Latest News

സുരാജ് വെഞ്ഞാറമ്മൂടിന്റെ പിറന്നാള്‍ ദിനത്തില്‍ എക്ട്രാ ഡീസന്റിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍; നടന്റെ പിറന്നാള്‍ ആഘോഷമാക്കി അണിയറപ്രവര്‍ത്തകര്‍

Malayalilife
 സുരാജ് വെഞ്ഞാറമ്മൂടിന്റെ പിറന്നാള്‍ ദിനത്തില്‍ എക്ട്രാ ഡീസന്റിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍; നടന്റെ പിറന്നാള്‍ ആഘോഷമാക്കി അണിയറപ്രവര്‍ത്തകര്‍

ന്റെ സിനിമാ ജീവിതത്തിലെ അഭിനേതാവ് എന്ന കരിയറിനോടൊപ്പം നിര്‍മ്മാണത്തിലേക്കു കൂടി ചുവട് വെച്ച സുരാജ് വെഞ്ഞാറമൂട് നായകനായുള്ള  ചിത്രം എക്‌സ്ട്രാ ഡീസന്റിന്റെ ഷൂട്ടിംഗിനിടയില്‍ താരത്തിന്റെ പിറന്നാള്‍ ദിനം മനോഹരമാക്കുകയാണ്  ഇ ഡി ഫാമിലി. പ്രമുഖ നിര്‍മ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്‌സും സുരാജിന്റെ വിലാസിനി സിനിമാസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ അമീര്‍ പള്ളിക്കല്‍ ആണ്.

തന്റെ ജന്മനാളും ജന്മദിനവും അടുത്തടുത്ത ദിവസങ്ങളില്‍ ആയതിനാല്‍ ജന്മനാളില്‍ ലൊക്കേഷനില്‍ ഇന്നലെ കേക്ക് മുറിച്ചു മധുരം പങ്കിട്ടു. പിറന്നാള്‍ ദിനമായ ഇന്ന് ഇ ഡി യുടെ വക സര്‍പ്രൈസ് സ്‌പെഷ്യല്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഇ ഡിയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പിറന്നാള്‍ ചടങ്ങില്‍ പങ്കെടുത്ത് പ്രിയ താരത്തിന് ആശംസകള്‍ നേര്‍ന്നു. തന്നെ സ്‌നേഹിക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് ഇനിയും നല്ല സിനിമകള്‍ സമ്മാനിക്കുക എന്ന ലക്ഷ്യമാണ് തനിക്കുള്ളതെന്നും എല്ലാവരുടെയും സ്‌നേഹത്തിനു നന്ദിയെന്നും സുരാജ് നന്ദി രേഖപ്പെടുത്തി. ആഷിഫ് കക്കോടിയാണ് ഇ ഡിയുടെ രചന നിര്‍വഹിക്കുന്നത്.

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന  ഗ്രേസ് ആന്റണി, വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ശ്യാം മോഹന്‍, ദില്‍ന പ്രശാന്ത് അലക്സാണ്ടര്‍, ഷാജു ശ്രീധര്‍,സജിന്‍ ചെറുകയില്‍,വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂകാംബികാ,പാലക്കാട് എന്നീ സ്ഥലങ്ങളിലെ ചിത്രീകരണത്തിന് ശേഷം കൊച്ചിയിലാണ് ഇ ഡി യുടെ ഷൂട്ടിംഗ് ഇപ്പോള്‍ നടക്കുന്നത്.ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. കോ പ്രൊഡ്യൂസര്‍ : ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സന്തോഷ് കൃഷ്ണന്‍, ഡി ഓ പി : ഷാരോണ്‍ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോന്‍, എഡിറ്റര്‍ : ശ്രീജിത്ത് സാരംഗ്, ആര്‍ട്ട് : അരവിന്ദ് വിശ്വനാഥന്‍, എക്‌സികുട്ടിവ് പ്രൊഡ്യൂസര്‍ : നവീന്‍ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്‌സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ് : സുഹൈല്‍.എം, ലിറിക്സ് : വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, മുത്തു , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഗിരീഷ് കൊടുങ്ങല്ലൂര്‍,സൗണ്ട് ഡിസൈന്‍ : വിക്കി, ഫൈനല്‍ മിക്‌സ് : എം. രാജകൃഷ്ണന്‍, അഡ്മിനിസ്‌ട്രേഷന്‍&ഡിസ്ട്രിബൂഷന്‍ ഹെഡ് : ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് : അഖില്‍ യെശോധരന്‍,കാസ്റ്റിംഗ് ഡയറക്ടര്‍: നവാസ് ഒമര്‍, സ്റ്റില്‍സ്: സെറീന്‍ ബാബു, ടൈറ്റില്‍ & പോസ്റ്റേര്‍സ് : യെല്ലോ ടൂത്ത്‌സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് ഡിസ്ട്രിബൂഷന്‍ : മാജിക് ഫ്രെയിംസ് റിലീസ്, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍

special poster on suraj venjaramoodu birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക