Latest News

ക്ഷമിക്കണം വ്യക്തിഹത്യയായി കരുതരുത്; കാവ്യയുടെയും ഉർവശിയുടെയും ആദ്യവിവാഹം പരാജയപ്പെടാൻ മറ്റൊരു കാരണം; കൊല്ലൂർ ക്ഷേത്ര ജ്യോത്സന്റെ കുറിപ്പ് വൈറൽ

Malayalilife
ക്ഷമിക്കണം വ്യക്തിഹത്യയായി കരുതരുത്; കാവ്യയുടെയും ഉർവശിയുടെയും ആദ്യവിവാഹം പരാജയപ്പെടാൻ മറ്റൊരു കാരണം;  കൊല്ലൂർ ക്ഷേത്ര ജ്യോത്സന്റെ കുറിപ്പ് വൈറൽ

സോഷ്യൽ  മീഡിയയിലൂടെ താരങ്ങളെ കുറിച്ച് പലതരത്തിലുള്ള കുറിപ്പുകളും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഇപ്പോൾ 
സോഷ്യൽ മീഡിയയിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ ഭക്തൻ  പങ്കുവെച്ച ഒരു കുറിപ്പാണ് സിനിമ പ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്.  കുറിപ്പിലൂടെ ഉർവ്വശി- മനോജ് കെ ജയൻ വിവാഹ ബന്ധത്തെ കുറിച്ചും കാവ്യ – നിശ്ചൽ വിവാഹ ബന്ധത്തെ കുറിച്ചുമാണ് പറയുന്നത്. എന്തുകൊണ്ടാണ് ഇവരുടെ വിവാഹ ബന്ധം വേർപെടുത്തേണ്ടി വന്നത് എന്നാണ് ഭക്തൻ പറയുന്നത്.

കുറിപ്പിൽ പറയുന്നതിങ്ങനെ,

 ചില വ്യക്തികൾ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ തൊഴുതു പോരാൻ നിന്നാൽ ദേവി വിടില്ല. അങ്ങനെ നിർത്തി പരീക്ഷിക്കും. കേരളത്തിലെ പ്രശസ്ത രണ്ട് സിനിമാനടിമാരുടെ വിവാഹം ഉത്സവമായി അവിടെ നടന്നു. ആ സമയം ദേവിയെ ആരും ശ്രദ്ധിക്കുന്നില്ല, വെള്ളിതിരയിലെ സ്വർണ്ണ തിളക്കത്തിനു പിന്നാലെയാണ് എല്ലാ കണ്ണുകളും പായുന്നത്. ദേവിയെ ആരും ശ്രദ്ധിച്ചില്ല, രണ്ടിനും ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷെ പിന്നീട് താമസിയാതെ ഇവർ രണ്ടു പേരും വിവാഹബന്ധം വേർപെട്ടു.

ഉർവ്വശി – മനോജ് ക ജയൻ, കാവ്യാ മാധവൻ – നിശാൽ ചന്ദ്രൻ എന്നിവരാണ് അവർ. ക്ഷമിക്കണം വ്യക്തിഹത്യയായി കരുതരുത്. മൂകാംബിക ക്ഷേത്രത്തിനകത്ത് ഒരു സുന്ദരി മതി അതിന് മീതെ ആടയാഭരണമായി വരാൻ പാടില്ല. അതു കൊണ്ട് കല്യാണമണ്ഢപം ക്ഷേത്രത്തിനകത്ത് ഇല്ലെന്നും ദേവിയുടെ ആ സൗന്ദര്യം നിങ്ങൾ ആസ്വദിക്കു അത് മറക്കാൻ പറ്റാത്ത ഒരു ലഹരിയായി മാറുമെന്നും, പ്രണയവും, സ്നേഹവും എല്ലാം ആയി തോന്നും. 

social media post about kavya and urvashi first marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES