നടന്, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ യുവതാരം സിജു വില്‍സന്റ 38-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ജന്മദിന ആഘോഷ ചിത്രങ്ങളും ഭാര്യ ശ്രുതി ഒരുക്കിയ പിറന്നാള്‍ കേക്കുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സിനിമ തീമിലാണ് കേക്ക് ഒരുക്കിയിരിക്കുന്നത്. സിജു അവതരിപ്പിച്ച വിവിധ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു കേക്ക് നിര്‍മ്മിച്ചത്.
നേരം, പ്രേമം, ഹാപ്പി വെഡ്ഡിംഗ് , കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ , ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, തുടങ്ങി നിരവധി ചിത്രങ്ങളില്‍ സിജു അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ഓണത്തിന് തിയറ്ററുകളിലെത്തിയ വിനയന്‍ സംവിധാനം ചെയ്ത ചരിത്ര സിനിമയായ പത്തൊമ്പതാം നൂറ്റാണ്ട് സിജുവിന്റെ അഭിനയജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. തിയേറ്ററില്‍ മികച്ച വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നു.