Latest News

സിദ്ദിഖിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ പാലാരിവട്ടത്ത്; മുന്‍കൂര്‍ ജാമ്യം കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലിരുന്ന നടന് വിധി നല്‍കിയത് വമ്പന്‍ പ്രതിസന്ധി; കൊച്ചിയിലെ ഹോട്ടലുകളിലെല്ലാം പരിശോധന; നടനെതിരെ വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍

Malayalilife
സിദ്ദിഖിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ പാലാരിവട്ടത്ത്; മുന്‍കൂര്‍ ജാമ്യം കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലിരുന്ന നടന് വിധി നല്‍കിയത് വമ്പന്‍ പ്രതിസന്ധി; കൊച്ചിയിലെ ഹോട്ടലുകളിലെല്ലാം പരിശോധന; നടനെതിരെ വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍

ടന്‍ സിദ്ദിഖിന്റെ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ പാലാരിവട്ടെന്ന് സൂചന. കൊച്ചിയിലെ ഏതെങ്കിലും ഹോട്ടലില്‍ സിദ്ദിഖുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം സിദ്ദിഖ് മകന്റെ വീട്ടിലുണ്ടായിരുന്നുവെന്നാണ് സൂചന. ഇതെല്ലാം മനസ്സിലാക്കിയാണ് പോലീസ് കൊച്ചി അരിച്ചു പെറുക്കുന്നത്. സിദ്ദിഖിനെ അറസ്റ്റു ചെയ്യാന്‍ തന്നെയാണ് രാഷ്ട്രീയ തീരുമാനം. സിദ്ദിഖിന്റെ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന് വരും എന്ന് അറിയാമായിരുന്നിട്ടും പോലീസ് വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ലെന്ന ആരോപണവും ശക്തമാണ്. സിദ്ദിഖ് കേരളം വിട്ടിട്ടില്ലെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം. അതുകൊണ്ട് തന്നെ സംസ്ഥാന അതിര്‍ത്തികളില്‍ അടക്കം വലിയ പരിശോധനകളാണ് പോലീസ് നടത്തുന്നത്.

സിദ്ദിഖിനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. 2016ല്‍ പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് 'അമ്മ' സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു.നടന്‍ സിദ്ദിഖ് ഉപദ്രവിച്ചെന്നും പല സുഹൃത്തുക്കള്‍ക്കും സിദ്ദിഖില്‍നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു നടിയുടെ ആരോപണം. ഹൈക്കോടതി ജാമ്യം നല്‍കുമെന്നായിരുന്നു സിദ്ദിഖിന്റെ പ്രതീക്ഷ. ഇതിനാണ് ഹൈക്കോടതിയില്‍ തിരിച്ചടിയുണ്ടായത്.

സിദ്ദിഖിനെതിരെ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതും അറസ്റ്റിലേക്ക് കടക്കാനുള്ള സൂചനയാണ് വ്യക്തമായത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലേക്ക് തിരിച്ചു. തിരുവനന്തപുരത്ത് നിന്നുള്ള സംഘം കൊച്ചിയില്‍ എത്തി കഴിഞ്ഞു. അതേസമയം സിദ്ദിഖിന്റെ എല്ലാ ഫോണ്‍ നമ്പരുകളും സ്വിച്ച് ഓഫ് ആണ്. കൊച്ചിയിലെ രണ്ട് വീടുകളിലും സിദ്ദിഖ് ഇല്ല. അറസ്റ്റ് ഇന്ന് തന്നെയുണ്ടാകുമെന്നാണ് വിവരം. അറസ്റ്റിന് തടസമില്ലെന്നാണ് പോലീസിന്റെ വിശദീകരണം. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സിദ്ദിഖുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ അതിന് വേണ്ടി കാത്ത് നില്‍ക്കേണ്ടെന്നും അറസ്റ്റിന് നിയമതടസമില്ലെന്നുമാണ് പോലീസ് പറയുന്നത്. നേരത്തെ തന്നെ സിദ്ദിഖിനെ പോലീസിന് അറസ്റ്റു ചെയ്യാമായിരുന്നു.

സിനിമയില്‍ അവസരം വാ?ഗ്ദാനം ചെയ്ത് മസ്‌കറ്റ് ഹോട്ടലിലെത്തിച്ച് യുവ നടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. 376-ാം വകുപ്പ് ചുമത്തി മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. യുവ നടിയുടെ രഹസ്യ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. കേസ് കോടതിയിലെത്തിയപ്പോള്‍ സിദ്ദിഖ് ഉന്നയിച്ച പ്രധാന ആരോപണം പരാതിക്കാരി പരാതി ഉന്നയിക്കാന്‍ കാലതാമസമുണ്ടായി എന്നതാണ്. എന്നാല്‍ പരാതിയില്‍ കാലതാമസം ഉണ്ടായി എന്നതുകൊണ്ട് കേസിന്റെ ഗൗരവം ഇല്ലാതാകുന്നില്ല. കൂടാതെ ഇതില്‍ നിയമ നടപടികള്‍ക്കും തടസമില്ലെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ള കാര്യമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി മറുപടി നല്‍കിയത്. പരാതിക്കാരിക്കെതിരായ ആരോപണങ്ങളെ കോടതി തള്ളിക്കളഞ്ഞു. കൂടാതെ പരാതിക്കാരിക്കെതിരായ വ്യക്തിഹത്യ പാടില്ലെന്നും കോടതി പറഞ്ഞു.

പല വസ്തുതകളും സിദ്ദിഖ് മറച്ചുവെക്കുകയാണെന്നും ഇരുവരും മസ്‌ക്കറ്റ് ഹോട്ടലില്‍ എത്തിയതിന് തെളിവുണ്ടെന്നും സര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി നാരായണന്‍ കോടതിയില്‍ വാദം ഉന്നയിച്ചിരുന്നു. സിനിമയുടെ സ്‌ക്രീനിം?ഗുമായി ബന്ധപ്പെട്ട തെളിവുകളും ഇരുവരും സംഭവ ദിവസം മസ്‌കറ്റ് ഹോട്ടലില്‍ എത്തിയതിന്റേയും തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സാഹചര്യ തെളിവുകള്‍ സിദ്ദീഖിന് എതിരായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി ബന്ധപ്പെട്ടിരുന്നു. പിന്നീട് ഒരു സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ചയ്ക്കു വിളിച്ചു. അവിടെ ചെന്നപ്പോള്‍ പൂട്ടിയിട്ട് ലൈംഗികമായി ഉപദ്രവിച്ചതായും നടി വെളിപ്പെടുത്തിയിരുന്നു. 2019ല്‍ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയില്‍നിന്നു മാറ്റിനിര്‍ത്തിയതിനാല്‍ ഇപ്പോള്‍ ഒന്നും നഷ്ടപ്പെടാനില്ലാത്തതുകൊണ്ടാണ് സധൈര്യം തുറന്നുപറയുന്നതെന്നും നടി വ്യക്തമാക്കിയിരുന്നു.

Read more topics: # സിദ്ദിഖ്
siddique case high court order

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES