തെന്നിന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന നടിയാണ് ശാലിനി. നടന്‍ അജിത്ത് കുമാറുമായുള്ള വിവാഹത്തിന് ശേഷം താരം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. സിനിമയില്‍ നിന്നു മാത്രമല്ല താരം നിറഞ്ഞു നിന്ന വെള്ളിവെളിച്ചത്തില്‍ നിന്ന് പൂര്‍ണമായും ശാലിനി മാറിനില്‍കുകയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് താരം ആരാധകരെ ഒന്നടങ്കം ആവേശത്തില്‍ ആക്കിക്കൊണ്ട് ഇന്‍സ്റ്റഗ്രാമിലേക്ക് എത്തിയിരുന്നു.
അക്കൗണ്ട് ആരംഭിച്ചത് ശാലിനി അജിത് കുമാര്‍ എന്ന പേരിലാണ്. തമിഴ് സൂപ്പര്‍ താരം അജിത്തിനൊപ്പമുള്ള ചിത്രമാണ് ശാലിനി ആദ്യമായി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇപ്പോഴിതാ ന്യൂഇയര്‍ ആശംസ അറിയിച്ച് താരം കുടുംബ ചിത്രം പങ്ക് വച്ചിരിക്കുകയാണ്. ശാലിനി അജിത്ത്കുമാര്‍ എന്ന പേരില്‍ തുടങ്ങിയ പേജില്‍ ലക്ഷകണക്കിനു ഫോളോവേഴ്‌സാണുള്ളത്.
1999 ല്‍ അമര്‍കളം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്താണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. പിന്നീട് 2000 ഏപ്രില്‍ 24 നാണ് ഇരുവരും വിവാഹിതരായത്. 2008 ല്‍ ശാലിനി ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി. തുടര്‍ന്ന് 2015 ല്‍ ഒരു ആണ്‍കുഞ്ഞും ജനിച്ചു.
എച്ച് വിനോദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന തുനിവ് ആണ് അജിത്തിന്റെ പുതിയ ചിത്രം. നടി മഞ്ജു വാര്യരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. വലിയ സ്വീകാര്യതയാണ് ട്രെയിലറിനു ലഭിച്ചത്.