അച്ഛന്റെ സമ്മാനം ധരിക്കാന്‍ ഇത്രയും നാള്‍ കാത്തിരിക്കേണ്ടി വന്നു; ശാലിന്‍ സോയ പങ്കുവച്ച് പുതിയ ചിത്രങ്ങള്‍ വൈറല്‍

Malayalilife
അച്ഛന്റെ സമ്മാനം ധരിക്കാന്‍ ഇത്രയും നാള്‍ കാത്തിരിക്കേണ്ടി വന്നു; ശാലിന്‍ സോയ പങ്കുവച്ച് പുതിയ ചിത്രങ്ങള്‍ വൈറല്‍

ബാലതാരമായി എത്തി മിനിസ്‌ക്രീനില്‍ തിളങ്ങിയ നടിയാണ് ശാലിന്‍ സോയ. പിന്നാലെ ബിഗ്‌സ്‌ക്രീനിലും ശാലിന്‍ തിളങ്ങി. അഭിനയത്തില്‍ നിന്നും ഇടയ്ക്ക് ഇടവേളയെടുത്തെങ്കിലും താരം സോഷ്യല്‍ മീഡിയയില്‍ താരം സജീവമായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ താരം തന്റെ ചിത്രങ്ങളൊക്കെ പങ്കുവച്ച് എത്താറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോള്‍ താരത്തിന്റേതായി വന്ന പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. 

ലോക്ഡൗണ്‍ കാലം  നിരവധി നായികമാരാണ് ശരീരഭാരം കുറച്ച് മെലിഞ്ഞ് സുന്ദരികളായത്. പലരും വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോസും യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടാറുമുണ്ട്. സമാനമായ രീതിയില്‍ നടി ശാലിന്‍ സോയയും വര്‍ക്കൗട്ട് കൊണ്ട് വലിയൊരു സന്തോഷം ജീവിതത്തില്‍ ലഭിച്ചുവെന്ന് പറയുകയാണിപ്പോള്‍.

'സെലീന ഗോംസിന്റെ വലിയ ഫാനായിരുന്ന എനിക്ക്, അച്ഛന്‍ വാങ്ങി തന്ന വസ്ത്രമാണിത്. പക്ഷേ തടി കൂടുതലായിരുന്നത് കൊണ്ട് സെലീന സ്‌കേര്‍ട്ട് ധരിക്കാന്‍ ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നു. ഇപ്പോഴാണ് അതിനുള്ള സാഹചര്യം ഒത്തുവന്നത്. ഇതെനിക്ക് ചേരുന്നുണ്ട്. ഒത്തിരി സന്തോഷമാണ് ഇപ്പോള്‍ തോന്നുന്നതെന്നും ചിത്രങ്ങള്‍ക്ക് താഴെ അടിക്കുറിപ്പായി ശാലിന്‍ കുറിച്ചു.

ലോക്ഡൗണ്‍ വന്നതോട് കൂടിയാണ് ഡയറ്റിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമം ശാലിനും പരീക്ഷിച്ചത്. കീറ്റോ ഡയറ്റിലൂടെയും കൃത്യമായ വ്യായമത്തിലൂടെയും പതിമൂന്ന് കിലോ ശരീരഭാരം നടി കുറച്ചു. 68 കിലോയില്‍ നിന്നും 55 ലേക്ക് എത്തിയെന്ന് നടി തന്നെയാണ് പുറംലോകത്തോട് പറഞ്ഞതും. തടി കുറഞ്ഞ് മെലിഞ്ഞ ലുക്കിലുള്ള നിരവധി ഫോട്ടോസ് സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പിതാവിന്റെ സമ്മാനത്തെ കുറിച്ചുള്ള കഥയാണ് ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത്.

Read more topics: # shalin zoya,# latest pictures,# goes viral
shalin zoya latest pictures goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES