ബാല താരമായി സിനിമയിലേക്കും സീരിയലിലേക്കും എത്തിയ ശാലിന് സോയ അവതാരകയായും സംവിധായക ആയുമെല്ലാം തിളങ്ങിയിട്ടുണ്ട്. മാണിക്യക്കല്ല്, കര്‍മ്മയോദ്ധ, മല്ലൂസിംഗ് എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം ഒടുവില്‍ എത്തിയത് ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ്.
കണ്ണകി എന്ന തമിഴ് ചിത്രമാണ് നടിയുടേതായി ഇനി പുറത്തിറങ്ങാന്‍ ഇരിക്കുന്നത്. ഇപ്പോഴിതാ, ശാലിന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു റീലാണ് വൈറലായി മാറുന്നത്. കണ്ണകി എന്ന തന്റെ പുതിയ സിനിമയിലെ ഗാനരംഗത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് നടി പങ്കുവച്ചിരിക്കുന്നത്.നാദിയെ പരിചയപ്പെടൂ, കണ്ണകിയില്‍ നിന്നുള്ള ആദ്യ ഗാനം റിലീസ് ചെയ്തു എന്ന് പറഞ്ഞുകൊണ്ടാണ് ശാലിന് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
സിനിമയുടെ ഭാഗമാണ് ഈ വീഡിയോ എന്ന് മനസ്സിലാക്കാതെ വലിയ വിമര്‍ശനമാണ് താരത്തിന് എതിരെ ഉയരുന്നത്. വസ്ത്രത്തിന് മുകളില്‍ അടിവസ്ത്രമായ ബ്രായും ധരിച്ച് ശാലിന് ഓടി വരുന്നതാണ് വീഡിയോയില്‍. ഇതിനെതിരെയാണ് വിമര്‍ശനം.പടം ഇല്ലാത്തത് കൊണ്ട് മോശം പടം ചെയ്യുന്നു. മോശം കോലം ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.
നവാഗതനായ യശ്വന്ത് സംവിധാനം ചെയ്യുന്ന കണ്ണകിയില്‍ കീര്‍ത്തി പാണ്ഡ്യന്, അമ്മു അഭിരാമി, വിദ്യ പ്രദീപ് , ശാലിന് സോയ എന്നിവരാണ് നായികമാര്‍. വെട്രി, ആദിഷ് എന്നിവരാണ് മറ്റ് താരങ്ങള്‍ .ഷാന്‍ റഹ്മാന് സംഗീത സംവിധാനം ഒരുക്കുന്നു. അതേസമയം സാന്റാ മറിയ ആണ് ശാലിന് സോയയുടേതായി അവസാനം തിയേറ്ററില്‍ എത്തിയ ചിത്രം.