Latest News

വാസന്‍ കാമുകന്‍ അല്ല; എന്റെ അടുത്ത സുഹൃത്ത്; ഗോസിപ്പ് മൂലം ഇപ്പോള്‍ ഡിസ്റ്റന്‍സ് ഇട്ട് നില്‍ക്കുകയാണ്; സിനിമ മേക്കിങിനോടാണ് താല്‍പര്യവും; കല്യാണം കഴിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല;ആളുകള്‍ സ്‌നേഹം കാണിക്കുന്നത് സ്ഥാനം നോക്കി;ഗോസിപ്പുകളെക്കുറിച്ച് ശാലിന്‍ സോയക്ക് പറയാനുള്ളത്

Malayalilife
 വാസന്‍ കാമുകന്‍ അല്ല; എന്റെ അടുത്ത സുഹൃത്ത്; ഗോസിപ്പ് മൂലം ഇപ്പോള്‍ ഡിസ്റ്റന്‍സ് ഇട്ട് നില്‍ക്കുകയാണ്; സിനിമ മേക്കിങിനോടാണ് താല്‍പര്യവും; കല്യാണം കഴിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല;ആളുകള്‍ സ്‌നേഹം കാണിക്കുന്നത് സ്ഥാനം നോക്കി;ഗോസിപ്പുകളെക്കുറിച്ച് ശാലിന്‍ സോയക്ക് പറയാനുള്ളത്

ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയും, മല്ലു സിംഗ് ഉള്‍പ്പടെയുള്ള സിനിമകളിലൂടെയും ഏറെ പരിചിതയാമ് ശാലിന്‍ സോയ എന്ന നടി. ഇപ്പോള്‍തമിഴ് ടെലിവിഷന്‍ രംഗത്ത് വലിയ ജനപ്രീതി നേടി കരിയറില്‍ മുന്നേറുകയാണ് നടി.കുക്ക് വിത്ത് കോമാളി ഷോയുടെ ഭാ?ഗമായശേഷമാണ് തമിഴ് ഓഡിയന്‍സ് സോയയെ സ്‌നേഹിച്ച് തുടങ്ങിയത്. ചില തമിഴ് സിനിമകളിലും അഭിനയിച്ച ശാലിന്‍ വിവാഹം, സിനിമ സ്വപ്നങ്ങള്‍ എന്നിവയെ കുറിച്ച് ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്.

കല്യാണം എന്നൊന്ന് തന്റെ ജീവിതത്തില്‍ സംഭവിക്കില്ലെന്ന് ശാലിന്‍ പറയുന്നു. കുട്ടിക്കാലം മുതല്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സിനിമ എനിക്ക് ഒരു സീരിയസ് ബിസിനസാണ്. നൂറല്ല എന്റെ അഞ്ഞൂറ് ശതമാനവും കൊടുത്താണ് ഞാന്‍ വര്‍ക്ക് ചെയ്യുന്നതും.
കുക്ക് വിത്ത് കോമളിയില്‍ അഭിനയിക്കേണ്ട ആവശ്യമില്ലല്ലോ. ഞാന്‍ ഞാനായി തന്നെ ഇരുന്നാണ് ആ ഷോ ചെയ്തത്. 24 വര്‍ഷമായി ഞാന്‍ ഈ ഇന്റസ്ട്രിയിലുണ്ട്. അതൊരു തമാശയല്ലല്ലോ. പത്ത് വര്‍ഷമായി സംവിധാനം ചെയ്യാനാണ് ട്രൈ ചെയ്യുന്നത്. എട്ട് ഷോര്‍ട്ട് ഫിലിമുകളും ഒരു സിനിമയും ചെയ്തു. ഇപ്പോള്‍ പുതിയ ഫീച്ചല്‍ ഫിലിം ചെയ്യാനുള്ള ശ്രമത്തിലാണ്. അതിനായി പലരേയും അപ്രോച്ച് ചെയ്യുമ്പോള്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്.

അതിന് ഒരു കാരണം കുക്ക് വിത്ത് കോമാളിയിലെ എന്റെ ഇമേജാണ്. പിന്നീട് സംസാരിച്ച് കണ്‍വിന്‍സ് ചെയ്ത് കഴിയുമ്പോള്‍ സംവിധാനത്തില്‍ ഞാന്‍ സീരിയസാണെന്ന് അവര്‍ക്ക് മനസിലാകും. വളരെ ട്രിക്കി ജോബാണ് സംവിധാനം. പക്ഷെ എനിക്ക് അത് ഇഷ്ടമാണെന്നും ശാലിന്‍ പറയുന്നു. എനിക്ക് ഒന്നും കല്യാണം നടക്കാന്‍ പോകുന്നില്ല.

എന്നെയൊക്കെ ആര് കല്യാണം കഴിക്കാനാണ്. ഞാന്‍ ഒരു ലവ് മെറ്റീരിയലാണെന്നോ കല്യാണം മെറ്റീരിയിലാണെന്നോ എനിക്ക് ഇന്നേവരെ തോന്നിയിട്ടില്ല. എന്നെ കല്യാണം കഴിച്ചാല്‍ അയാള്‍ തീര്‍ച്ചയായും ഒരുപാട് കഷ്ടപ്പെടും. ഞാന്‍ സിനിമ എന്ന് പറഞ്ഞ് ജീവിക്കുന്നയാളാണ്. സിനിമ മേക്കിങിനോടാണ് എനിക്ക് ഏറ്റവും താല്‍പര്യവും. ആരെ എങ്കിലും കല്യാണം കഴിക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും ശാലിന്‍ കൂട്ടിച്ചേര്‍ത്തു.

ഒരിടയ്ക്ക് തമിഴ് യുട്യൂബര്‍ ടിടിഎഫ് വാസനുമായി പ്രണയത്തിലാണെന്ന സൂചനകള്‍ നല്‍കുന്ന കുറിപ്പുകളും ചിത്രങ്ങളും ശാലിന്‍ പങ്കുവെച്ചത് വൈറലായിരുന്നു. മാത്രമല്ല കുറച്ചുനാള്‍ മുമ്പ് മൊബൈലില്‍ സംസാരിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിന് വാസന്‍ അറസ്റ്റിലായപ്പോള്‍ പിന്തുണയുമായും ശാലിന്‍ സോയ എത്തിയിരുന്നു.ഇ്‌പ്പോളിതാ വാസന്‍ തന്റെ കാമുകനല്ലെന്ന് നടി പറഞ്ഞിരിക്കുകയാണ്.

കുക്ക് വിത്ത് കോമാളി എന്ന ഷോ ഞാന്‍ ചെയ്തു, എനിക്കിത്രയും വലിയ ഇംപാക്ട് അതില്‍ ഉണ്ടാകുന്നു. ഞാനൊരു സിനിമ സ്വന്തമായി സംവിധാനം ചെയ്യുന്നു. അതിന് റിവ്യൂസ് വരുന്നു. ഇതേക്കുറിച്ചൊന്നും ഇവര്‍ക്ക് ഡെക്കറേഷനിട്ട് ഇടാനില്ല. ഞാന്‍ പറഞ്ഞോ അവന്‍ എന്റെ കാമുകനാണെന്ന്. എന്റെ കാമുകന്‍ അല്ല അത്. എന്റെ വളരെ അടുത്ത സുഹൃത്താണ്. പക്ഷെ ഇപ്പോള്‍ ഞാന്‍ ഡിസ്റ്റന്‍സ് ഇട്ട് നില്‍ക്കുകയാണ്. കാരണം എനിക്ക് വയ്യ ഈ ഗോസിപ്പുകള്‍ക്ക്. ഈ പയ്യന് ഒരു ഗേള്‍ ഫ്രണ്ടുണ്ട്.

അവന്റെ അമ്മയും ചേച്ചിയുമായെല്ലാം ഞാന്‍ നല്ല കോണ്‍ടാക്ടിലുണ്ട്. ഇവനുമായി ഞാനിത്തിരി വിഷയത്തിലാണ്. കാരണം ആ പയ്യനും കുറച്ച് പക്വതക്കുറവുണ്ട്. ഇത് ഹാന്‍ഡില്‍ ചെയ്യാന്‍ അറിയില്ല. തമാശയ്ക്കാണ് അവന്‍ ചെയ്യുന്നത്. ഫണ്‍ അല്ലേ എന്ന് പറഞ്ഞ് ചുമ്മാ റീല്‍ എടുത്തിടും. അത്ര ഫണ്‍ അല്ലെന്ന് എനിക്ക് മനസിലായത് കേരളത്തിലുള്ളവര്‍ എന്റെ സക്‌സസോ നല്ല കാര്യങ്ങളോ പറയാതെ നീ എന്താണ് ചെയ്യുന്നതെന്ന് നമുക്കറിയാം എന്നൊക്കെ പറയുന്നു.

എനിക്ക് പ്രണയമുണ്ടെങ്കില്‍ ഞാന്‍ തന്നെ വന്നിട്ട് പറയും. ഞാനങ്ങനെ എവിടെയും പറഞ്ഞിട്ടില്ല. പിന്നെ ഇത് എന്റെ ബോയ്ഫ്രണ്ടാണെന്ന് നിങ്ങളെങ്ങനെയാണ് പറയുന്നത്. കുക്ക് വിത്ത് കോമാളി എന്ന ഷോയില്‍ ഖുറേഷി എന്ന പയ്യനുമായി ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആണ്. ഞങ്ങള്‍ കെട്ടിപ്പിടിച്ചിട്ടുണ്ട്. ഒരുപാട് കംഫര്‍ട്ട് ആയാല്‍ ഇത് പോലെയാണ് ഞാനെന്ന് ഇപ്പോള്‍ തമിഴ് പ്രേക്ഷകര്‍ക്ക് മനസിലായി. ഇനി ഇങ്ങനെയുള്ള വ്‌ലോ?ഗുകളിലും കാര്യങ്ങളും ഒഴിവാക്കുകയാണ് ഞാന്‍ ചെയ്യേണ്ടത്. എല്ലാവരും അത്ര നല്ലവരല്ലെന്നും ശാലിന്‍ സോയ പറഞ്ഞു.

എനിക്കിപ്പോള്‍ പ്രണയിക്കാനുള്ള ധൈര്യമില്ല. പാതിപേരും വിചാരിച്ച് വെച്ചിരിക്കുന്നത് ഞാന്‍ കമ്മിറ്റഡ് ആണെന്നാണ്. ?ഗോസിപ്പുകള്‍ വന്നപ്പോള്‍ എന്നെ പ്രേമിക്കാന്‍ ആളുണ്ടെന്ന് അങ്ങനെയെങ്കിലും നാലാള്‍ വിചാരിക്കട്ടെ എന്ന് ചിന്തിച്ചു. പക്ഷെ റിയാലിറ്റി എന്നെക്കൊണ്ട് നടപടിയായില്ല. ഇനി പ്രണയിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പ്രണയമുണ്ടെങ്കില്‍ ഞാന്‍ മിണ്ടാതെ ഇരിക്കില്ല. വന്‍ ഷോ ഓഫ് ആയിരിക്കും. ബോയ്ഫ്രണ്ടുണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ടെന്നും ശാലിന്‍ സോയ പറഞ്ഞു. 

സിനിമാ രംഗത്ത് ഇന്ന ആളുടെ കൂടെ അഭിനയിക്കണം എന്ന ആഗ്രഹമൊന്നുമില്ല. ആരും ഞാനുമായി സൗഹൃദം നിലനിര്‍ത്തിയിട്ടൊന്നുമില്ല. കാണുമ്പോഴുള്ള ഹൈ ബൈ ആണ്. പിന്നെ കാണുമ്പോള്‍ ഇവര്‍ക്കെന്നെ ഓര്‍മ പോലുമില്ല. എനിക്ക് വിഷമം തോന്നാറുണ്ടെന്നും നടി പറയുന്നു.
സിനിമയില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാകും. ഞാന്‍ നല്ല പീക്കില്‍ നിന്ന സമയത്ത് എന്നെ കെട്ടിപ്പിടിക്കാനും ആക്‌സ്പറ്റ് ചെയ്യാനും ഇവരുണ്ട്. പിന്നീട് എനിക്ക് സിനിമയില്ലാതായി ആരും മൈന്‍ഡ് ചെയ്യാതായപ്പോള്‍ എന്നെ കണ്ടാല്‍ അറിയില്ല. ഒരു ചിരി മാത്രം. എനിക്ക് ഭയങ്കര വിഷമമായി. പിന്നെ ഏതോ സിനിമ ക്ലിക്കായപ്പോള്‍ ഓ ശാലിന്‍ എന്നൊക്കെ പറഞ്ഞ് കെട്ടിപ്പിടിക്കുന്നു.
പോകപ്പോകെ എനിക്ക് വിഷമമായി. ആളുകള്‍ നമ്മളോട് സ്‌നേഹം കാണിക്കുന്നത് നമ്മുടെ സ്ഥാനം നോക്കിയാണ്. ഇപ്പോള്‍ ആ കുട്ടിയെന്താണ് ചെയ്യുന്നത്, ട്രെന്‍ഡിം?ഗ് ആണോ എന്ന് നോക്കും. ആളുകള്‍ എന്താണ് മൈന്‍ഡ് ചെയ്യാത്തതെന്ന് ആലോചിച്ച് വിഷമിച്ചിട്ടുണ്ട്. എന്റെ ഫ്രണ്ടാണെന്ന് പറയുന്നത് മോശമായ കാര്യമാണോ എന്ന് സ്വയം ചോദിച്ചു. ഞാന്‍ ഒരാളോട് അങ്ങനെ ചെയ്യില്ല എന്നും ശാലിന്‍ സോയ പറഞ്ഞു.


 

Read more topics: # ശാലിന്‍ സോയ
shaalin zoya about vasan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES