Latest News

ഫ്‌ളാറ്റിലെ കുടിവെള്ളം വിഛേധിച്ചതോടെ റോഡിലിറങ്ങേണ്ടിയവര്‍ക്ക് വേണ്ടി രംഗത്തെത്തി നടി ഷക്കീല; അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധമുയര്‍ത്തി നടി

Malayalilife
ഫ്‌ളാറ്റിലെ കുടിവെള്ളം വിഛേധിച്ചതോടെ റോഡിലിറങ്ങേണ്ടിയവര്‍ക്ക് വേണ്ടി രംഗത്തെത്തി നടി ഷക്കീല; അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധമുയര്‍ത്തി നടി

സിനിമാ ലോകത്ത് ഒരു കാലഘട്ടത്തില്‍ ഏറെ ചര്‍ച്ചാ വിഷയമായ പേരാണ് നടി ഷക്കീലയുടേത്. ബി ഗ്രേഡ് സിനിമകളിലൂടെ ജനശ്രദ്ധ നേടിയ ഷക്കീല അക്കാലഘട്ടത്തിലുണ്ടാക്കിയ അലയൊലികള്‍ ചെറുതല്ല. പ്രമുഖ താരങ്ങളുടെ മലയാള സിനിമകള്‍ തുടരെ പരാജയപ്പെട്ട് നില്‍ക്കുന്ന കാലത്താണ് ഷക്കീലയുടെ സിനിമകള്‍ തരംഗമാവുന്നത്. വന്‍ജനാവലി ഷക്കീലയുടെ സിനിമകള്‍ കാണാനം എത്തിയിരുന്നു.

ഇപ്പോഴിതാ, കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചതിനെതിരേ ചെന്നൈയിലെ ഫ്‌ലാറ്റ് സമുച്ചയത്തിലെ താമസക്കാര്‍ നടത്തിയ തെരുവുസമരത്തില്‍ പങ്കെടുത്തിരിക്കുകയാണ് നടി. ചൂളൈമേട്ടിലെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ തിങ്കളാഴ്ച രാത്രിയാണ് പ്രതിഷേധം നടന്നത്. ഇതിനിടയിലേയ്ക്ക് ആണ് അപ്രതീക്ഷിതമായി ഷക്കീലയെത്തിയത്.

പ്രതിഷേധക്കാര്‍ക്ക് മുന്നിലെത്തിയ ഷക്കീല അവര്‍ക്കുവേണ്ടി വാദിച്ചു. നാല്‍പ്പതോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച അധികൃതരുടെ നടപടിയെ ചോദ്യംചെയ്തു. ഫ്‌ളാറ്റിലെ താമസക്കാരിയല്ലാത്ത ഷക്കീല എന്തിനാണ് തങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടപ്പിച്ച് സമരത്തിന്റെ ഭാഗമായതെന്ന് ആര്‍ക്കും മനസ്സിലായില്ല.

പ്രതിഷേധിക്കുന്നവര്‍ക്കൊപ്പം പ്രസംഗിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഷക്കീലയ്ക്ക് നാനാഭാഗത്തു നിന്നും പ്രശംസകളുമെത്തി. ഫ്‌ളാറ്റ് സമുച്ചയത്തിലെ നാല്‍പ്പതിലധികം വീടുകള്‍ അറ്റകുറ്റപ്പണികള്‍ക്കായുള്ള തുക അടയ്ക്കാത്തതിന്റെ പേരിലാണ് കുടിവെള്ളം വിച്ഛേദിച്ചതെന്നാണറിയുന്നത്. ഫ്‌ളാറ്റ് മാനേജ്‌മെന്റും കൃത്യമായ മറുപടി നല്‍കിയില്ല.

ഇതേത്തുടര്‍ന്നാണ് തിങ്കളാഴ്ച രാത്രി 20ഓളം കുടുംബങ്ങള്‍ തെരുവില്‍ സമരത്തിനിറങ്ങിയത്. താമസക്കാരോട് അനീതി കാട്ടരുതെന്നും കുടിവെള്ളകണക്ഷന്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 

Read more topics: # ഷക്കീല
shakeela went on nigh strike

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക