Latest News

നടിമാരായ രേഷ്മയേയും മറിയയേയും ചൂഷണം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്;   നടി രൂപശ്രീയുടെ വാതിലില്‍ മുട്ടുന്നത് കണ്ട് ചോദിക്കാന്‍ ചെന്ന എന്നെ തല്ലി: ഇതൊരു പാന്‍ ഇന്ത്യന്‍ പ്രശ്നമാണ്; തുറന്നു പറഞ്ഞ് ഷക്കീലയും

Malayalilife
നടിമാരായ രേഷ്മയേയും മറിയയേയും ചൂഷണം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്;   നടി രൂപശ്രീയുടെ വാതിലില്‍ മുട്ടുന്നത് കണ്ട് ചോദിക്കാന്‍ ചെന്ന എന്നെ തല്ലി: ഇതൊരു പാന്‍ ഇന്ത്യന്‍ പ്രശ്നമാണ്; തുറന്നു പറഞ്ഞ് ഷക്കീലയും

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ വെളിപ്പെടുത്തലുമായി നടി ഷക്കീല. നടി രൂപശ്രീയുടെ വാതിലില്‍ മുട്ടുന്നത് നേരിട്ടുകണ്ടിട്ടുണ്ടെന്നും അവരെ രക്ഷിച്ചത് താനാണെന്നും ഷക്കീല തുറന്നുപറഞ്ഞു. ന്യൂസ് 18 കേരള ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

'ഒരു സിനിമ, പേരറിയില്ല. ആ സിനിമയില്‍ കലാഭവന്‍ മണി ഉണ്ടായിരുന്നു. ഒരു വീട്ടുജോലിക്കാരിയുടെ വേഷത്തിലാണ് ഞാന്‍ അഭിനയിക്കുന്നത്. രൂപശ്രീയായിരുന്നു നായിക. അവളുടെ ഓപ്പോസിറ്റ് മുറിയിലായിരുന്നു ഞാന്‍. അവര്‍ എന്റെയടുത്ത് ഒരു ഹായ് പോലും പറയില്ല. ഞാനും എന്റെ അനിയനും മേക്കപ്പ് മാനുമൊക്കെ ചീട്ടുകളിക്കുകയായിരുന്നു, രാത്രി. പന്ത്രണ്ട്, പന്ത്രണ്ടരയായപ്പോള്‍ ആരോ വാതിലിന് മുട്ടുന്നു, എടീ വെളിയില്‍ വാടി എന്നും പറഞ്ഞാണ് മുട്ടുന്നത്. ഞങ്ങള്‍ വാതില്‍ തുറന്നു. രൂപശ്രീയുടെ വാതിലിലാണ് മുട്ടുന്നത്.

ഞാന്‍ അയാളോട് പോകാന്‍ പറഞ്ഞു. നീ ആരാടി, നീ ഇതില്‍ വരരുതെന്ന് അയാള്‍. അവസാനം ദേഷ്യത്തില്‍ അയാള്‍ പോയി. ഞങ്ങള്‍ ഗസ്റ്റ് ഹൗസ് മുഴുവന്‍ ലോക്ക് ചെയ്തു. അമേരിക്കന്‍ അച്ചായന്‍ എന്നൊരാള്‍ അവിടെ ഉണ്ടായിരുന്നു. നല്ലൊരു അങ്കിള്‍. ഞാന്‍ അച്ചായനോട് അതിരാവിലെ ഈ കുട്ടിയെ ഇവിടെ നിന്ന് രക്ഷിക്കണമെന്ന് പറഞ്ഞു. ഞങ്ങള്‍ ആ കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ വിട്ടു. ഈ കുട്ടിയുടെ ഭാഗം ഷൂട്ടിംഗ് കഴിഞ്ഞതാണ്. അതുകൊണ്ടാണ് അവര്‍ ഇവളെ ശല്യം ചെയ്തത്.

നടിമാരായ രേഷ്മയേയും മറിയയേയും ചൂഷണം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഷക്കീല വെളിപ്പെടുത്തി. അന്നും താനായിരുന്നു രക്ഷിച്ചത്. അതേസമയം, മീടു ആരോപണങ്ങളോട് വിയോജിപ്പുണ്ടെന്നും അവര്‍ വ്യക്തമാക്കി. അപ്പോള്‍ തന്നെ ചെരിപ്പെടുത്ത് അടിക്കുകയാണ് വേണ്ടതെന്ന് നടി കൂട്ടിച്ചേര്‍ത്തു.

എല്ലാ ഭാഷയിലും ഇത്തരത്തിലുള്ള ചൂഷണങ്ങള്‍ നടക്കുന്നുണ്ട്. മലയാള സിനിമയില്‍ അന്നും ഇന്നും പവര്‍ ഗ്രൂപ്പുണ്ട്. 'അവര്‍ തന്നെയാണ് ഇപ്പോഴും സിനിമ ഭരിക്കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും അല്ലാതെ വേറെ ആരാണ് പവര്‍ ഗ്രൂപ്പ്. മുകേഷ് ഉണ്ട്, അവര്‍ ഉണ്ട് ഇവര്‍ ഉണ്ട് എല്ലാവരും ഉണ്ട്. പക്ഷേ മെയിന്‍ മോഹന്‍ലാലും മമ്മൂട്ടിയുമാണ്.'- ഷക്കീല പറഞ്ഞു.

മലയാള സിനിമാ രംഗത്ത് തന്റെ സിനിമകള്‍ക്കെതിരെയും ഗൂഡ നീക്കങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഷക്കീല പറയുന്നു. എന്റെ സിനിമകള്‍ക്ക് സെന്‍സര്‍ കൊടുത്തില്ല, എന്നെ ബാന്‍ ചെയ്യാന്‍ ആലോചിച്ചു. എന്നെക്കുറിച്ച് ഒരു മുസ്ലിം മന്ത്രിയോട് പോയി സംസാരിച്ചു. അമ്മ അസോസിയേഷനാണ് അങ്ങനെ ചെയ്തത്. ഒരു നടനില്‍ നിന്നാണ് ഞാന്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞത്. ആ നടന്‍ അന്തരിച്ചെന്നും ഷക്കീല പറയുന്നു.

തിയറ്ററുകള്‍ കല്യാണ മണ്ഡപങ്ങള്‍ ആയിരുന്ന കാലത്താണ് തന്റെ സിനിമകള്‍ സിനിമാ മേഖലയ്ക്ക് താങ്ങായത്. എന്നാല്‍ ആണധികാരം ഉപയോഗിച്ച് തന്റെ കരിയര്‍ അവര്‍ ഇല്ലാതാക്കിയെന്നും ഷക്കീല പറയുന്നു. 2001 ലേ ഇക്കാര്യങ്ങള്‍ ഞാന്‍ തുറന്ന് പറഞ്ഞതാണ്. അന്ന് ആരും തന്നെ പിന്തുണച്ചില്ലെന്നും ഷക്കീല പറയുന്നു.

അതേസമയം ഇപ്പോള്‍ വരുന്ന തുറന്ന് പറച്ചിലുകള്‍ കാരണം മലയാള സിനിമാ രംഗത്തെ മാത്രം മോശമായി കാണേണ്ടതില്ലെന്നും ഷക്കീല പറയുന്നു. ഇതൊരു പാന്‍ ഇന്ത്യന്‍ പ്രശ്നമാണ്. തമിഴില്‍ കാസ്റ്റിംഗ് കൗച്ച് മലയാളത്തേക്കാള്‍ കൂടുതലാണ്. തമിഴിനേക്കാള്‍ കൂടുതല്‍ തെലുങ്ക് സിനിമാ രംഗത്ത് ഈ പ്രവണതയുണ്ടെന്നും ഷക്കീല തുറന്ന് പറഞ്ഞു.

Read more topics: # ഷക്കീല
shakeela said that she has witnessed

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക