Latest News

നിത്യ മേനോനില്‍ തുടങ്ങി നിഖിലയ്ക്ക് പിന്നാലെ ഐശ്വര്യ ലക്ഷ്മിയോടുള്ള ഇഷ്ടവും പരസ്യമാക്കി ആറാട്ട് അണ്ണന്‍; നടിയെ വിവാഹം കഴിക്കാന്‍ താത്പര്യമെന്നും  എന്നെ കോഴിയെന്ന് വിളിക്കരുതെന്നും സന്തോഷ് വര്‍ക്കി; ആറാട്ട് വര്‍ക്കി; ആഘോഷമാക്കി സോഷ്യല്‍മീഡിയയും

Malayalilife
 നിത്യ മേനോനില്‍ തുടങ്ങി നിഖിലയ്ക്ക് പിന്നാലെ ഐശ്വര്യ ലക്ഷ്മിയോടുള്ള ഇഷ്ടവും പരസ്യമാക്കി ആറാട്ട് അണ്ണന്‍; നടിയെ വിവാഹം കഴിക്കാന്‍ താത്പര്യമെന്നും  എന്നെ കോഴിയെന്ന് വിളിക്കരുതെന്നും സന്തോഷ് വര്‍ക്കി; ആറാട്ട് വര്‍ക്കി; ആഘോഷമാക്കി സോഷ്യല്‍മീഡിയയും

റാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. നടി നിത്യ മേനോനുമായി ബന്ധപ്പെട്ട് സന്തോഷ് വര്‍ക്കി വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. നിത്യ മേനനെ വിവാഹം കഴിക്കാന്‍ താത്പ്പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി പലയിടങ്ങളിലും പറഞ്ഞിരുന്നു. പിന്നീട് നിത്യ , തന്നെ വര്‍ഷങ്ങളായി ഒരുപാട് രീതിയില്‍ ഇയാള്‍ കഷ്ടപ്പെടുത്തിയെന്ന് പറഞ്ഞ് രംഗത്തെത്തിയതും ഏറെ പ്രാധാന്യം നേടിയിരുന്നു. ഇപ്പോളിതാ തന്റെ പുതിയ ക്രഷിനെപ്പറ്റിയുള്ള സന്തോഷ് വര്‍ക്കിയുടെ തുറന്ന് പറച്ചിലും സോഷ്യല്‍മീഡിയയില്‍ ഇടംപിടക്കുകയാണ്.

ഇപ്പോള്‍ പുതിയ വീഡിയോയില്‍ ഐശ്വര്യ ലക്ഷ്മിയെ ഭയങ്കര ഇഷ്ടമാണ് അവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി സന്തോഷ് വര്‍ക്കി പറയുന്നു.ഞാന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി എന്നെ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ മാത്രമെ വിവാഹം കഴിക്കൂ, ഇല്ലെങ്കില്‍ കല്യാണം ഉണ്ടാകില്ലെന്നും വീഡിയോയില്‍ സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ത്തു. 

മായാനദി, വരത്തന്‍ എന്നീ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഐശ്വര്യയെ എനിക്ക് ആദ്യം അത്ര ഇഷ്ടപ്പെട്ടിരുന്നില്ല ഇപ്പോള്‍ എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. ബേസിക്കലി അവര്‍ ഡോക്ടറാണ് ഞാനൊരു എന്‍ജിനീയറാണ്. അവര്‍ മോഹന്‍ലാലിന്റെ വലിയ ഫാന്‍ ആണ് ഞാനും വലിയ ഫാനാണ്.

ഒരു സിമ്പിള്‍ പെണ്‍കുട്ടി ആയിട്ടാണ് എനിക്ക് അവരെ തോന്നിയത് ഒരു ജാഡയും ഇല്ല എല്ലാം തുറന്നു സംസാരിക്കുന്ന ഒരാളാണ് എനിക്ക് അവരോട് ക്രഷ് തോന്നുന്നു. അത്രയേ ഉള്ളൂ. ഇതിന്റെ പേരില്‍ കേസ് ആക്കുകയോ ഞാന്‍ കോഴി ആണെന്ന് പറയുകയോ ചെയ്യരുത്.

അതേസമയം നിഖില വിമലിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താത്പര്യം ഉണ്ടെന്നും നിഖില വിമലിന്റെ അമ്മയോട് സംസാരിച്ചിരുന്നുവെന്ന് സന്തോഷ് നേരത്തെ പറഞ്ഞിരുന്നു.

എന്‍ജിനീയറായ സന്തോഷ് വര്‍ക്കി ഇപ്പോള്‍ ഫിലോസഫിയില്‍ പിഎച്ച്ഡി ചെയ്യുകയാണ്. മോഹന്‍ലാലിന്റെ എല്ലാ സിനിമകളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുകയും മോഹന്‍ലാലിനു വേണ്ടി സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സന്തോഷ് വര്‍ക്കി. ബിഗ് ബോസിന്റെ പുതിയ സീസണില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്നും അതിനുള്ള പ്രയത്‌നം ആരംഭിച്ചു കഴിഞ്ഞെന്നും സന്തോഷ് വര്‍ക്കി അടുത്തിടെ പറഞ്ഞിരുന്നു. 

santhoshvarkey loves actress aishwarya lekshmi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES