Latest News

ദുബായില്‍ ഉല്ലാസബോട്ടില്‍ രാത്രി കാഴ്ചകള്‍ ആസ്വദിച്ചു സാനിയ അയ്യപ്പന്‍; ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

Malayalilife
 ദുബായില്‍ ഉല്ലാസബോട്ടില്‍ രാത്രി കാഴ്ചകള്‍ ആസ്വദിച്ചു സാനിയ അയ്യപ്പന്‍; ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമായിരുന്നു നടി സാനിയ അയ്യപ്പന്റേത്.ആറ് വര്‍ഷത്തോളമായി സിനിമാ മേഖലയിലും മോഡലിങിലും ഡാന്‍സിലും സജീവമായ സാനിയയുടെ നായികയായുള്ള അരങ്ങേറ്റം ക്വീന്‍ എന്ന സിനിമയിലൂടെയായിരുന്നു. പിന്നീട് നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സാനിയ പങ്ക് വച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ദുബായില്‍ നിന്നും ഉല്ലാസബോട്ടില്‍ രാത്രി കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ടുളള ചിത്രങ്ങളാണ് സാനിയ അയ്യപ്പന്‍ പങ്കു വച്ചിരിക്കുന്നത്. പച്ച നിറത്തിലുളള ഷോര്‍ട്സും ധരിച്ചാണ് സാനിയ എത്തിയത്. സ്മാര്‍ട്ട് സ്റ്റുഡിയോയുടെ ഔട്ട്ഫിറ്റാണ് വേഷം. ഹോട്ട് ലുക്കിലെന്നും എന്തൊരു ഗ്ലാമറസ് എന്നിങ്ങനെ നിരവധിയാണ് ആരാധകരുടെ കമന്റ്. എന്റെ ദൈവമേ.... രാജകുമാരി എന്നാണ് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥന ചിത്രത്തിന് നല്‍കിയ കമന്റ്.

സമൂഹ മാധ്യമങ്ങളിലെല്ലാം തന്നെ നിരവധി ആരാധകരുളള താരമാണ് സാനിയ. ബാല താരമായി സിനിമയില്‍  അരങ്ങേറിയ സാനിയ ഇപ്പോള്‍ നിരവധി സിനിമകളില്‍ മുഖ്യ വേഷങ്ങളിലും എത്തിയിട്ടുണ്ട്. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ ചിത്രങ്ങളോടും വീഡിയോകളോടും കൂടി ആരാധകര്‍ക്കു മുന്നില്‍ പങ്കു വയ്ക്കാറുണ്ട്.  സാനിയ ആരാധകര്‍ക്കായി പങ്കു വയ്ക്കുന്ന ചിത്രങ്ങളിലധികവും താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളാണ്. 

ചിത്രങ്ങള്‍ക്കു നേരെ ഉണ്ടാവുന്ന അധിക്ഷേപങ്ങള്‍ക്കും മോശം കമന്റുകള്‍ക്കും താരം മുഖം തിരിക്കാറില്ല, കൃത്യമായ മറുപടി നല്‍കാറുണ്ട്.  നിവിന്‍ പോളിക്കൊപ്പം അഭിനയിച്ച സാറ്റര്‍ഡേ നൈറ്റ് ആണ്  താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.  ചിത്രത്തില്‍ മോഡേണ്‍ സ്റ്റൈലിഷ് ലുക്കിലുളള കഥാപാത്രത്തെയാണ് സാനിയ അവതരിപ്പിച്ചിട്ടുളളത്. 

ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ ഫിലിംഫെയര്‍, വനിത, സൈമ അവാര്‍ഡുകള്‍ സാനിയയ്ക്ക് ലഭിച്ചു. ക്വീന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് മോഡലിങിലടക്കം നിരവധി അവസരങ്ങള്‍ സാനിയയ്ക്ക് ലഭിക്കാന്‍ തുടങ്ങിയത്. ക്വീനിന് ശേഷം പ്രേതം 2വിലും സകലകലാശാലയിലും സാനിയ അഭിനയിച്ചു.

 

saniya iyappan at dubai

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക