മലയാള സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനില്‍ പുതിയൊരു ട്രെന്റ് സൃഷ്ടിച്ച് സംസ്ഥാന പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ സമീറ സനീഷ് സാധാരണക്കാരുടെ വസ്ത്ര സ്വപ്നങ്ങളെ സഫലമാക്കാന്‍ സ്വന്തം പേരില്‍ 'സമീറ സനീഷ്' എന്ന ബ്രാന്റുമായി വരുന്നു
സമീറ സനീഷ് ആരംഭിച്ച വസ്ത്രം ബ്രാന്റായ 'സമീറ സനീഷ് കൊച്ചി' യുടെ വെബ്‌സൈറ്റ്, മെഗാസ്റ്റാര്‍ മമ്മൂട്ടി ഉല്‍ഘാടനം ചെയ്തു.എറണാകുളത്ത് 'ബസൂക്ക 'എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് നടന്ന ഉല്‍ഘാടന ചടങ്ങില്‍ വെച്ച് പ്രശസ്ത ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന്,'സമീറ സനീഷ് കൊച്ചി' ബ്രാന്റ് വസ്ത്രം മെഗാസ്റ്റാര്‍ മമ്മൂട്ടി നല്കി ആദ്യ വില്പന നടത്തി.തുടര്‍ന്ന് മമ്മൂട്ടി, കുഞ്ചാക്കോ ബോബന് 'സമീറ സനീഷ് കൊച്ചി' ബ്രാന്റ് സമ്മാനമായി നല്കി.
മലയാള സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനില്‍ പുതിയൊരു ട്രെന്റ് സൃഷ്ടിച്ച സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ സമീറ സനീഷ്, സാധാരണക്കാരുടെ വസ്ത്ര സ്വപ്നങ്ങളെ സഫലമാക്കാന്‍ സ്വന്തം പേരില്‍ ആരംഭിച്ച ബ്രാന്റാണ്'സമീറ സനീഷ് കൊച്ചി'.
സിനിമയ്ക്ക് പുറത്ത് സാധാരണക്കാരും ചുരുങ്ങിയ ചിലവില്‍ സമീറ സനീഷ് ബ്രാന്റിന്റെ ഓരോരുത്തരുടെയും അഭിരുചിയ്ക്കനുസരിച്ച് ഓണ്‍ലൈനിലൂടെ എത്തിക്കുക എന്ന ലക്ഷ്യം വെച്ച് ആരംഭിച്ച സമീറ സനീഷ് പുതിയ സംരംഭത്തിന്റെ ലോഗോ പ്രകാശനം പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യരാണ് നിര്‍വ്വഹിച്ചത്.
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി സിനിമയില്‍ വളരെ സജീവമായി നിന്ന് ജനപ്രിതീ ആര്‍ജ്ജിച്ച സമീറ സനീഷ് സിനിമയ്ക്ക് പുറത്തും തന്റെ സ്വപ്നങ്ങള്‍ പങ്കു വെയ്ക്കുകയാണ്‌സമീറ സനീഷ് 'എന്ന പുത്തന്‍ ബ്രാന്‍ഡിലൂടെ.
എറണാകുളം കച്ചേരിപ്പടി സെന്റ് ബെനഡിക്ട് റോഡില്‍ ഒലപ്പറത്ത് ബില്‍ഡിംഗിലുള്ള ഷോപ്പില്‍ നിന്നും അനുയോജ്യമായ വസ്ത്രങ്ങള്‍ വാങ്ങാന്‍ സൗകര്യമുണ്ടെന്ന് സമീറ സനീഷ് പറഞ്ഞു.