പാര്‍വതി തിരുവോത്ത് കേന്ദ്രകഥാപാത്രമായി എത്തിയ ഉയരെയ്ക്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തെ പ്രശംസിച്ച് പ്രമുഖരടക്കം നിരവധി പേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് തെന്നിന്ത്യന്‍ നടി സാമന്ത. ട്വിറ്ററിലൂടെയാണ് സാമന്തയുടെ പ്രശംസ.
' ഉയരെ.. പോയി കാണുക തന്നെ വേണം.. അത് നിങ്ങളെ കോപത്തിലാഴ്ത്തും, കരയിക്കും, ചിന്തിപ്പിക്കും, സ്നേഹിക്കാന്‍ പ്രേരിപ്പിക്കും.. നിങ്ങളില്‍ പ്രതീക്ഷ നിറയ്ക്കും.. നിങ്ങളെ സ്വാധീനിക്കും..' സാമന്ത ട്വീറ്റ് ചെയ്തു. സംവിധായകന്‍ മനു അശോകന്‍, തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് എന്നിവരെയും സാമന്ത അഭിനന്ദിച്ചു.