മമ്മൂട്ടി ചിത്രത്തെ കുറിച്ച് ഒരു അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരിൽ സൈബർ ലോകത്ത് ശക്തമായ ആക്രമണം നേരിടേണ്ടി വന്ന നടിയാണ് പാർവ്വതി. ഇതോടെ പാർവ്വതിയുടെ സിനിമകളെ കരുതിക്കൂട്ടി തോൽപ്പിക്കുന്ന പ്രവണതയും കൈവന്നു. ഇതോടെ ഇടക്കാലം കൊണ്ട് സിനിമയിൽ നിന്നും ബ്രേക്കെടുത്ത പാർവ്വതി ഇപ്പോൾ ശക്തമാ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഉയരെ എന്ന സിനിയമിലെ ഉഗ്രൻ പ്രകടനത്തോടെ ആരാധകരുടെ താരമായി അവർ മാറി.
ശക്തമായ സ്ത്രീകഥാപാത്രവുമായിട്ടാണ് ഉയരെ എത്തിയത്. തിയറ്ററുകളിൽ നിന്നും പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ സിനിമ പ്രതീക്ഷിച്ചതിലും വിജയമാണ് കൈവരിച്ചിരിക്കുന്നത്. ബോക്സോഫീസിലും മോശമില്ലാത്ത കളക്ഷൻ ലഭിച്ച ഉയരെ പുതിയ റെക്കോർഡുകൾ സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്. ബോളിവുഡ് താരങ്ങൾ പോലും പാർവ്വതിയെ പ്രശംസിച്ചു കൊണ്ട് രംഗത്തു വന്നിരുന്നു.
പാർവ്വതി കേന്ദ്രകഥാപാത്രമാക്കി നവാഗതനായ മനു അശോകനാണ് സംവിധാനം ചെയ്ത ചിത്രമാണ് ഉയരെ. ടൊവിനോ തോമസും ആസിഫ് അലിയും നായകന്മാരായി എത്തിയ ചിത്രത്തിന് ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കഥ പറഞ്ഞെത്തിയ ചിത്രത്തിൽ പല്ലവി എന്ന കഥാപാത്രത്തെയാണ് പാർവ്വതി അവതരിപ്പിച്ചിരിക്കുന്നത്. പ്രതാപ് പോത്തൻ, സിദ്ദിഖ്, പ്രേം പ്രകാശ്, ഭഗത് മാന്വൽ, ഇർഷാദ്, അനിൽ മുരളി, അനാർക്കലി മരക്കാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
എസ് ക്യൂബിന്റെ ബാനറിൽ ഷെബുന, ഷെഗ്‌ന, ഷെർഗ എന്നിവർ ചേർന്നാണ് നിർമ്മാണം. തിയറ്ററുകളിലേക്ക് എത്തിയ ഉയരെ താരരാജാക്കന്മാര മോഹൻലാലിന്റെയും മമ്മൂട്ടിയുടം സിനിമകൾ ഒരുപോലെ റിലീസിനെത്തിയ സമയത്തായിരുന്നു ഉയരെയും റിലീസ് ചെയ്തത്. പാർവ്വതിയുടെ സിനിമകളെ പരാജയപ്പെടുത്തുന്ന ചില പ്രവണതകൾ അടുത്ത കാലത്തായി കണ്ട് വന്നിരുന്നു. ഇതോടെ ആശങ്കകളോടെയാണ് ഏപ്രിൽ 26 ന് ഉയരെ തിയറ്ററുകളിലേക്ക് എത്തിയത്. എന്നാൽ സിനിമയ്ക്ക് ലഭിച്ചത് വമ്പൻ സ്വീകരണമായിരുന്നു.
നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടങ്ങിയ ചിത്രം ഇപ്പോവും സക്‌സസായി ഓടുകാണ്. പിന്നാലെ സിനിമ കാണാൻ പ്രേക്ഷകരുടെ ഒഴുക്കായിരുന്നു. ഇത് ചിത്രത്തിന്റെ സാമ്പത്തിക വരുമാനത്തിന് വൻ മുതൽകൂട്ടായി മാറി. പുതിയ നേട്ടങ്ങൾ ഇപ്പോഴിതാ സാമ്പത്തിക വരുമാനം ഉണ്ടാക്കി ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് ഉയരെ. കൊച്ചിൻ മൾട്ടിപ്ലെ്ക്സിൽ നിന്നും ഒരു കോടിക്ക് മുകളിൽ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഫോറം കേരള പുറത്ത് വിട്ട കണക്കുകളിലാണ് ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ട് സൂചിപ്പിച്ചിരിക്കുന്നത്. റിലീസിനെത്തി 447 ദിവസങ്ങൾ കൊണ്ടായിരുന്നു സിനിമയുടെ ഈ നേട്ടം. ഇപ്പോഴും കൊച്ചിൻ മൾട്ടിപ്ലെക്സിൽ 6 ഷോ പ്രതിദിനം ഉയരെ യ്ക്ക് ലഭിക്കുന്നുണ്ട്. ബോക്സോഫീസിൽ വരുമാനമുണ്ടാക്കി ചിത്രത്തിന്റെ കേരള ബോക്സോഫീസിലെ വരുമാനം എത്രയാണെന്നുള്ളത് ഇനിയും വ്യക്തമല്ല.