Latest News

ഡാഡിന്റെ ആദ്യ ബൈക്ക്, ട്രയംഫ് ടൈഗര്‍; ബൈക്കിലിരിക്കുന്ന പിതാവ് സലിംഖാനെ നോക്കുന്ന സല്‍മാന്‍ ഖാന്‍; നടന്‍ പങ്ക് വച്ച ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറല്‍

Malayalilife
 ഡാഡിന്റെ ആദ്യ ബൈക്ക്, ട്രയംഫ് ടൈഗര്‍; ബൈക്കിലിരിക്കുന്ന പിതാവ് സലിംഖാനെ നോക്കുന്ന സല്‍മാന്‍ ഖാന്‍; നടന്‍ പങ്ക് വച്ച ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറല്‍

ന്റെ പിതാവിന്റെ ആദ്യ ബൈക്കിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് സല്‍മാന്‍ ഖാന്‍. ട്രയംഫ് ടൈഗര്‍ 100, 1956-ല്‍ പിതാവ് സലിംഖാന്‍ ഇരിക്കുന്ന ചിത്രമാണ് സല്‍മാന്‍ പങ്കുവെച്ചത്. വെള്ളിയാഴ്ച പങ്കുവെച്ച ചിത്രം ഇതിനോടകംതന്നെ വൈറലാവുകയും ചെയ്തു.16മണിക്കൂറിനിടെ 2.5 മില്ല്യണ്‍ ആളുകളാണ് ഫോട്ടോയ്ക്ക് ലൈക്ക് ചെയ്തത്..

'ഡാഡ്‌സ് ഫസ്റ്റ് ബൈക്ക്, ട്രയംഫ് ടൈഗര്‍ 100, 1956...' എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അച്ഛനും ബൈക്കിനും ഒപ്പമുള്ള ചിത്രങ്ങള്‍ താരം പങ്കിട്ടിരിക്കുന്നത്. അച്ഛന്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രങ്ങളും സല്‍മാന്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രങ്ങളും താരം പങ്കു വച്ചിട്ടുണ്ട്. 

തന്റെ അടുത്ത സുഹൃത്തും മുന്‍ മന്ത്രിയുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ നടന്‍ സല്‍മാന്‍ ഖാന്റെ സുരക്ഷ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍നിന്ന് സല്‍മാന്‍ ഖാനും ഭീഷണി നേരിടുന്ന സാഹചര്യത്തിലായിരുന്നു ഇത്...

അതിസുരക്ഷ നല്‍കുന്ന കാറടക്കം ഇറക്കി താരവും മുന്‍കരുതല്‍ എടുത്തിരുന്നു. ലോറന്‍സ് ബിഷ്ണോയ് സംഘത്തില്‍നിന്നുണ്ടായ ഭീഷണിയുടെ സാഹചര്യത്തില്‍ കൂടിക്കാഴ്ചകളില്‍നിന്നും സിനിമാ ഷൂട്ടിങുകളില്‍നിന്നും താരം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

salman khan shares his father

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക