ദിലീപ് മക്കളെ പിടിച്ച് സത്യം ചെയ്തു; ദിലീപിന്റെ ആ വാക്കുകള്‍ വിശ്വസിക്കുന്നു; തമാശകള്‍ രൂപപ്പെടുത്തുന്നതില്‍ പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് തടസമാകുന്നു; എനിക്ക് ഇനി മനുഷ്യ ജന്മം വേണ്ട;  സലിം കുമാര്‍ പങ്ക് വച്ചത്

Malayalilife
topbanner
ദിലീപ് മക്കളെ പിടിച്ച് സത്യം ചെയ്തു; ദിലീപിന്റെ ആ വാക്കുകള്‍ വിശ്വസിക്കുന്നു; തമാശകള്‍ രൂപപ്പെടുത്തുന്നതില്‍ പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് തടസമാകുന്നു; എനിക്ക് ഇനി മനുഷ്യ ജന്മം വേണ്ട;  സലിം കുമാര്‍ പങ്ക് വച്ചത്

നാല് വര്‍ഷത്തോളമായി സിനിമാ രംഗത്ത് നിന്നും മാറിനില്‍ക്കുകയാണ് സലിം കുമാര്‍. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടനെ അലട്ടുന്നുണ്ട്.കരിയറിലെ മികച്ച സമയത്ത് നില്‍ക്കവെയാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം നടന്‍ സിനിമാ രംഗത്ത് നിന്നും മാറുന്നത്. കോമഡി നടനെന്ന ലേബലില്‍ നിന്നും മാറിയ സലിം കുമാറിന് പിന്നീട് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ ലഭിച്ചു. അടുത്തിടെ നടന്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ നല്കിയ വാക്കുകളാണ് ഇപ്പോള്‍ വാര്‍്ത്തകളില്‍ നിറയുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപാണ് കുറ്റക്കാരനെന്ന് വിധിയെഴുതാന്‍ മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും അവകാശമില്ല. അന്തിമ വിധി പുറപ്പെടുവിക്കേണ്ടത് കോടതിയാണെന്നും കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കുറ്റം ചെയ്തിട്ടില്ലെന്ന ദിലീപിന്റെ വാക്കുകള്‍ വിശ്വസിക്കുന്നതായും നടന്‍ പങ്ക് വച്ചു.

''എല്ലാ വിഷയത്തിലും ദിലീപ് ചെയ്യുന്നത് ശരിയാണെന്ന് കരുതുന്നില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് ഞാന്‍ അയാളോട് നേരിട്ട് ചോദിച്ചു. ഞാനൊന്നും ചെയ്തിട്ടില്ലെന്ന് കുട്ടികളെ ആണയിട്ട് ദിലീപ് പറഞ്ഞത്. അത് വിശ്വസിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. എന്റെ വിശ്വാസം ശരിയാകാം, തെറ്റാകാം.'' സലീം കുമാര്‍ പറയുന്നു.

മലയാള സിനിമയിലെ ലഹരി ഉപയോഗം സംബന്ധിച്ച വാര്‍ത്തകള്‍ നിറയുമ്പോഴും ഇത്തരം അനുഭവങ്ങള്‍ തനിക്കില്ലെന്നാണ് സലീം കുമാറിന്റെ പ്രതികരണം. കുതിരവട്ടം പപ്പുവിനെയും ഇന്നസെന്റിനെയുമാണ് താന്‍ ഇഷ്ടപ്പെടുന്നത്. കാലം മാറുന്നതിന് അനുസരിച്ച് മലയാള സിനിമാ വ്യവസായത്തിനും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്ന് കാരവാന്‍ സംസ്‌കാരമാണ്. പണ്ടിങ്ങനെ ആയിരുന്നില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

വര്‍ഷങ്ങളായി സിനിമാ രംഗത്ത് പ്രവര്‍ക്കുന്നെങ്കിലും തനിക്ക് സുഹൃത്തുക്കള്‍ കുറവാണെന്ന് നടന്‍ വ്യക്തമാക്കി. സിനിമാ രം?ഗത്ത് അധികം സുഹൃത്തുക്കളില്ല. സിനിമയില്‍ കുറേ ആവശ്യക്കാര്‍ വരുന്നു. അവരുടെ സമ്മേളനമാണത്. സമ്മേളനം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരിക. സിനിമയ്ക്ക് നമ്മളെ ആവശ്യമുണ്ടെങ്കില്‍ മാത്രം സൗഹൃദമുണ്ടാവും. അടുത്ത സുഹൃത്തുക്കള്‍ വിരളമാണെന്ന് സലിം കുമാര്‍ പറയുന്നു.

മനുഷ്യജന്മം ഇനി വേണ്ട, മതിയായി. ഇനി വേറെ ഏതെങ്കിലും ജന്‍മമായി വരണം. നല്ല മനുഷ്യര്‍ ഇല്ലെന്നതാണ് സത്യം. അവനവന്റെ കാര്യങ്ങള്‍ക്ക് എന്തും ചെയ്യാമെന്നായി. എനിക്ക് മനുഷ്യരേക്കാളും ഇഷ്ടം മൃഗങ്ങളെയാണ്. ജീവിതത്തില്‍ എന്ത് ദുരിതങ്ങള്‍ വന്നാലും നേരിടുന്നവര്‍ അവരാണ്. മനുഷ്യന്‍ ആത്മഹത്യ ചെയ്ത് കളയും. ഞാന്‍ അരിക്കൊമ്പന്റെ ഭാഗത്താണ്. ആനയ്ക് ആഹാരമില്ലെങ്കില്‍ എന്ത് ചെയ്യുമെന്നും നടന്‍ ചോദിച്ചു.

നിലവില്‍ മലയാള സിനിമയില്‍ ചര്‍ച്ചാ വിഷയം ആകുന്ന കാരവാന്‍ സിസ്റ്റത്തെ കുറിച്ചും സലീം കുമാര്‍ സംസാരിച്ചു. ''ഈ കാരവാന്‍ സംസ്‌കാരം ആണ് പരസ്പരമുള്ള സംസാരത്തില്‍ നിന്നും ആളുകളെ വിലക്കുന്നത്. പണ്ട് ലൊക്കേഷനിലൊക്കെ എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കുമായിരുന്നു. ഇന്ന് ഷോര്‍ട്ട് കഴിഞ്ഞാല്‍ കാരവാനിലേക്ക് പോകും. സിഐഡി മൂസ, പറക്കും തളിക പോലുള്ള സിനിമകളൊന്നും ഇനി ഒരിക്കലും ഉണ്ടാകില്ല. കാരണം അവയിലെ പല തമാശ രംഗങ്ങളും ഞങ്ങള്‍ പരസ്പരം സംസാരിച്ചിരുന്നപ്പോള്‍ ഉണ്ടായവയാണ്', എന്നാണ് സലീം കുമാര്‍ പറയുന്നത്.  

'എനിക്ക് ഇന്നും കോമഡി വേഷങ്ങള്‍ ചെയ്യാനാണ് ഇഷ്ടം. ആളുകളെ പൊട്ടിച്ചിരിപ്പിക്കാന്‍ ഇഷ്ടമാണ്. പക്ഷേ തമശയ്ക്ക് ഇവിടെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇപ്പോള്‍ തമാശകള്‍ രൂപപ്പെടുത്തുന്നതില്‍ പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് തടസമാകുന്നുണ്ട്. ഇത് ആളുകളുടെ സെന്‍സ് ഓഫ് ഹ്യൂമറിനെയും ബാധിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്ത് നമുക്ക് ഒരാളെ മൊട്ടയെന്നോ കറുത്തവനെന്നോ വിളിക്കാന്‍ പറ്റില്ല. കാരണം എന്ത് പറഞ്ഞാലും അതില്‍ പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് ആണ്. എപ്പോഴാണ് കേസ് വരുന്നതെന്ന് നമുക്കറിയില്ല. ഒരു കൂട്ടില്‍ അടച്ചിട്ടാണ് തമാശകള്‍ എഴുതുന്നത്. യാതൊരുവിധ തടസ്സങ്ങളും തമാശകള്‍ക്ക് ഉണ്ടാകരുത്. എന്നാല്‍ മാത്രമെ ഹാസ്യം നിലനില്‍ക്കൂ', എന്നാണ് സലീം കുമാര്‍ പറയുന്നത്

ഞാന്‍ മുമ്പ് അമ്പലത്തില്‍ പോയിരുന്നതാണ്. ഇപ്പോള്‍ പോകാറില്ല. എല്ലാ ദൈവത്തിനും പൈസയാണ് വേണ്ടത്. ഹിന്ദു ആയാലും മുസ്ലീം ആയാലും ക്രിസ്ത്യാനി ആയാലും പൈസ വേണം. ദൈവത്തിന് ജീവിക്കാന്‍ മനുഷ്യന്മാരുടെ പൈസ വേണം. പിന്നെ ഇങ്ങേരുടെ ജോലി എന്താണ്. ദൈവമായിട്ട് നമുക്ക് നേരിട്ട് സംസാരിക്കാനാവില്ല. അതിന് പൂജാരിയോ പള്ളീലച്ചനോ മല്ലാക്കയോ വേണം. നമ്മളോട് സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള ആളാണ്. എന്റെ ദൈവത്തിനോട് ഞാന്‍ നേരിട്ട് സംസാരിച്ചോളാം. ചെറുപ്പത്തിലെ അടിച്ചേല്‍പ്പിച്ച കുറേ കാര്യങ്ങള്‍ നമ്മുടെ മനസിലുണ്ട്. അതുകൊണ്ട് ഈശ്വര എന്ന് അറിയാതെ വിളിച്ചുപോകും.

പക്ഷേ ദൈവം എന്ന സങ്കല്‍പ്പത്തോട് തന്നെ വിശ്വാസമില്ല. ദൈവത്തിന്റെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തുകയാണ്. ശബരിമലയ്ക്ക് 18 വര്‍ഷം ഞാന്‍ പോയിട്ടുണ്ട്. ക്രിസ്ത്യന്‍ പള്ളിയിലും പോയിട്ടുണ്ട്. എവിടെ ചെന്നാലും പൈസയുടെ പരിപാടി മാത്രമുള്ളൂ. ദേശീയ പുരസ്‌കാരം നേടി തന്ന കഥാപാത്രമായതിനാല്‍ ഹജ്ജിന് പോകണമെന്ന് തോന്നിയിരുന്നു. മുസ്ലീമല്ലാത്തതിനാല്‍ എനിക്ക് പോകാന്‍ കഴിയില്ലായിരുന്നു. പകരം മറ്റൊരാളെ ഞാന്‍ ഹജ്ജിന് വിട്ടു. എന്റെ ജീവിതത്തിന് അര്‍ത്ഥമുണ്ടായില്ല, ആ കഥാപാത്രത്തിനെങ്കിലും അര്‍ത്ഥമുണ്ടാകട്ടെ എന്നു കരുതി. സിനിമ നടനായി ദേശീയ അവാര്‍ഡ് കിട്ടതുകൊണ്ട് ജീവിതത്തിന് അര്‍ത്ഥമുണ്ടാകില്ല.

ഞാന്‍ എന്താണ് ഈ ലോകത്തിന് കൊടുത്തത് എന്ന് ഞാന്‍ എന്നോട് തന്നെ ചോദിക്കുമ്പോഴാണ് ഞാന്‍ ഒന്നും കൊടുത്തിട്ടില്ലെന്ന് മനസിലാക്കുന്നത്. എനിക്ക് ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല. ഈ സമൂഹത്തിന് വേണ്ടി എന്താണ് ചെയ്തത്. സമൂഹത്തെ മാറ്റിമറിക്കാനുള്ള സമയമൊന്നും എനിക്കില്ല. ഞാന്‍ ഭര്‍ത്താവ് എന്ന നിലയില്‍ സന്തോഷവാനാണ്. രണ്ട് മക്കളുടെ അച്ഛന്‍ എന്ന നിലയിലും സന്തോഷവാനാണ്. പക്ഷേ ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ സന്തോഷവാനല്ല. ഞാന്‍ എന്താണ് നല്‍കിയത്? അസംതൃപ്തിയില്‍ നിന്നല്ല ആ ചിന്തയുണ്ടായത്. ജീവിതം പഠിപ്പിച്ചതാണ്. ഐസിയുവില്‍ മരണത്തെ മുഖാമുഖം കണ്ട് ഞാന്‍ കിടന്നു.

മരണത്തിന് തൊട്ടുമുന്‍പ് ദൈവത്തെ കാണുമല്ലോ. അവിടെ ഞാന്‍ സാക്ഷിയായത് കുറേ മരണങ്ങള്‍ക്കാണ്. ഓസ്‌കറിന് പോലും അര്‍ത്ഥമില്ലെന്ന് എനിക്ക് അപ്പോഴാണ് മനസിലായത്. ഇനി മനുഷ്യ ജന്മം വേണ്ട, മതിയായി. വേറെ എന്തൊക്കെ ജന്മമുണ്ട്. നല്ല മനുഷ്യരെ എപ്പോഴും ഇഷ്ടമാണ്. നല്ല മനുഷ്യരില്ല. സ്വാര്‍ത്ഥ ലാഭത്തിനായി എന്തും ചെയ്യുന്നവരായി മനുഷ്യര്‍ മാറി. മൃഗങ്ങള്‍ക്കിടയിലും കോമഡിയൊക്കെയുണ്ട്. എനിക്ക് മനുഷ്യരേക്കാളും ഇഷ്ടം മൃഗങ്ങളെയാണ്. എന്തു ദുരന്തം വന്നാലും അത് നേരിടുന്നത് മൃഗങ്ങള്‍ മാത്രമാണ്. മനുഷ്യന്‍ ആത്മഹത്യ ചെയ്തുകളയും. ഏതെങ്കിലും പുലി ആത്മഹത്യ ചെയ്തതായി കേട്ടിട്ടുണ്ടോ?

അടുത്തിടെ താന്‍ അസുഖ ബാധിതനായപ്പോള്‍ അനുഭവിച്ച ഒറ്റപ്പെടലിനെക്കുറിച്ച് സലിം കുമാര്‍ സംസാരിച്ചിരുന്നു. മരണത്തിന്റെ വക്കിലായിരുന്നു ഞാന്‍. അഭിനയിക്കാന്‍ പറ്റാതെയായി. ആരും തിരിഞ്ഞ് നോക്കാനില്ലാത്ത അവസ്ഥ വന്നപ്പോള്‍ വല്ലാതെ ഒറ്റപ്പെടല്‍ അനുഭവിച്ചു. മാതാ അമൃതാനന്ദമയിയുടെ ആശ്വാസവാക്കുകളാണ് അന്ന് തനിക്ക് തുണയായതെന്നും സലിം കുമാര്‍ പറഞ്ഞു. സിനിമാ രം?ഗത്ത് നിന്നും മാറി നില്‍ക്കുന്ന സലിം കുമാര്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പമാണ് സമയം ചെലവഴിക്കുന്നത്. പൊതുവേദികളിലും നടനെ അധികം കാണാറില്ല.
 

salim kumar says about life and cinima

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES