Latest News

പതിനഞ്ച് വര്‍ഷത്തോളം വാടകയ്ക്ക് ജീവിച്ച ശേഷം വാങ്ങിച്ച് വീട് വിറ്റത് കാന്‍സര്‍ രോഗിക്കായി; ഇപ്പോഴും വാടകയ്ക്ക് താമസം; എന്റ സന്തോഷവും ഭാര്യയുടെ സന്തോഷവുമാണ് ജീവിതം; പാഷാണം ഷാജി എന്ന സാജു നവോദയ വ്യത്യസ്തനാവുന്നത് ഇങ്ങനെ

Malayalilife
 പതിനഞ്ച് വര്‍ഷത്തോളം വാടകയ്ക്ക് ജീവിച്ച ശേഷം വാങ്ങിച്ച് വീട് വിറ്റത് കാന്‍സര്‍ രോഗിക്കായി; ഇപ്പോഴും വാടകയ്ക്ക് താമസം; എന്റ സന്തോഷവും ഭാര്യയുടെ സന്തോഷവുമാണ് ജീവിതം; പാഷാണം ഷാജി എന്ന സാജു നവോദയ വ്യത്യസ്തനാവുന്നത് ഇങ്ങനെ

മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള താരമാണ് പാഷാണം ഷാജി എന്ന സാജു നവോദയ. മുന്നിലിരിക്കുന്നവരെ എല്ലാം മറന്ന് ചിരിപ്പിക്കുമ്പോഴും സാജുവിന്റെ നന്മ നിറഞ്ഞ മനസിന്റെ ഉള്ളിന്റെയുള്ളില്‍ ഏറെ വേദനകളുണ്ട്. പ്രത്യേകിച്ചും വിവാഹം കഴിഞ്ഞ് രണ്ടര പതിറ്റാണ്ടിലേറെയായിട്ടും ഒരു കുഞ്ഞില്ലാത്തതിന്റെ സങ്കടം. എങ്കിലും കഷ്ടകാലത്തിനും നല്ല കാലത്തിലും തന്റെ കൈപിടിച്ച് ഒപ്പം നില്‍ക്കുന്ന ഭാര്യ രശ്മിയെ ഒരു മുള്ളുകൊണ്ടു പോലും വേദനിപ്പിക്കാതെയാണ് സാജു ദാമ്പത്യം മുന്നോട്ടു കൊണ്ടുപോകുന്നത്. രശ്മിയുടെ സന്തോഷമാണ് സാജുവിന്റെ സന്തോഷം. അവളുടെ കണ്ണു നിറയാതിരിക്കാന്‍ സാജു എന്തു ചെയ്യും. അവളുടെ സന്തോഷം കാണാനും. അതുപോലൊരു പ്രവര്‍ത്തിയാണ് ഇപ്പോള്‍ നടനേയും ഭാര്യയേയും വാടക വീട്ടില്‍ എത്തിച്ചത്.

രണ്ടു വര്‍ഷം മുന്നേയാണ് മരടിലെ ഒരു കാന്‍സര്‍ രോഗിയുടെ അവസ്ഥയറിഞ്ഞ് സാജുവും ഭാര്യയും അവരുടെ വീട്ടിലെത്തുന്നത്. മരുന്ന് വാങ്ങിക്കൊടുക്കുമോ എന്നു ചോദിച്ചപ്പോള്‍ ആ മരുന്നുമായി പോയതായിരുന്നു സാജുവും രശ്മിയും. എന്നാല്‍, അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച അവരുടെ നെഞ്ചുപൊട്ടിക്കുന്നതായികുന്നു. ആ രോഗി കിടക്കുന്നത് മുകളിലും താഴെയും ഫ്ലെക്സ് വിരിച്ചൊരു വീട്ടില്‍ നിലത്ത് ഫ്ലെക്സിനകത്താണ്. അവര്‍ക്കൊരു കട്ടില്‍ വാങ്ങിക്കൊടുക്കാം എന്നായിരുന്നു സാജു ഉടന്‍ രശ്മിയോട് പറഞ്ഞത്. അങ്ങനെ രണ്ടു പേരും ചേര്‍ന്ന് കട്ടില്‍ വാങ്ങാന്‍ പോയ സമയത്താണ് രശ്മി അവര്‍ക്കൊരു കുഞ്ഞ് വീട് വച്ച് കൊടുക്കാം എന്ന് പറഞ്ഞത്. അതിനു കാരണമായി രശ്മി പറഞ്ഞത് ആ വീട്ടിലെ രണ്ടു പെണ്‍മക്കളുടെ അവസ്ഥയായിരുന്നു.

ആ ഫ്ളക്സ് വിരിച്ച വീട്ടില്‍ ഒരു നല്ല ബാത്ത്റൂമില്ല. പുലര്‍ച്ചെ മൂന്നരയ്ക്ക് അല്ലെങ്കില്‍ നാലു മണിയ്ക്ക് എഴുന്നേറ്റ് തൊട്ടടുത്ത പറമ്പില്‍ പോകും. പിന്നെ പോകണമെങ്കിലും ഇരുട്ട് വീഴണം. ആ അവസ്ഥയാണ് രശ്മിയുടെ നെഞ്ചു പൊള്ളിച്ചത്. അങ്ങനെയാണ് ഭാര്യ വീട് വച്ചു കൊടുക്കണം എന്ന് ആവശ്യപ്പെടുന്നത്. അപ്പോള്‍ അടുത്ത വീട്ടിലെ ആളുകള്‍ ഒക്കെ കൂടി വന്ന് നമുക്ക് എല്ലാവര്‍ക്കും സഹകരിച്ച് വീട് വയ്ച്ചു കൊടുക്കാം എന്നൊക്കെ പറഞ്ഞു. ഒരു കല്ലെടുക്കാന്‍ ഒരാള്‍ വച്ച് ഉണ്ടാകും കൂടെ ലേബര്‍ ചാര്‍ജ്ജ് വേണ്ടി വരില്ല എന്നൊക്കെ പറഞ്ഞ് വീട് പണി തുടങ്ങി. ആദ്യത്തെ കല്ലിട്ട ദിവസം എല്ലാവരും വന്നു, പക്ഷെ, അതിന് ശേഷം വേറെ ആരും വന്നില്ല. സാജുവും ഭാര്യയും കൂടെയുള്ള പയ്യനും മാത്രമായിരുന്നു പിന്നെ ഉണ്ടായിരുന്നത്.

അങ്ങനെ രണ്ട് ബെഡ് റൂം, അറ്റാച്ച്ഡ് ബാത്ത് റൂം, ഹാള്‍, കിച്ചണ്‍, വര്‍ക്ക് ഏരിയ ഒക്കെയായിട്ട് ഒരു നല്ല വീടാണ് അവര്‍ക്ക് വച്ചു കൊടുത്തത്. ഇപ്പോള്‍ ആ കുഞ്ഞുങ്ങള്‍ സുഖമായിട്ട് അവിടെ കഴിയുകയാണ്. ആ വീടിന്റെ പണിയ്ക്ക് വേണ്ടിയാണ് സ്വന്തം വീട് സാജുവിന് വില്‍ക്കേണ്ടി വന്നത്. എങ്കിലും അതില്‍ ഒരു തരി പോലും സങ്കടവും വിഷമവും സാജുവിനില്ല. കാരണം, നടന്‍ പറയുന്നത് ഇങ്ങനെയാണ്: എന്റെ സന്തോഷവും എന്റെ ഭാര്യയുടെ സന്തോഷവുമാണ് എന്റെ ജീവിതം. ഇതെല്ലാം ചെയ്യുന്നതിന് എന്നെക്കാള്‍ മുന്നിലാണ് അവള്‍. എന്റെ ഭാര്യയുടെ അടുത്ത ആഗ്രഹം എന്താണെന്ന് അറിയാമോ? ഞങ്ങള്‍ ഇനിയൊരു വീട് വച്ചതിന് ശേഷം ആരോരുമില്ലാത്ത അമ്മമാരോടൊപ്പം അവിടെ താമസിക്കണം എന്ന്. അത് തന്നെയാണ് എന്റെയും ആഗ്രഹം. ഞങ്ങളുടെ സന്തോഷമാണ് ഞങ്ങളുടെ ജീവിതം.

saju navodaya sold his own house

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES