കഴിഞ്ഞ വര്‍ഷം വിരാടപര്‍വം, ഗാര്‍ഗി പോലുള്ള അഭിനയപ്രാധാന്യമുള്ള അമ്പരപ്പിക്കുന്ന ചിത്രങ്ങളുടെയും ഭാഗമായിരുന്നു സായ് പല്ലവി തെലുങ്കില്‍ സൂപ്പര്‍ സ്റ്റാര്‍ നായകനിരയില്‍ ഉയര്‍ന്നരിക്കുകയാണ്. നടിയുടേതായി ഇനി അണിയറയില്‍ ഒരുങ്ങുന്നതും വമ്പന്‍ ചിത്രങ്ങളാണെന്നാണ് സൂചന.
തേഷ് തിവാരിയുടെ രാമായണത്തില്‍ നടിയായിരിക്കും സീതയാവുകയെന്നാണ് റിപ്പോര്‍ട്ട്. ശ്രീരാമനായി രണ്‍ബീര്‍ കപൂര്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് മുമ്പ് നടി നാഗചൈതന്യയുടെ തണ്ഡേലില്‍ നായികയായിട്ടാണ് സായ് പല്ലവി എത്തുക. ഇതിനോടകം വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമാണിത്. ഇപ്പോളിതാ നടിയുടെ പ്രതിഫലവും ഇതോടെ ചര്‍ച്ചയാവുകയാണ്.
തെലുങ്കില്‍ നടി3 കോടി രൂപയായി പ്രതിഫലം ഉയര്‍ത്തി എന്നാണ് റിപ്പോര്‍ട്ട്. നാഗചൈതന്യയുടെ നായികയായി സായ്പല്ലവി അഭിനയിക്കുന്ന താണ്ടല്‍ സിനിമയില്‍ മൂന്നുകോടി രൂപയാണ് വാങ്ങിയത്. മുന്‍പ് ഒന്നര കോടിയോളം രൂപ വാങ്ങിയിരുന്ന സായ് പല്ലവി വീരാടപര്‍വം, ഗാര്‍ഗി എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് 2 കോടി വാങ്ങിയത്രേ. വീരാടപര്‍വം, ഗാര്‍ഗി എന്നീ ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് റിലീസ് ചെയ് തത്.
ഇടക്കാലത്ത് ചെറിയ ഇടവേള എടുത്ത സായ് പല്ലവി ശിവകാര്‍ത്തികേയന്‍ ചിത്രത്തിലും നായികയാണ്. യഷ് ചിത്രത്തില്‍ നായികയായി എത്തുന്നുവെന്നാണ് വിവരം.മലയാളത്തില്‍ നിവിന്‍ പോളിയുടെ നായികയായി എത്തുന്നുണ്ട്.അതേസമയം നയന്‍താര തമിഴ് സിനിമയില്‍ ലേഡി സൂപ്പര്‍ സ്റ്റാറായി അറിയപ്പെടുന്നതുപോലെയാണ് തെലുങ്ക് സിനിമയില്‍ സായ് പല്ലവിയുടെ ജനപ്രീതി.