Latest News

കുടുംബാംഗത്തെ പോലെ കാണുന്ന വ്യക്തിയെ ഉള്‍പ്പെടുത്തുമ്പോള്‍ പ്രതികരിക്കേണ്ടി വരും; ഇത്തരം തൊഴില്ലില്ലായ്മ പ്രവൃത്തികള്‍ക്ക് വിശദീകരണം നല്‌കേണ്ടി വരുന്നത് നിരാശാജനകം; വിവാഹ വാര്‍ത്തയില്‍ പ്രതികരണവുമായി സായ് പല്ലവി

Malayalilife
 കുടുംബാംഗത്തെ പോലെ കാണുന്ന വ്യക്തിയെ ഉള്‍പ്പെടുത്തുമ്പോള്‍ പ്രതികരിക്കേണ്ടി വരും; ഇത്തരം തൊഴില്ലില്ലായ്മ പ്രവൃത്തികള്‍ക്ക് വിശദീകരണം നല്‌കേണ്ടി വരുന്നത് നിരാശാജനകം; വിവാഹ വാര്‍ത്തയില്‍ പ്രതികരണവുമായി സായ് പല്ലവി

ഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി സായ് പല്ലവി വിവാഹിതയായി എന്ന പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടന്നു കൊണ്ടിരിക്കുന്നത്. സംവിധായകന്‍  രാജ് കുമാര്‍ പെരിയസാമിക്കൊപ്പം പൂമാലയിട്ട് ചിരിയോടെ നില്‍ക്കുന്ന  ചിത്രങ്ങളായിരുന്നു  സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

രണ്ടുപേരും പൂമാലയണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളും സായി പല്ലവിയുടെ ഫാന്‍സ് ഗ്രൂപ്പുകളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെയാണ് സായി പല്ലവി പ്രതികരിച്ചിരിക്കുന്നത്. ഇത്തരത്തിലുളള കിംവദന്തികള്‍ താന്‍ കാര്യമാക്കുന്നില്ലെന്നും അവയില്‍ കുടുംബാംഗത്തെ പോലെ കാണുന്ന വ്യക്തിയെ ഉള്‍പ്പെടുത്തുമ്പോള്‍ പ്രതികരിക്കണമെന്ന് താരം പറഞ്ഞു. 


സത്യസന്ധമായി പറയുകയാണെങ്കില്‍, ഞാന്‍ കിംവദന്തികളെ കാര്യമായി ഗൗനിക്കാത്ത ഒരാളാണ്. എന്നാല്‍ അതില്‍ കുടുംബാംഗങ്ങളെപോലെ കരുതുന്ന സുഹൃത്തുക്കളെ ഉള്‍പ്പെടുത്തുമ്പോള്‍, എനിക്കു സംസാരിക്കേണ്ടി വരും. എന്റെ സിനിമയുടെ പൂജാ ചടങ്ങില്‍ നിന്നുള്ള ഒരു ചിത്രം മനഃപൂര്‍വം മുറിച്ചുമാറ്റി പെയ്ഡ് ബോട്ടുകളാല്‍ വെറുപ്പുളവാക്കുന്ന ഉദ്ദേശ്യങ്ങളോടെ പ്രചരിപ്പിച്ചു. ജോലി സംബന്ധമായ കാര്യങ്ങള്‍ക്കു വേണ്ടി സന്തോഷകരമായ സന്തോഷകരമായ അറിയിപ്പുകള്‍ പങ്കിടാന്‍ ഉള്ളപ്പോള്‍, ഈ തൊഴിലില്ലായ്മ പ്രവൃത്തികള്‍ക്കെല്ലാം വിശദീകരണം നല്‍കേണ്ടി വരുന്നത് നിരാശാജനകമാണ്. ഇത്തരത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്നത് തീര്‍ത്തും നീചമാണ്.''-സായി പല്ലവി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

സായി പല്ലവിയുടെ പ്രതികരണത്തില്‍ അനുകൂലിച്ച് ഒട്ടവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.

Read more topics: # സായ് പല്ലവി
sai pallavi reacts wedding news

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES