16 വയസ്സുള്ളപ്പോള്‍ ഓഡിഷനു വേണ്ടി വിളിച്ചുവരുത്തി മോശമായി പെരുമാറി;ബോധരഹിതയാക്കാന്‍ ശ്രമിച്ച താന്‍ രക്ഷപ്പെട്ടത് ഒരു വിധത്തില്‍; കാസ്റ്റിങ് കൗച്ച് യാഥാര്‍ത്ഥ്യമെന്ന് നടി രശ്മി ദേശായ്

Malayalilife
 16 വയസ്സുള്ളപ്പോള്‍ ഓഡിഷനു വേണ്ടി വിളിച്ചുവരുത്തി മോശമായി പെരുമാറി;ബോധരഹിതയാക്കാന്‍ ശ്രമിച്ച താന്‍ രക്ഷപ്പെട്ടത് ഒരു വിധത്തില്‍; കാസ്റ്റിങ് കൗച്ച് യാഥാര്‍ത്ഥ്യമെന്ന് നടി രശ്മി ദേശായ്

ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയയായ നടിയാണ് രശ്മി ദേശായി. 20 വര്‍ഷത്തോളമായി അഭിനയ രംഗത്ത് സജീവമാണ് താരം. കരിയറിന്റെ തുടക്കത്തില്‍ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ച് അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രശ്മി ദേശായ്. 16 വയസ്സുള്ളപ്പോള്‍ തന്നെ ഓഡിഷനു വേണ്ടി വിളിച്ചുവരുത്തി മോശമായി പെരുമാറി എന്നാണ് നടി പറഞ്ഞത്.

നേരത്തെ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് താരം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പതിനാറാം വയസില്‍ നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് പറയുകയാണ് താരം.

എന്നെ ഒരു ഓഡിഷന് വേണ്ടി വിളിച്ചതായിരുന്നു. ഞാന്‍ പോയി. അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. എനിക്ക് അന്ന് 16 വയസ് മാത്രമാണ് പ്രായം. അയാള്‍ എന്നെ ബോധരഹിതയാക്കാന്‍ ശ്രമിച്ചു. എനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടുവെങ്കിലും അവിടെ നിന്നും രക്ഷപ്പെട്ടു. കുറച്ച് കഴിഞ്ഞ് എന്റെ അമ്മയോട് ഞാന്‍ എല്ലാം പറഞ്ഞു എന്നാണ് രശ്മി പറയുന്നത്.

അടുത്ത ദിവസം അയാളെ കാണാന്‍ ഞാന്‍ അമ്മയുടെ കൂടെ പോയി. അമ്മ അയാളുടെ കരണത്തടിച്ചു. അവനെ ഒരു പാഠം പഠിപ്പിച്ചു. കാസ്റ്റിംഗ് കൗച്ച് യഥാര്‍ത്ഥ്യമാണ്. എല്ലാ ഇന്‍ഡസ്ട്രിയിലും നല്ലവരും ചീത്തവരുമുണ്ട്. വളരെ നല്ല കുറേ ആളുകളുടെ ജോലി ചെയ്യാന്‍ സാധിച്ചത് എന്റെ ഭാഗ്യമാണ്. അവര്‍ക്കൊപ്പം എനിക്ക് നല്ല അനുഭവങ്ങളാണുള്ളത്. ദൈവം കനിവ് കാണിച്ചിട്ടുണ്ട് എന്നും നടി പറഞ്ഞു.

ബിഗ് ബോസിലൂടെയും ധാരാളം ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. ഉത്തരാന്‍ എന്ന സീരിയിലൂടെയാണ് രശ്മി ദേശായി താരമായി മാറുന്നത്. പിന്നീട് ദില്‍ സേ ദില്‍ തക് എന്ന പരമ്പരയിലൂടേയും കയ്യടി നേടി. ബിഗ് ബോസ് സീസണ്‍ 13 ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്ന രശ്മി. മിഷന്‍ ലൈല, ഹിസാബ് ബരാബര്‍, എവര തുടങ്ങിയ സിനിമകള്‍ രശ്മിയുടേതായി അണിയറയിലുണ്ട്.

rashami desai about casting couch

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES