Latest News

മോഹന്‍ലാലിനെ ക്യാമറയുടെ മുന്നില്‍ നിര്‍ത്തി കൊതി തീര്‍ന്നിട്ടില്ല; ഇനിയും രസകരമായ സിനിമകള്‍ ചെയ്യാന്‍ പറ്റുമെന്ന വിശ്വാസം ഉണ്ട്; ലാലിനെവെച്ച് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും; ഹൃദയപൂര്‍വ്വം അണിയറയില്‍ ഒരുങ്ങുമ്പോള്‍ സത്യന്‍ അന്തിക്കാട് പങ്ക് വച്ചത്

Malayalilife
മോഹന്‍ലാലിനെ ക്യാമറയുടെ മുന്നില്‍ നിര്‍ത്തി കൊതി തീര്‍ന്നിട്ടില്ല; ഇനിയും രസകരമായ സിനിമകള്‍ ചെയ്യാന്‍ പറ്റുമെന്ന വിശ്വാസം ഉണ്ട്; ലാലിനെവെച്ച് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും; ഹൃദയപൂര്‍വ്വം അണിയറയില്‍ ഒരുങ്ങുമ്പോള്‍ സത്യന്‍ അന്തിക്കാട് പങ്ക് വച്ചത്

ത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ സിനിമകള്‍ക്ക് മലയാളികള്‍ക്കിടയില്‍ വലിയ സ്ഥാനമാണുള്ളത്. ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം തുടങ്ങിയ സിനിമകളെല്ലാം പ്രേക്ഷകരുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നവയാണ്.ഈയിടെ മോഹന്‍ലാലിനൊപ്പമുള്ള തന്റെ അടുത്ത സിനിമയെ കുറിച്ച് സത്യന്‍ അന്തിക്കാട് പ്രഖ്യാപിച്ചപ്പോഴും വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ഇപ്പോളിതാ മോഹന്‍ലാലിനെക്കുറിച്ച് സത്യന്‍ അന്തിക്കാട് പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

രൂപത്തിലും ഭാവത്തിലും വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സിനിമകള്‍ ചെയ്താല്‍ മോഹന്‍ലാല്‍ നമ്മളെ അത്ഭുതപ്പെടുത്തുമെന്നും തനിക്ക് അഭിനയിപ്പിച്ച് കൊതിതീരാത്ത നടനാണ് മോഹന്‍ലാലെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. തൊഴിലില്ലാത്ത ചെറുപ്പക്കാരന്‍, ഒരു പെണ്‍കുട്ടിയുടെ മുന്നില്‍ കാല്‍കുത്തിമറിയുന്നൊരാള്‍ അങ്ങനെയൊന്നും ഇനി മോഹന്‍ലാലിനെ വെച്ച് ചെയ്യാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു

അഭിനയിപ്പിച്ചിട്ട് കൊതിതീര്‍ന്നിട്ടില്ലാത്ത നടനാണ് ഇന്നും എനിക്ക് മോഹന്‍ലാല്‍. അതിപ്പോള്‍ പഴയ മോഹന്‍ലാലാണോ പുതിയ മോഹന്‍ലാലാണോ എന്നുള്ളതല്ല. നാടോടിക്കാറ്റിലെ മോഹന്‍ലാലിനെ ഇന്നത്തെ മോഹന്‍ലാലിലൂടെ റീപ്ലേസ് ചെയ്യാന്‍ പറ്റില്ല.

രൂപത്തിലും പ്രായത്തിലും ഒക്കെയുണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു തന്നെ മോഹന്‍ലാലിനെ വെച്ചിട്ടുള്ള ക്യാരക്ടേഴ്സ് ചെയ്യുകയാണെങ്കില്‍ ഇതുപോലെതന്നെ ലാലിനെവെച്ച് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്.

കാരണം മോഹന്‍ലാല്‍ ബേസിക്കലി അഭിനേതാവാണ്. മോഹന്‍ലാലിനെ ക്യാമറയുടെ മുന്നില്‍ നിര്‍ത്തിയിട്ട് എനിക്ക് കൊതി തീര്‍ന്നിട്ടില്ല. ഇന്നും മോഹന്‍ലാലുമായി സംസാരിക്കുമ്പോഴൊക്കെ ആ ഹ്യൂമറും സാധനങ്ങളുമൊക്കെ ഇപ്പോഴും ലാലിലുണ്ട്.

എന്നുവെച്ചിട്ട് അന്നത്തെ ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിലെ 'മെ ചെല്‍ത്താഹെ ഹൂം, ഹെ ഹൈ' എന്ന് പറയിപ്പിച്ചിട്ട് ചെയ്യാന്‍ പാടില്ല. ഇപ്പോഴത്തെ അവസ്ഥ വെച്ചിട്ട് കഥാപാത്രങ്ങളെ ഉണ്ടാക്കിയാല്‍ മോഹന്‍ലാലിനെ വെച്ചിട്ട് ഇനിയും രസകരമായ സിനിമകള്‍ ചെയ്യാന്‍ പറ്റുമെന്ന വിശ്വാസം എനിക്കുണ്ട്. എന്നാല്‍, തൊഴിലില്ലാത്ത ചെറുപ്പക്കാരന്‍, ഒരു പെണ്‍കുട്ടിയുടെ മുന്നില്‍ കാല്‍കുത്തിമറിയുന്നൊരാള്‍ അങ്ങനെയൊന്നും ഇനി മോഹന്‍ലാലിനെ വെച്ച് ചെയ്യാന്‍ പറ്റില്ല,'സത്യന്‍ അന്തിക്കാട് പറയുന്നു.

sathyan anthikad says about mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക