വലിയ പ്രതീക്ഷകളായി മുന്നോട്ടു പോയ വഴികളില്‍ പാതിവെച്ചു എനിക്ക് മടങ്ങേണ്ടിവന്നെകിലും ആ നിമിഷത്തിലാണ് ജോജുചേട്ടന്‍ എന്നെ വിളിച്ചതും കാണണം എന്നു പറഞതും; ജോജുവിനെ കണ്ട സന്തോഷം പങ്ക് വച്ച് സാഗര്‍ സൂര്യ കുറിച്ചത്‌

Malayalilife
topbanner
 വലിയ പ്രതീക്ഷകളായി മുന്നോട്ടു പോയ വഴികളില്‍ പാതിവെച്ചു എനിക്ക് മടങ്ങേണ്ടിവന്നെകിലും ആ നിമിഷത്തിലാണ് ജോജുചേട്ടന്‍ എന്നെ വിളിച്ചതും കാണണം എന്നു പറഞതും; ജോജുവിനെ കണ്ട സന്തോഷം പങ്ക് വച്ച് സാഗര്‍ സൂര്യ കുറിച്ചത്‌

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലേക്ക് സിനിമാ-സീരിയല്‍ രംഗത്ത് നിന്നും വന്ന താരമായിരുന്നു സാഗര്‍ സൂര്യ. തുടക്കത്തില്‍ വളരെ മികച്ച രീതിയില്‍ മുന്നേറിയ താരം കുറച്ച് ദിവസം മുമ്പാണ് ഷോയില്‍ നിന്ന് പുറത്തായത്.ഇപ്പോഴിതാ ഷോ കഴിഞ്ഞ ശേഷം നടന്‍ ജോജു ജോര്‍ജിനെ കാണാന്‍ പോയ സന്തോഷം പങ്കുവയ്ക്കുകയാണ് സാഗര്‍. 

'വലിയ പ്രതീക്ഷകളായി മുന്നോട്ടു പോയ വഴികളില്‍ പാതിവെച്ചു എനിക്ക് മടങ്ങേണ്ടി വന്നെങ്കിലും, ആ നിമിഷത്തിലാണ് ജോജുചേട്ടന്‍ എന്നെ വിളിച്ചതും കാണണം എന്നു പറഞതും, ജീവിതത്തില്‍ ഒരുപാടു ആള്‍ക്കാരെ കണ്ടിട്ടുടെക്കിലും ജോജുചേട്ടന്‍ സ്വന്തം അനിയനോട് പറയുന്നപോലെ ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു തന്നു. Thankyou Joju cheata you the best', എന്നാണ് ജോജുവിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് സാഗര്‍ സൂര്യ കുറിച്ചത്. 

തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായി മാറിയ താരമാണ് സാഗര്‍ സൂര്യ. എഞ്ചിനീയറിങ്ങ് ബിരുദധാരിയായ സാഗര്‍സൂര്യ 2018ലാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. 'ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്‍' എന്ന അരുണ്‍ വൈഗ സംവിധാനം ചെയ്ത ചിത്രത്തിലാണ് സാഗര്‍സൂര്യ ആദ്യമായി അഭിനയിച്ചത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sagar Surya (@sagarsurya__)

sagar surya meet joju

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES