Latest News

നിവിന്‍ പോളിയുടെ 1983 യ്ക്കു ശേഷം ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന 'സച്ചിന്‍' ഈ മാസം 19ന് തീയേറ്ററുകളില്‍ എത്തും; ക്രിക്കറ്റിനോടുള്ള സച്ചിന്റെ ആരാധനയും പ്രണയവും സൗഹൃദവും പറയുന്ന ചിത്രത്തിനായി കാത്ത് ആരാധകര്‍

Malayalilife
നിവിന്‍ പോളിയുടെ 1983 യ്ക്കു ശേഷം ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന 'സച്ചിന്‍' ഈ മാസം 19ന് തീയേറ്ററുകളില്‍ എത്തും; ക്രിക്കറ്റിനോടുള്ള സച്ചിന്റെ ആരാധനയും പ്രണയവും സൗഹൃദവും പറയുന്ന ചിത്രത്തിനായി കാത്ത് ആരാധകര്‍

ക്രിക്കറ്റ് പശ്ചാത്തലത്തിൽ സന്തോഷ് നായർ ഒരുക്കുന്ന സിനിമ 'സച്ചിൻ' ജൂലൈ 19ന് ഇന്ത്യയൊട്ടാകെ പ്രദർശനത്തിനെത്തും. ധ്യാൻ ശ്രീനിവാസനും അജു വർഗീസുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തിൽ 'സച്ചിൻ' എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. ക്രിക്കറ്റിനോടുള്ള സച്ചിന്റെ ആരാധനയും സൗഹൃദവും പ്രണയവുമൊക്കെയാണ് സിനിമയിൽ നിറയുന്നത്. വെള്ളിത്തിരയിൽ ചിരി ഉത്സവം തീർക്കുമെന്ന പ്രതീക്ഷയിൽ ഏറെ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നതും.

എസ് എൽ പുരം ജയസൂര്യയാണ് രചന. ഹരീഷ് കണാരൻ, മണിയൻ പിള്ള രാജു, രമേശ് പിഷാരടി, രഞ്ജി പണിക്കർ , ജൂബി നൈനാൻ , അപ്പാനി ശരത് , മാലാ പാർവ്വതി, അന്ന രാജൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഷാൻ റഹ്മാനാണ് സച്ചിൻ എന്ന സിനിമയ്ക്കു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

സച്ചിൻ എന്ന സിനിമയിലെ പോരാടുന്നേ പോരാടുന്നേ... എന്നു തുടങ്ങുന്ന ഒരു ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു. ക്രിക്കറ്റ് കളിയുടെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നതും. രസകരമായ ചില മുഹൂർത്തങ്ങളും ഗാനത്തിൽ ഇടം നേടിയിട്ടുണ്ട്. മികച്ച ഗാന രചയിതാവിനുള്ള ഈ വർഷത്തെ സംസ്ഥാന സർക്കാർ പുരസ്‌കാരം നേടിയ ബി കെ ഹരിനാരായണനാണ് ഈ ഗാനത്തിന്റെ വരികൾ എഴുതിയത്. ചിത്രത്തിന്റെ സംഗീത സംവിധായകനായ ഷാൻ റഹ്മാൻ ആണ് ഗാനം ആലപിച്ചിരിക്കുന്നതും. ഈ ഗാനവും പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയിരുന്നു. വിനീത് ശ്രീനിവാസൻ ആലപിച്ച കാറ്റിൽ പൂങ്കാറ്റിൽ.. എന്ന ഗാനവും യൂട്യൂബിൽ ട്രെൻഡിങ് ആയിരുന്നു. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് ക്ളീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

നിവിൻ പോളി- എബ്രിഡ് ഷൈൻ ചിത്രം '1983'യ്ക്കു ശേഷം ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന മലയാള ചിത്രമാണ് സച്ചിൻ. രണ്ട് മണിക്കൂർ പതിനാറ് മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം.

sachin malayalam movie releasing date announced

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES