Latest News

നിങ്ങള്‍ കണ്ടത് യഥാര്‍ത്ഥത്തില്‍ രണ്ടാം ഭാഗമാണ്, ഒന്നാം ഭാഗം അടുത്ത വര്‍ഷം വരും; റെക്കോര്‍ഡുകള്‍ ഭേദിച്ച ചിത്രം കാന്താരയെക്കുറിച്ച് ഋഷഭ് ഷെട്ടി പങ്ക് വച്ചത്

Malayalilife
നിങ്ങള്‍ കണ്ടത് യഥാര്‍ത്ഥത്തില്‍ രണ്ടാം ഭാഗമാണ്, ഒന്നാം ഭാഗം അടുത്ത വര്‍ഷം വരും; റെക്കോര്‍ഡുകള്‍ ഭേദിച്ച ചിത്രം കാന്താരയെക്കുറിച്ച് ഋഷഭ് ഷെട്ടി പങ്ക് വച്ചത്

റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും വലിയ ഹിറ്റായി മാറിയ കന്നഡ ചിത്രമായിരുന്നു 'കാന്താര'. കാന്താര 400 കോടിക്കടുത്ത് ആഗോള കളക്ഷന്‍ നേടിയിരുന്നു. പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആദ്യം എത്തിയത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഋഷഭ് ഷെട്ടി.

കാന്താരയുടെ 100 ദിവസം ആഘോഷിക്കുന്ന വേദിയിലാണ് താരം സംസാരിച്ചത്. 'കാന്താരയോട് അപാരമായ സ്നേഹവും പിന്തുണയും കാണിച്ച പ്രേക്ഷകരോട് എന്നും കടപ്പെട്ടിരിക്കുന്നു. ഒപ്പം മുന്നോട്ടുള്ള പ്രയാണം തുടരുകയാണ്, സര്‍വ്വശക്തനായ ദൈവത്തിന്റെ അനുഗ്രഹത്താല്‍ ചിത്രം വിജയകരമായി 100 ദിവസം പൂര്‍ത്തിയാക്കി.

'ഈ അവസരത്തില്‍ കാന്താരയുടെ പ്രീക്വല്‍ പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ കണ്ടത് യഥാര്‍ത്ഥത്തില്‍ രണ്ടാം ഭാഗമാണ്, ഒന്നാം ഭാഗം അടുത്ത വര്‍ഷം വരും. കാന്താരയുടെ ഷൂട്ടിംഗ് നടത്തുമ്പോഴാണ് പെട്ടെന്ന് പ്രീക്വല്‍ ആശയം മനസില്‍ തെളിഞ്ഞത്, നിലവില്‍, ഇതിന്റെ എഴുത്ത് പുരോഗമിക്കുകയാണ്.

ഞങ്ങള്‍ കൂടുതല്‍ വിശദാംശങ്ങളില്‍ ഗവേഷണം നടത്തുകയാണ്. ഇത് നന്നായി പുരോഗമിക്കുന്നു. ഈ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികം വൈകാതെ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ' എന്നാണ് ഋഷഭ് ഷെട്ടി പറയുന്നത്. ഋഷഭ് ഷെട്ടി നായകനായി സംവിധാനവും ചെയ്ത ചിത്രമാണ് കാന്താര. പഞ്ചുരുളി എന്ന ദൈവക്കോലത്തെ ആസ്പദമാക്കിയാണ് സിനിമ എത്തിയത്.

ഋഷഭ് ഷെട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം പാന്‍ ഇന്ത്യന്‍ ലെവലില്‍ ഹിറ്റ് ആയിരുന്നു.കന്നഡയില്‍ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടിയതിന് പിന്നാലെ മലയാളം ഉള്‍പ്പെടെ ഉള്ള ഭാഷകളിലേക്കും എത്തിയിരുന്നു.കെജിഫ്-ന് ശേഷം പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെട്ട സിനിമ ആയിരുന്നു കാന്താരാ. ചിത്രം 395 കോടി നേട്ടത്തില്‍ പ്രദര്‍ശനം തുടരുകയാണ്.

rishab shetty talk about kanthra

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES