റിമ കല്ലിംഗല്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നു. കടല്‍ത്തിരകളില്‍ അലിഞ്ഞ് നിലക്കുന്ന ബിച്ച് ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് നടി പങ്ക് വച്ചത്.കടലിന്റെ പശ്ചാത്തലത്തിലുള്ള മനോഹരമായ ചിത്രങ്ങളാണ് റിമ പങ്കുവച്ചിരിക്കുന്നത്. ഉള്ളിലുള്ള സമുദ്രം എന്നാണ് റിമ ചിത്രങ്ങള്‍ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇ
ചിത്രങ്ങള്‍ വേഗം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ജെയ്സണ്‍ മദാനി പകര്‍ത്തിയതാണ് ചിത്രങ്ങള്‍. കൊഞ്ചിത ജോണ്‍ ആണ് സ്റ്റെലിസ്റ്റ്.
പതിമൂന്നുവര്ഷം മുന്‍പ് ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ റിമയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഭാര്‍ഗവീനിലയം ആണ് റിമ നായികയായി റിലീസിന് ഒരുങ്ങുന്ന ചിത്രം.