നടിമാരായ ശാലിനിയുടെയും ശ്യാമിലിയുടെയും സഹോദരന്‍ റിച്ചാര്‍ഡ് ഋഷിയും നടി യഷിക ആനന്ദും പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്. ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങളാണ് പ്രണയത്തിലെന്ന വാര്‍ത്തകള്‍ക്ക് കാരണം.റിച്ചാര്‍ഡ് സോഷ്യല്‍ മീഡിയയില്‍ ഇരുവരുടെയും ചിത്രം പങ്കുവച്ചതോടെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കം. സൂര്യപ്രകാശത്തിന് അഭിമുഖമായി നിന്ന് ഒരു സ്ത്രീയെ ചുംബിക്കുന്ന ചിത്രം റിച്ചാര്‍ഡ് പങ്കുവച്ചിരുന്നു.
ഇതോടെ ചിത്രത്തിലെ സ്ത്രീ ആരാണെന്ന് അന്വേഷിച്ച് ആരാധകരും എത്തി. ഏതാനും മണിക്കൂറുകള്‍ക്ക് പിന്നാലെ ''സൂര്യചുംബനത്തിന് ശേഷം'' എന്ന ക്യാപ്ഷനോടെ റിച്ചാര്‍ഡ് വീണ്ടും മറ്റൊരു ചിത്രം കൂടി പങ്കുവച്ചു. ഇതില്‍ നടി യഷിക ആയിരുന്നു ഉണ്ടായിരുന്നത്.
ഇതോടെയാണ് താരങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ എത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ ഇരുവരുടെയും വയസ് ആണ് ചര്‍ച്ചകളില്‍ നിറയുന്നത്. 22 വയസ് പ്രായവ്യത്യാസമുണ്ട് യഷികയും റിച്ചാര്‍ഡും തമ്മില്‍. 45 വയസ് ആണ് റിച്ചാര്‍ഡിന്, യഷികയ്ക്ക് 23 ആണ് വയസ്.
'അഞ്ജലി' എന്ന ചിത്രത്തില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച റിച്ചാര്‍ഡ് 'കാതല്‍ വൈറസ്' എന്ന സിനിമയിലൂടെയാണ് നായകനായത്. 'ധ്രുവങ്ങള്‍ പതിനാറ്' എന്ന ചിത്രത്തിലൂടെയാണ് യഷിക ആനന്ദ് തമിഴ് സിനിമയിലേക്ക് എത്തിയത്.
'ഇരുട്ട് അറയില്‍ മുരട്ടു കുത്ത്', 'നോട്ട' തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ ഇഷ്ടതാരമായി മാറി. കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന തമിഴ് ബിഗ് ബോസിലും യഷിക പങ്കെടുത്തിട്ടുണ്ട്. നിര്‍മ്മാതാവുമായ ഡോ. സത്യലക്ഷ്മി കണ്ണദാസനുമായി റിച്ചാര്‍ഡ് ഋഷി അടുപ്പത്തിലായിരുന്നു. വിവാഹനിശ്ചയം വരെ എത്തിയെങ്കിലും വേര്‍പിരിയുകയായിരുന്നു.