Latest News

കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്ര്യം എന്ന് മാത്രമേ ഞാന്‍ പറയുകയുള്ളൂ; കമന്റുകളില്‍ കൂടുതലും പറയുന്നത് സ്ത്രീകളാണ്; എന്റെ ശരീരത്തില്‍ കോണ്‍ഫിഡന്റാണ്;  എനിക്ക് നല്‍കിയ ബഹുമാനം തന്നെയാണ് രാം ഗോപാല്‍ വര്‍മ്മക്ക് തിരിച്ചു നല്‍കുന്നത്; സോഷ്യല്‍മീഡിയ വിമര്‍ശകരോട് സാരിഗേള്‍ ശ്രീലക്ഷ്മി സതീഷിന് പറയാനുള്ളത്

Malayalilife
 കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്ര്യം എന്ന് മാത്രമേ ഞാന്‍ പറയുകയുള്ളൂ; കമന്റുകളില്‍ കൂടുതലും പറയുന്നത് സ്ത്രീകളാണ്; എന്റെ ശരീരത്തില്‍ കോണ്‍ഫിഡന്റാണ്;  എനിക്ക് നല്‍കിയ ബഹുമാനം തന്നെയാണ് രാം ഗോപാല്‍ വര്‍മ്മക്ക് തിരിച്ചു നല്‍കുന്നത്; സോഷ്യല്‍മീഡിയ വിമര്‍ശകരോട് സാരിഗേള്‍ ശ്രീലക്ഷ്മി സതീഷിന് പറയാനുള്ളത്

സോഷ്യല്‍മീഡിയ വഴി താരമായി മാറിയ ആളാണ് പുതുമുഖ നായികയായി ബോളിവുഡിലേക്ക് എത്തിയ  ശ്രീലക്ഷ്മി  സതീഷ്.സാരിയുടുത്ത ആ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയതോടൊപ്പം പ്രശസ്ത സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അദ്ദേഹത്തിന്റെ സിനിമയില്‍ നായികയായി എത്തുകയായിരുന്നു. പിന്നാലെ ശ്രീലക്ഷ്മി എന്ന പേരുമാറ്റി ആരാധ്യ ദേവി എന്നാക്കി മാറ്റുകയും ചെയ്തു. അതിന് ശേഷം താരം പങ്കുവച്ച ഗ്ലാമറസ് വീഡിയോകള്‍ ലക്ഷക്കണക്കിന് പേരാണ് കണ്ടത്.

ഇപ്പോള്‍  ഒരു അഭിമുഖത്തില്‍  ശ്രീലക്ഷ്മി പങ്ക് വച്ച വാക്കുകളാണ് വാര്‍ത്തകളില്‍ ഇടംനേടുന്നത്. രാം ഗോപാല്‍ വര്‍മ്മ വീഡിയോ കണ്ട് വിളിച്ചപ്പോഴുണ്ടായ സന്തോഷവും സോഷ്യല്‍ മീഡിയയിലൂടെ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചും ശ്രീലക്ഷ്മി തുറന്നുപറയുന്നുണ്ട്. രാം ഗോപാല്‍ വര്‍മ്മ തന്റെ സമ്മതം ചോദിച്ചതിന് ശേഷമാണ് വീഡിയോ പങ്കുവച്ചതെന്ന് ശ്രീലക്ഷ്മി പറയുന്നു. 

ആര്‍ക്കും അറിയാത്ത ഒരു കാര്യമാണത്. വെള്ള സാരിയുടുത്ത ഒരു റീല്‍ കണ്ടപ്പോള്‍ അദ്ദേഹം, ഞാന്‍ ഇത് പോസ്റ്റ് ചെയ്തോട്ടെ എന്നാണ് ചോദിച്ചത്. ഇത്രയും വലിയൊരു സംവിധായകന്‍ എന്നോട് സമ്മതം ചോദിക്കുകയാണ്. ഇതുവരെ അദ്ദേഹം പങ്കുവച്ച എല്ലാ വീഡിയോകളും സമ്മതം ചോദിച്ചതിന് സേഷം മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് ശ്രീലക്ഷ്മി പറഞ്ഞു.

ഒരു റൂറല്‍ എരിയയില്‍ നിന്നും വരുന്ന ആളാണ് ഞാന്‍. രാം ഗോപാല്‍ വര്‍മ്മ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ഒരുപാട് നെഗറ്റീവ് കമന്റുകള്‍ വന്നു. അദ്ദേഹം ഒരു വുമനൈസറാണ് എന്നൊക്കെ പറഞ്ഞു. എന്നാല്‍ ഞാന്‍ നോക്കുന്നത് ഒരു വ്യക്തി എനിക്ക് നല്‍കുന്ന ബഹുമാനമാണ്. എനിക്ക് നല്‍കിയ ബഹുമാനം തന്നെയാണ് അദ്ദേഹത്തിന് തിരിച്ചു നല്‍കിയിട്ടുള്ളത്. ഈ ഒരു നിമിഷം വരെ അദ്ദേഹം വളരെ ഒഫീഷ്യലായിട്ടാണ് എന്നോട് എല്ലാ കാര്യങ്ങളും ചോദിച്ചിട്ടുള്ളത്. അദ്ദേഹം നമ്മുടെ കംഫര്‍ട്ട് നോക്കുന്ന വ്യക്തിയാണ്'- ശ്രീലക്ഷ്മി പറഞ്ഞു.

സോഷ്യല്‍ മീഡിയയിലൂടെ വരുന്ന കമന്റുകളെക്കുറിച്ചും ശ്രീലക്ഷ്മി പ്രതികരിച്ചു. 'നമ്മളെ കണ്‍സേണ്‍ ചെയ്ത് പറയുന്നവരുണ്ട്. അതേസമയത്ത് തന്നെ കമന്റില്‍ മോശമായിട്ട് പറഞ്ഞിട്ട്, പേഴ്‌സണല്‍ മേസേജില്‍ വന്ന് ഫ്ളേര്‍ട്ട് ചെയ്യുന്നവരുണ്ട്. അതാണ് എനിക്ക് മനസിലാവാത്തത്. ഒന്നാമത്തെ കാര്യം കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്ര്യം എന്ന് മാത്രമേ ഞാന്‍ പറയുകയുള്ളൂ. എനിക്കുള്ള കമന്റുകളില്‍ കൂടുതലും പറയുന്നത് സ്ത്രീകളാണ്. എന്റെ ശരീരത്തില്‍ ഞാന്‍ കോണ്‍ഫിഡന്റാണ്'- ശ്രീലക്ഷ്മി പറഞ്ഞു.

rgv girl sreedevi satheesh

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES