മോഹന്‍ലാലിന്റെ കരിയറിലെ അവിസ്മരണീയ കഥാപാത്രം ഒരുക്കിയ ചിത്രമായിരുന്നു ദേവാസുരം. പൗരുഷമാര്‍ന്ന കഥാപാത്ര സൃഷ്ടിയും നായകനോട് കിടപിടിക്കുന്ന പ്രതിനായകന്റെ പ്രകടനവും തീര്‍ത്ത പ്രകമ്പനം മലയാള സിനിമയ്ക്ക് തീര്‍ത്ത അനുഭൂതിയും മറ്റൊന്നായിരുന്നു.മോഹന്‍ലാല്‍-രഞ്ജിത്ത്-ഐവി ശശി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദേവാസുരം നൂറ് ദിവസത്തിന് മുകളിലാണ് തീയറ്ററുകളില്‍ ഓടിയത്. ഇന്നും മംഗലശ്ശേരി നീകണ്ഠന്‍ എന്ന കഥാപാത്ര സൃഷ്ടി മലയാളികളുടെ മനസില്‍ നിന്ന് മാറിയിട്ടില്ല. ഈ ചിത്രത്തിലെ നായകന്റെ കഥാപാത്രവും അസാധാരണത്വം തുളുമ്പുന്ന തെമ്മാടിയായ നായകന്റെ ശീലങ്ങളും ഏറെ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമയിലെ നായകകഥാപാത്രത്തെക്കുറിച്ച് മനസ് തുറക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത്.
ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്തിന്റെ തുറന്നുപറച്ചില്‍.'സിനിമയിലെ നീലകണ്ഠന്റെ ഡയലോഗുകള്‍ക്കെല്ലാം വലിയ കയ്യടി കിട്ടിയിരുന്നു. പക്ഷേ ദേവാസുരം ഇപ്പോള്‍ കാണുമ്പോള്‍ അതിലെ ഡയലോഗുകള്‍ 'ബുക്കിഷ്' ആയി തോന്നുന്നുണ്ട്. കാരണം അത് ആളുകള്‍ സ്വാഭാവികമായി സംസാരിക്കുന്ന ഭാഷയല്ല. പക്ഷേ ആ കാലത്ത് സിനിമയിലെ കഥാപാത്രങ്ങള്‍ ആ ഭാഷ സംസാരിച്ചുകേള്‍ക്കാന്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ കാലം മാറി. നീലകണ്ഠനെപ്പോലൊരു കഥാപാത്രം ഇന്നില്ല. അയാള്‍ സംസാരിച്ച ഭാഷയില്‍ ഇന്നാരും സംസാരിക്കുന്നുമില്ല'- രഞ്ജിത്ത് പറയുന്നു
ആറാം തമ്പുരാന്‍, ഉസ്താത് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളും മോഹന്‍ലാലിനായി രഞ്ജിത്ത് എഴുതിയിട്ടുണ്ട്. പിന്നീട് അദ്ദേഹം ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്തതും ഈ ദേവാസുരത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു. നീലകണ്ഠനായും മകന്‍ കാര്‍ത്തികേയനായും മോഹന്‍ലാല്‍ ഇരട്ടവേഷത്തിലെത്തിയ 'രാവണപ്രഭു' ആയിരുന്നു ആ ചിത്രം.