Latest News

മിസ്റ്റര്‍ ബച്ചന്‍ ബോക്‌സ് ഓഫീസില്‍ ദുരന്തമായി; സിനിമയില്‍ നിന്നും ലഭിച്ച പ്രതിഫലത്തില്‍ നിന്നും 4 കോടി രൂപ തിരികെ രവി തേജ

Malayalilife
മിസ്റ്റര്‍ ബച്ചന്‍ ബോക്‌സ് ഓഫീസില്‍ ദുരന്തമായി; സിനിമയില്‍ നിന്നും ലഭിച്ച പ്രതിഫലത്തില്‍ നിന്നും 4 കോടി രൂപ തിരികെ രവി തേജ

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് രവി തേജ. തെലുങ്ക് സിനിമകളിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ മനസ്സ് കീഴടക്കുന്നത്. കഴിഞ്ഞ ആഴ്ച ഇദ്ദേഹത്തിന്റെ ഒരു സിനിമ റിലീസ് ആയിരുന്നു. മിസ്റ്റര്‍ ബച്ചന്‍ എന്നായിരുന്നു സിനിമയുടെ പേര്. ഓഗസ്റ്റ് പതിനഞ്ചാം തീയതി ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. 

ചിത്രം ബോക്‌സ് ഓഫീസില്‍ ഒരു ദുരന്തമായി മാറുകയും ചെയ്തു. ഭാഗ്യശ്രീ ബോസ് എന്ന നടിയായിരുന്നു ഈ സിനിമയില്‍ ഇദ്ദേഹത്തിന്റെ നായികയായി അഭിനയിച്ചത്.സിനിമ ബോക്‌സ് ഓഫീസില്‍ ദുരന്തമായി എങ്കിലും ആ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും നാല് കോടി രൂപ ഇദ്ദേഹം തിരികെ് നല്‍കാന്‍ പോവുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. 

ചിത്രം ഒരുക്കിയത് 70 കോടി മുടക്കിയാണ്, എന്നാല്‍ 10 കോടി രൂപ മാത്രമാണ് ചിത്രത്തിന് വരുമാനമായി ലഭിച്ചത്. തെലുങ്കിലെ ഈ വര്‍ഷത്തെ വന്‍ പരാജയങ്ങളില്‍ ഒന്നാണ് മിസ്റ്റര്‍ ബച്ചന്‍ എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തിയത്. പീപ്പിള്‍ മീഡിയ ഫാക്ടറിയുമായി മിസ്റ്റര്‍ ബച്ചന്‍ അടക്കം നിലവില്‍ നാല് സിനിമകള്‍ക്കാണ് രവി തേജ കരാര്‍ ഒപ്പിട്ടിരുന്നത്. അതില്‍ ധമാക്ക, ഈഗിള്‍, മിസ്റ്റര്‍ ബച്ചന്‍ എന്നിവയാണ് റിലീസ് ചെയ്തത്.


2018 ല്‍ റിലീസ് ചെയ്ത അജയ് ദേവ്ഗണിനെ നായകനായ റെയ്ഡ് എന്ന ചിത്രത്തിന്റെ തെലുഗു റീമേക്കാണ് മിസ്റ്റര്‍ ബച്ചന്‍. റെയിഡ് എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു ചിത്രം. അതേസമയം റെയ്ഡിന് ലഭിച്ച പ്രേക്ഷക പ്രീതിയാണ് റീമേക്ക് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. എന്നാല്‍ ചിത്രം വന്‍ പരാജയമായതോടെ ചിത്രത്തിന് പ്രതിഫലമായി ലഭിച്ച തുകയില്‍ നിന്ന് രവി തേജ 4 കോടി രൂപ മടക്കി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം സംവിധായകന്‍ ഹരീഷ് ശങ്കര്‍ 2 കോടി മടക്കി നല്‍കിയെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ ചിത്രം വലിയ വിമര്‍ശനങ്ങള്‍ ഏറ്റവാങ്ങിയിരുന്നു, റിലീസിന് മുന്നോടിയായി പാട്ടുകള്‍ പുറത്തിറങ്ങിയതോടെ നായകന്റെയും നായികയുടേയും പ്രായ വ്യത്യാസം വരെ വലിയ ചര്‍ച്ചയായി. 56 വയസുള്ള രവി തേജ 25 വയസുള്ള ഭാഗ്യശ്രീ നായികയ്‌ക്കൊപ്പം അതിരുകടന്ന രീതിയില്‍ ഗാന രംഗത്തിലെത്തി എന്നതായിരുന്നു വിമര്‍ശനം. ഗ്ലാമര്‍ പ്രദര്‍ശനത്തിന് മാത്രമാണ് ചിത്രത്തില്‍ നായികയെ അവതരിപ്പിച്ചതെന്നും ആരോപണമുയര്‍ന്നു.

Read more topics: # രവി തേജ
ravi teja returned 4 crores

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES