രശ്മിക മന്ദാനയുടെ  ഡീപ് ഫേക് വീഡിയോ വീണ്ടും വൈറല്‍; പുതിയ വിഡീയോ എത്തിയത് രശ്മികയുടെ ഫാന്‍ പേജില്‍

Malayalilife
രശ്മിക മന്ദാനയുടെ  ഡീപ് ഫേക് വീഡിയോ വീണ്ടും വൈറല്‍; പുതിയ വിഡീയോ എത്തിയത് രശ്മികയുടെ ഫാന്‍ പേജില്‍

ഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ച നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ വലിയ ചര്‍ച്ച വിഷയമായിരുന്നു. ആ വിവാദത്തിന്റെ അലയൊലികള്‍ മാറും മുമ്പ് താരത്തിന്റെ  പുതിയ ഫേക്ക് വീഡിയോ പ്രത്യക്ഷപ്പെട്ടു. ഒറ്റനോട്ടത്തില്‍ രശ്മികയാണെന്ന് തോന്നിക്കുന്ന വീഡിയോയില്‍ താരം ഒരു കറുത്ത വസ്ത്രത്തിലാണ് എത്തിയിരിക്കുന്നത്. മറ്റൊരു പെണ്‍കുട്ടിയുടെ മുഖത്ത് രശ്മികയുടെ മുഖം മോര്‍ഫ് ചെയ്ത രീതിയിലാണ് വീഡിയോ. 

ക്രഷ്മിക എന്ന പേരിലുള്ള രശ്മികയുടെ ഫാന്‍ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്ന്. എന്നാല്‍ ആദ്യത്തേതു പോലെ അശ്ലീലമല്ല വീഡിയോ എന്നതാണ് ആശ്വാസം നല്‍കുന്ന ഘടകം.ഒരു ബ്രിട്ടീഷ് ഇന്ത്യന്‍ യുവതിയായ സാറാ പട്ടേല്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അപ്ലോഡ് ചെയ്ത വീഡിയോയാണ് ഇതിന്റെ ഒറിജിനല്‍. എക്‌സ് പ്ലാറ്റ്‌ഫോമില്‍ വീഡിയോ ഏകദേശം 12 മില്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞിരുന്നു.

രശ്മികയുടേതെന്ന പേരില്‍ ആദ്യം പ്രചരിച്ച ഡീപ് ഫേക്ക് വീഡിയോ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. കറുത്ത വസ്ത്രം ധരിച്ച സ്ത്രീ ലിഫ്ടിലേക്ക് ഓടിക്കയറുന്ന രീതിയിലായിരുന്നു വീഡിയോ. ബ്രിട്ടീഷ് ഇന്ത്യന്‍ യുവതിയായ സാറാ പട്ടേല്‍ തന്റെ  ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ രശ്മികയുടെ മുഖം മോര്‍ഫ് ചെയ്ത് ചേര്‍ക്കുകയായിരുന്നു. 

ഇത്തരം വീഡിയോകള്‍ക്കെതിരെ ആശങ്കയറിയിച്ച് അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറും വീഡിയോക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @crush.mika

rashmika mandanna vedio again

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES