സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവും നടനുമായ രഞ്ജി പണിക്കറിന് യു എ ഇ ഗോള്‍ഡന്‍ വിസ. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ സി എച്ഛ് ആസ്ഥാനത്ത് എത്തിയാണ് രഞ്ജി പണിക്കര്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്. സി ഇ ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നാണ് വിസ സ്വീകരിച്ചത്. മലയാളത്തിലുള്‍പ്പെടെ നിരവധി ചലച്ചിത്ര താരങ്ങള്‍ക്ക് ഇ സി എച്ഛ് മുഖേന ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തിട്ടുണ്ട്.
കല ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കും യുഎഇ ഭരണകൂടം ഗോള്‍ഡന്‍ വിസ നല്‍കി വരുന്നു. പത്ത് വര്‍ഷത്തെ കാലാവധിയാണ് ഈ വിസക്കുള്ളത്. വിസ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.
മമ്മൂട്ടി, മോഹന്‍ലാല്‍, ടോവിനോ, ഉണ്ണി മുകുന്ദന്‍, ആന്റണി പെരുമ്പാവൂര്‍, നസ്രിയ,ഫഹദ് ഫാസില്‍ തുടങ്ങി നിരവധി മലയാള താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. ഈയടുത്താണ് നടി ഭാവനയ്ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചത്.
ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 1990-ല്‍ പുറത്തിറങ്ങിയ ഡോ പശുപതി എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയാണ് രഞ്ജി പണിക്കര്‍ ചലച്ചിത്ര ലോകത്തേക്ക് ചുവടുവെയ്ക്കുന്നത്. തുടര്‍ന്ന് ഷാജി കൈലാസ് - രഞ്ജി പണിക്കര്‍ കൂട്ടുകെട്ടില്‍ നിരവധി ഹിറ്റുകള്‍ പിറന്നു. പൊളിറ്റിക്കല്‍- ആക്ഷന്‍ ചിത്രങ്ങളായിരുന്നു ഇതിലേറെയും.
1990കളില്‍ ഷാജി കൈലാസ് സുരേഷ് ഗോപി രഞ്ജി പണിക്കര്‍ കൂട്ടുകെട്ട് തരംഗമായി മാറിയിരുന്നു. പ്രതിനായകനും ഉപനായകനുമായി അഭിനയിച്ചിരുന്ന സുരേഷ് ഗോപിയെ സൂപ്പര്‍ താര പദവിയിലേയ്ക്ക് ഉയര്‍ത്തിവിട്ടത് രഞ്ജി പണിക്കരുടെ തിരക്കഥകളാണ്.
ഭരത് ചന്ദ്രന്‍ ഐപിഎസ് , രൗദ്രം രണ്ട് സിനിമകള്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്ത രഞ്ജി പണിക്കര്‍ ഇപ്പോള്‍ അഭിനേതാവായി വെള്ളിത്തിര