ശരീരമാകെ മുറിപ്പാടുകളുമായി ചോരയൊലിപ്പിച്ച രണ്‍ബീര്‍ കപൂര്‍;സന്ദീപ് റെഡ്ഡി വംഗ ചിത്രം ആനിമല്‍ ഫസ്റ്റ് ലുക്ക് പുറത്ത്

Malayalilife
ശരീരമാകെ മുറിപ്പാടുകളുമായി ചോരയൊലിപ്പിച്ച രണ്‍ബീര്‍ കപൂര്‍;സന്ദീപ് റെഡ്ഡി വംഗ ചിത്രം ആനിമല്‍ ഫസ്റ്റ് ലുക്ക് പുറത്ത്

രണ്‍ബീര്‍ കപൂര്‍ - രശ്മിക മന്ദാന ഒന്നിക്കുന്ന സന്ദീപ് റെഡ്ഡി വംഗ ചിത്രം ആനിമല്‍ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.രണ്‍ബീര്‍ കപൂറാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. രക്തം പുരണ്ട് കൈയില്‍ ഒരു കോടാലിയുമായാണ് നടന്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. 'അര്‍ജുന്‍ റെഡ്ഡി' എന്ന സൂപ്പര്‍ഹിറ് ചിത്രത്തി ശേഷം സന്ദീപ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് 'ആനിമലി'ന്.

അര്‍ജുന്‍ റെഡ്ഡി എന്ന ആദ്യചിത്രം കൊണ്ടുതന്നെ ഏറെ ജനപ്രീതി നേടിയ സംവിധായകനാണ് സന്ദീപ് റെഡ്ഡി വംഗ.. അതിന്റെ തന്നെ റീമേക്കായ കബീര്‍ സിങ്ങിലൂടെ വളരെ വലിയ ബ്ലോക്ക്ബസ്റ്റര്‍ വിജയവും അദ്ദേഹം നേടുകയുണ്ടായി. ഒരേ സമയം തെലുങ്കിലും ഹിന്ദിയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകന്‍ കൂടിയായ സന്ദീപ് റെഡ്ഡി തന്റെ അടുത്ത പാന്‍ ഇന്ത്യന്‍ ചിത്രവുമായി എത്തുകയാണ്.. 

ടി സീരീസ്, ഭദ്രകാളി പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാറും പ്രണവ് റെഡ്ഡി വംഗയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരിക്കുകയാണ്.. ആക്ഷനും ഇമോഷനും പ്രാധാന്യം നല്‍കിയാണ് സന്ദീപ് റെഡ്ഡി വംഗ ഈ ചിത്രം ഒരുക്കുന്നത്... മാസ്സ് ലുക്കില്‍ ഉള്ള രണ്‍ബീറിന്റെ ചിത്രമാണ് പോസ്റ്ററില്‍ കാണാനാകുന്നത്.. പോസ്റ്റര്‍ ഇതിനോടകം വലിയ രീതിയില്‍ വൈറല്‍ ആയിട്ടുണ്ട്..

രണ്‍ബീറിന്റെ നായികയായി ചിത്രത്തില്‍  രശ്മിക മന്ദാന എത്തുന്നു.. അനില്‍ കപൂറും ഒരു പ്രധാന വേഷത്തില്‍ ഈ ചിത്രത്തില്‍  എത്തുന്നു. 2023 ഓഗസ്റ്റ് 11-ന് ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും.. പിആര്‍ഒ:  ശബരി.

ranbir kapoor starrer animal first look poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES