ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തരിപ്പിനിടയിലുംബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളുമായി തിരക്കിലാണ്. ഈ മാസം ആദ്യത്തില്‍ റിലീസ് ചെയ്ത ഇവരുടെ ചിത്രം 'ബ്രഹ്മാസ്്ത്ര ബോക്‌സ്ഓഫീസില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടെ ഇരുവരും തങ്ങളുടെ ഇഷ്ടങ്ങളും ബുദ്ധിമുട്ടുകളും പങ്കുവക്കുകയുണ്ടായി. ഈ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഒരു അഭിമുഖത്തില്‍ ആലിയയ്ക്ക് ഉറങ്ങുന്ന സമയത്തുള്ള ശീലങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് രണ്‍ബീര്‍. ആലിയയ്‌ക്കൊപ്പം കിടന്നുറങ്ങുന്നത് ശരിക്കും ബുദ്ധിമുട്ടാണെന്നാണ് താരം പറഞ്ഞത്.
രണ്‍ബീര്‍ കഷ്ടപ്പെട്ട് സഹിക്കുന്ന ആലിയയുടെ സ്വഭാവത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് രണ്‍ബീര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഉറങ്ങിക്കഴിഞ്ഞാല്‍ അവള്‍ ചരിഞ്ഞ് കിടക്കയുടെ ഒരു ഭാഗത്തേയ്ക്ക് നീങ്ങാന്‍ തുടങ്ങും. പിന്നെ തല ഒരു ഭാഗത്തും കാല് മറ്റൊരു ഭാഗത്തുമായിരിക്കും. അങ്ങനെ സ്വാഭാവികമായും എനിക്ക് കിടക്കാന്‍ സ്ഥലമില്ലാതാകും. ഞാന്‍ ഒരു മൂലയ്ക്കാകും, ശരിക്കും കഷ്ടപ്പാടാണത്.'- രണ്‍ബീര്‍ പറഞ്ഞു.
എന്നാല്‍ ഇതേ ചോദ്യത്തിന് വ്യത്യസ്തമായ മറുപടിയാണ് ആലിയ നല്‍കിയത്. 'രണ്‍ബീര്‍ നിശബ്ദനാണ്, എല്ലാം കേട്ടിരിക്കും. എന്നാല്‍ ചില സമയത്ത് ഇതൊരു ബുദ്ധിമുട്ടാണ്. എന്തെങ്കിലും അത്യാവശ്യ കാര്യത്തിനായി അഭിപ്രായം ചോദിക്കുമ്പോഴും സെന്‍ ബുദ്ധന്മാരെ പോലെ മിണ്ടാതിരിക്കും.'- ആലിയ പറഞ്ഞു.