Latest News

ആക്ഷന്‍ പറഞ്ഞാല്‍ ഉടനെ അഭിനയിക്കാന്‍ റെഡി ആയി നില്‍ക്കുന്ന ജഗദീഷേട്ടന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ ! മായിന്‍കുട്ടിയുടെ അതേ നില്പ്പുമായി ജഗദീഷ് വീണ്ടും; ട്രോള്‍ പങ്ക് വച്ച് പിഷാരടി

Malayalilife
 ആക്ഷന്‍ പറഞ്ഞാല്‍ ഉടനെ അഭിനയിക്കാന്‍ റെഡി ആയി നില്‍ക്കുന്ന ജഗദീഷേട്ടന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ ! മായിന്‍കുട്ടിയുടെ അതേ നില്പ്പുമായി ജഗദീഷ് വീണ്ടും; ട്രോള്‍ പങ്ക് വച്ച് പിഷാരടി

ഗോഡ്ഫാദര്‍ എന്ന സിനിമയും അതിലെ കഥാപാത്രങ്ങളും കോമഡി രംഗങ്ങളും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചിത്രത്തിലെ ജഗദീഷിന്റെ മായിന്‍കുട്ടി എന്ന കഥാപാത്രവും ഏറെ കൈയടി നേടിയിരുന്നു. ഇപ്പോഴിത മായിന്‍കുട്ടിയുടെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ എന്ന കുറിപ്പോടെ ജഗദീഷിന്റെ ചിത്രം പങ്ക് വച്ചിരിക്കുകയാണ് പിഷാരഡി.

'ആക്ഷന്‍ പറഞ്ഞാല്‍ ഉടനെ അഭിനയിക്കാന്‍ റെഡി ആയി നില്‍ക്കുന്ന ജഗദീഷേട്ടന്‍ (updated version) (ഇപ്പൊ ലൊക്കേഷനില്‍ കണ്ടത്)' എന്ന കുറിപ്പോടെയാണ് പിഷാരടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി രസകരമായ കമന്റുകളാണ് ചിത്രത്തിന് വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴും ഒരു മാറ്റവുമില്ല, പഴയതുപോലെ തന്നെയെന്നാണ് ആരാധകര്‍ പറയുന്നത്.

സിദ്ദിഖ്- ലാല്‍ ടീം സംവിധാനം ചെയ്ത് 1991 ഇല്‍ റിലീസ് ചെയ്ത ഫാമിലി കോമഡി ചിത്രമാണ് ഗോഡ് ഫാദര്‍. മുകേഷ്, ജഗദീഷ്, കനക, എന്‍ എന്‍ പിള്ള, തിലകന്‍, ഫിലോമിന, സിദ്ദിഖ്, ഇന്നസെന്റ്, കെ പി എ സി ലളിത, ജനാര്‍ദ്ദനന്‍, ശങ്കരാടി, ഭീമന്‍ രഘു, പറവൂര്‍ ഭരതന്‍, കുണ്ടറ ജോണി എന്നിങ്ങനെ ഒരു വലിയ താരനിര അണിനിരന്ന ചിത്രം നാനൂറു ദിവസത്തിന് മുകളിലാണ് തിയേറ്ററുകളിലോടിയത്.

ramesh pisharody share jagadish new photo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക