ദൃശ്യം എന്ന വമ്പന്‍ വിജയത്തിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണ് റാം. റാമിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിനിടെ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. മോഹന്‍ലാലിന്റെ പുത്തന്‍ ഗെറ്റപ്പ് ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമാവുകയാണിപ്പോള്‍.
റാമിലെ മോഹന്‍ലാലിന്‌റെ ലുക്ക് ആരാധകര്‍ക്കിടയില്‍ വൈറലാണ്. നടി ദുര്‍ഗ്ഗ കൃഷ്ണയാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടി മോഹന്‍ലാലുമൊത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രത്തില്‍ മോഹന്‍ലാലിനാണ് ഏറെ ശ്രദ്ധ കിട്ടുന്നത്.
ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് നേരത്തേ പുറത്തു വന്നിരുന്നത് മോഹന്‍ലാലും ജീത്തു ജോസഫും നടന്നു നീങ്ങുന്ന ചിത്രങ്ങളായിരുന്നു. ഈ ചിത്രങ്ങള്‍ ഏറെ വൈറലായി മാറുകയും ചെയ്തിരുന്നു. ചിത്രത്തിലെ മോഹന്‍ലാലിന്റെ ഗെറ്റപ്പ് തന്നെയാണ് വലിയ ഹൈലൈറ്റായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. മുടി സ്‌പൈക്ക് ചെയ്ത്, അല്‍പ്പം താടിയുമൊക്കെയായിട്ടാണ് മോഹന്‍ലാല്‍ റാമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലുക്കില്‍ തന്നെ ഇന്റര്‍നാഷണല്‍ ലുക്കുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
റാം തിയേറ്ററുകളിലെത്തുന്നത് ഹീ ഹാസ് നോ ബൗണ്ടറീസ് എന്ന ടാഗ് ലൈനോടെയാണ്. വിവിധ രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന വമ്പന്‍ ചിത്രമായാണ് റാം ഒരുക്കുന്നത്. മാസ് ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്ന് മുന്‍പ് തന്നെ ജീത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.
തൃഷയാണ് ചിത്രത്തിലെ നായിക. തൃഷയുടെ രണ്ടാമത്തെ മലയാള ചിത്രം എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ഹേയ് ജൂഡായിരുന്നു തൃഷ അഭിനയിച്ച ആദ്യ മലയാള ചിത്രം. സിനിമയില്‍ ഡോക്ടറുടെ വേഷത്തിലാണ് തൃഷ പ്രത്യക്ഷപ്പെടുക.