Latest News

രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ ഖാനെതിരെ ബലാംത്സഗ ആരോപണവുമായി ഇറാനിയന്‍ യുവതി; പരാതിയില്‍ കേസെടുത്തു 

Malayalilife
 രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ ഖാനെതിരെ ബലാംത്സഗ ആരോപണവുമായി ഇറാനിയന്‍ യുവതി; പരാതിയില്‍ കേസെടുത്തു 

ടി രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ ഖാനെതിരെ ബലാത്സംഗ ആരോപണം. ഇറാനിയന്‍ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. മൈസൂരിലെ വിവി പുരം പൊലീസ് പരാതിയുടെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ ഫയല്‍ ചെയ്തു. രാഖി സാവന്ത് നല്‍കിയ വഞ്ചനാ കേസില്‍ ആദില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവേയാണ് പുതിയ പരാതി വീണ്ടും കുരുക്കായിരിക്കുന്നത്. 

14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരേണ്ട ആദിലിനെതിരെ ഫയല്‍ ചെയ്യുന്ന രണ്ടാമത്തെ എഫ് ഐ ആര്‍ ആണിത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിവാഹവാ?ഗ്ദാനം നല്‍കി മൈസൂരില്‍ താമസിക്കുന്ന സമയത്താണ് താന്‍ പീഡനത്തിനിരയായത് എന്നും വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ അഞ്ച് മാസം മുമ്പ് ആദില്‍ നിഷേധിച്ചെന്നും യുവതി ആരോപിക്കുന്നു. ആദിലിന് മറ്റ് സ്ത്രീകളുമായി സമാനരീതിയില്‍ ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട് എന്നും പറയുന്നു.

ഇരുവരും വളരെ അടുത്തിടപഴകുന്ന ചിത്രങ്ങള്‍ അയച്ച ശേഷം കേസുകൊടുക്കരുതെന്ന് ഭീഷണിപ്പെടുത്തിയതായും ഇറാനിയന്‍ യുവതി പരാതിപ്പെട്ടു. ഐ.പി.സി 376-നു പുറമേ 417, 420, 504, 506 എന്നീ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് ആദിലിനെതിരെ മൈസൂര്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്. 

അഞ്ച് ദിവസം മുമ്പാണ് രാഖി സാവന്തിന്റെ പരാതിയില്‍ ഭര്‍ത്താവ് ആദിലിനെ മുംബൈ ഓഷിവാര പോലീസ് അറസ്റ്റ് ചെയ്തത്. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടാണിതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് മൈസൂര്‍ സ്വദേശിയായ ആദിലുമായുള്ള തന്റെ വിവാഹവിവരം രാഖി വെളിപ്പെടുത്തുന്നത്. 2022 ല്‍ വിവാഹിതരായെങ്കിലും ഇക്കാര്യം മറച്ചുവയ്ക്കുകയായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ രാഖി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ ആ ചിത്രങ്ങള്‍ വ്യാജമാണെന്ന് അവകാശപ്പെട്ട് ആദില്‍ രംഗത്ത് വന്നു. എന്നാല്‍ പിന്നീട് രാഖി യുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അംഗീകരിക്കുകയായിരുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു രാഖിയുടെ അമ്മ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിക്കുന്നത്. തന്റെ അമ്മയുടെ സര്‍ജറിയ്ക്ക് ആദില്‍ പണം നല്‍കിയില്ലെന്നും അതുകൊണ്ടാണ് അവര്‍ മരണത്തിന് കീഴടങ്ങിയതെന്നും രാഖി ആരോപിച്ചു. കൂടാതെ ആദിലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും നടി ആരോപിച്ചിരുന്നു.

rakhi sawant husband adil khan CASE

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES