'ഗരുഡ ഗമന ഋഷഭ വാഹന' എന്ന കന്നഡ ചിത്രത്തിലൂടെ തരംഗം തീര്‍ത്ത സംവിധായകനും നടനുമായ രാജ് ബി ഷെട്ടി, മലയാളത്തിലേക്ക് എത്തുന്നുവെന്നാണ് പുതിയ വാര്‍ത്ത. 'രുധിരം' എന്ന ചിത്രത്തിലാണ് രാജ് ബി ഷെട്ടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.
നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന രുധിരത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.നിഗൂഢതയുണര്‍ത്തുന്ന രുധിരത്തിന്റെ പോസ്റ്ററില്‍ ഒരു കാറും പട്ടിക്കുട്ടിയും പെണ്‍കുട്ടിയുമാണ് ഒറ്റനോട്ടത്തില്‍ ശ്രദ്ധയില്‍പ്പെടുക. ഒരു പുരുഷന്റെ അവ്യക്തമായ രൂപവും പോസ്റ്ററിലുണ്ട്. വീണ്ടും നോക്കുമ്പോള്‍ പുതിയ കാഴ്ചകള്‍ തെളിഞ്ഞ് വരും വിധം പലതും ഒളിപ്പിച്ച പോസ്റ്റര്‍ ഇതിനോടകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു.
ഒണ്ടു മോട്ടേയ കഥേ, ഗരുഡ ഗമന ഋഷഭ വാഹന എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും പ്രേക്ഷകമനം കവര്‍ന്ന താരമായ രാജ് ബി. ഷെട്ടിയുടെ ആദ്യ മലയാള ചിത്രം ,കന്നഡ, തമിഴ്,തെലുങ്ക് ഭാഷകളില്‍ എത്തുന്നുണ്ട്.
സംവിധായകന്‍ ജിഷോ ലോണ്‍ ആന്റണി, ജോസഫ് കിരണ്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ.സജാദ് കാക്കു ഛായാഗ്രഹണം നിര്‍വഹിക്കുന്നു.റോഷാക്കിലൂടെ പുതുമയാര്‍ ന്ന സംഗീതാനുഭവം നല്‍കിയ മിഥുന്‍ മുകുന്ദന്‍ പശ്ചാത്തല സംഗീതം ഒരുക്കുന്നു. റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വി.എസ്. ലാലന്‍ ആണ് നിര്‍മാണം.പി .ആര്‍. ഒ എ .എസ് ദിനേശ്.