Latest News

പുഷ്പ 2 ദ റൂള്‍' അടുത്ത വര്‍ഷം ആഗസ്റ്റില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു അല്ലു അര്‍ജുന്‍

Malayalilife
 പുഷ്പ 2 ദ റൂള്‍' അടുത്ത വര്‍ഷം ആഗസ്റ്റില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു അല്ലു അര്‍ജുന്‍

ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ ചിത്രമാണ് 'പുഷ്പ'. ബോക്‌സ്ഓഫീസില്‍ വന്‍ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ രണ്ടാം ഭാഗത്തിന്റെ റീലിസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 2024 ഓഗസ്റ്റ് 15നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.  

ആദ്യഭാഗത്തെ പോലെ ഫഹദ് തന്നെയാണ് ചിത്രത്തിലെ പ്രതിനായകന്‍. ഫഹദ് അവതരിപ്പിക്കുന്ന ഭന്‍വന്‍ സിംഗ് ഷെഖാവതിന് ആദ്യഭാഗത്തെക്കാള്‍ സ്‌ക്രീന്‍ ടൈം ഉണ്ടാവുമെന്നാണ് കരുതുന്നത്. ഇത്തവണത്തെ ദേശീയ പുരസ്‌കാരങ്ങളില്‍ രണ്ട് അവാര്‍ഡുകള്‍ പുഷ്പയ്ക്ക് ലഭിച്ചിരുന്നു. മികച്ച നടനുള്ള പുരസ്‌കാരം അല്ലു അര്‍ജുനും മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ദേവി ശ്രീ പ്രസാദും നേടി.

മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ സുകുമാറാണ് പുഷ്പയുടെ സംവിധാനം. രശ്മിക മന്ദാന നായികയാവുന്ന ചിത്രം നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 

ധനുഞ്ജയ്, റാവു രമേഷ്, സുനില്‍, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവി ശ്രീ പ്രസാദ് (ഡി.എസ്.പി) ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം- മിറോസ്ലാവ് കുബ ബ്രോസെക്ക്. എഡിറ്റിംഗ്- കാര്‍ത്തിക ശ്രീനിവാസ്. പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

Read more topics: # പുഷ്പ 2
pushpa 2 the rule release date

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES