മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ നിമ്മാതാവായിരുന്നു എസ്.സി പിള്ള. അദ്ദേഹം ഇപ്പോൾ ശ്രീനിവാസന്റെ തിരക്കഥയിൽ മോഹൻലാൽ അഭിനയിച്ച ഒരു നാൾ വരും എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന ചതിയുടെ കഥകൾ തുറന്ന് പറയുകയാണ്. ആദ്യം തന്നെ ഒരു നാൾ വരും എന്ന ചിത്രത്തിന് പദ്ധതിയിട്ടത് തങ്ങളായിരുന്നു എന്നും അന്ന് അതിന് ദെെവത്തിന്റെ സ്വന്തം നാട് എന്ന പേരും ഇട്ട് ശ്രീനിവാസനെയാണ് തിരക്കഥ എഴുതാൻ ഏൽപ്പിച്ചതെന്നും അദ്ദേഹം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
പാലക്കാടുള്ള ചന്ദ്രശേഖരാണ് ഇങ്ങനെ ഒരു കഥ പറഞ്ഞതും ശ്രീനിവാസനെ തിരക്കഥ എഴുതാൻ ഏൽപ്പിച്ചതും, എല്ലാ ആർട്ടിസ്റ്റുകൾക്കും അഡ്വാൻസ് കൊടുത്തതുമാണ് അതിന് ശേഷമാണ് ഇങ്ങനെ ഒരു ചതി നടന്നത്. മണിയൻപിള്ള രാജുവിന്റെ നിർമ്മാണത്തിൽ ടി.കെ രാജീവാണ് അന്ന് ചിത്രം സംവിധാനം ചെയ്തത്.
സിനിമ കണ്ടപ്പോൾ തന്നെ താൻ ഇതിനെപ്പറ്റി സംസാരിച്ചെങ്കിലും സിനിമ അങ്ങനെയൊക്കെയാണ് എന്നായിരുന്നു മണിയൻപിള്ളയുടെ മറുപടി.
അറിഞ്ഞ് കൊണ്ടാണ് തന്നോട് ഇങ്ങനെയൊരു ചതി ചെയ്ത്. കേസ് കൊടുക്കാൻ എല്ലാവരും പറഞ്ഞിട്ടും താൻ കേസ് കൊടുക്കാതിരുന്നതാണ് പക്ഷേ എന്റെ ശാപം അവർക്ക് കിട്ടിയിട്ടുണ്ടാകും താൻ അത്രയധികം വേദനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.