Latest News

ശ്രീനിവാസൻ ആശുപത്രിയിലാകുമ്പോഴേല്ലാം മമ്മൂട്ടി അവിടെ എത്തും; തുറന്ന് പറഞ്ഞ് നിർമ്മാതാവ് മാനോജ് രാംസിങ്ങ്

Malayalilife
ശ്രീനിവാസൻ  ആശുപത്രിയിലാകുമ്പോഴേല്ലാം  മമ്മൂട്ടി അവിടെ എത്തും; തുറന്ന് പറഞ്ഞ് നിർമ്മാതാവ് മാനോജ് രാംസിങ്ങ്

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ നടനും തിരക്കഥാകൃത്തും സം‌വിധായകനുമാണ് ശ്രീനിവാസൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ  താരത്തിന് സാധിക്കുകയും  ചെയ്തു. മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയിലേക്ക് ചുവട് വച്ചത്. നർമ്മത്തിനു പുതിയ ഭാവം നൽകി കൊണ്ട്  സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ താരം  തുറന്ന് പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ ശ്രീനിവാസനും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് നിർമ്മാതാവ് മാനോജ് രാംസിങ്ങ് പറഞ്ഞ  വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്.

ശ്രീനിവാസൻ എപ്പോൾ ആശുപത്രിയിലാകുന്നോ അപ്പോൾ മമ്മൂട്ടി അവിടെ എത്തുമെന്നാണ്  മാനോജ് രാംസിങ്ങ് പറഞ്ഞത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് മമ്മൂട്ടിയെയും ശ്രീനിവാസനെയും കുറിച്ച് മനോജ് മനസ്സ് തുറന്നത്. മമ്മൂട്ടി എന്ന മനുഷ്യൻ കാണുന്നതിനപ്പുറമാണ്.

ശ്രീനിവാസൻ  ആശുപത്രിയിലാകുമ്പോഴേല്ലാം  മമ്മൂട്ടി അവിടെ എത്തും. അദ്ദേഹത്തിന്  ആശുപത്രിയിലേയ്ക്ക് വിളിച്ചാൽ എല്ലാം വിവരവും അറിയാൻ സാധിക്കും അല്ലെങ്കിൽ ശ്രീനിവാസന്റെ മക്കളെയോ ഭാര്യയെയോ വിളിച്ചാൽ വിവരമറിയാം.ഇതൊന്നുമല്ലെങ്കിൽ അദ്ദേഹത്തിന് ആ​രോ​ഗ്യ മന്ത്രിയുമായി ബന്ധപ്പെട്ടാൽ കറക്ടായിട്ടുള്ള ഡിറ്റയ്ൽസ് അറിയാം.

പക്ഷെ അദ്ദേഹം അങ്ങനെ ചെയ്യില്ല. അദ്ദേഹം നേരിട്ട് വന്ന് തന്നെ വന്ന് വിവരമറിയും. പറ്റുമെങ്കിൽ ശ്രിനീവാസനോട് നേരിട്ട് സംസാരിക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. പഴയ സ്നേഹം അന്നും അതുപോലെ കൊണ്ടു നടക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഒരു പബ്ലിസിറ്റി ആ​ഗ്രഹിക്കുന്ന മനുഷ്യനല്ല അദ്ദേഹം. പലരും പലതും പറയും. പക്ഷെ മമ്മൂട്ടി എന്ന വ്യക്തിയേ നേരിട്ട് കണ്ടിട്ടും അദ്ദേഹത്തിന്റെ സ്നേഹം അടുത്തറിഞ്ഞിട്ടുമുള്ള വ്യക്തിയാണ് താൻ.

producer manoj ramsingh words about sreenivasan and mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES