Latest News

ഇനി വെറുതെ വന്നു അഭിനയിക്കാമെന്ന് പറഞ്ഞാലും മഞ്ജുവാര്യർ എൻറെ ചിത്രത്തിൽ വേണ്ട; തുറന്ന് പറഞ്ഞ് നിർമ്മാതാവും തിരക്കഥാകൃത്തുമായ മനോജ്‌ രാംസിങ്

Malayalilife
ഇനി വെറുതെ വന്നു അഭിനയിക്കാമെന്ന് പറഞ്ഞാലും മഞ്ജുവാര്യർ എൻറെ ചിത്രത്തിൽ വേണ്ട; തുറന്ന് പറഞ്ഞ് നിർമ്മാതാവും തിരക്കഥാകൃത്തുമായ മനോജ്‌ രാംസിങ്

നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ ഒരു ചിത്രമാണ് മിന്നാമിനുങ്. സാധാരണക്കാരന്റെ ജീവിതം അതുപോലെ തുറന്ന് പറയുന്ന ചിത്രമാണ് മിന്നാമിനുങ്ങ്. എന്നാൽ ചിത്രത്തിന് ദേശീയ അവാർഡ് വരെ ലഭിച്ചിരുന്നു.  എന്നാൽ ഇപ്പോൾ  ചിത്രത്തിന്റെ നിർമ്മാതാവും തിരക്കഥാകൃത്തുമായ മനോജ്‌ രാംസിങ് ചിത്രത്തിൽ മഞ്ജു വാര്യർക്ക് പകരം സുരഭി ലക്ഷ്മി വരാൻ ഇടയായ സാഹചര്യം തുറന്ന് പറയുകയാണ്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങളെപ്പറ്റി സംസാരിച്ചത്.

ഒരു അവാർ‍‍ഡ് ചിത്രം എടുക്കണമെന്ന ആ​ഗ്രഹത്തിന് പിന്നാലെയാണ് മിന്നാമിനുങ്ങ് എന്ന ചിത്രമെടുത്തത്. വളരെ പെട്ടന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു മിന്നാമിനുങ്ങ്. വെറും 15 ദിവസം കൊണ്ടാണ് സിനിമ ഷൂട്ട് ചെയ്ത് തീർത്തത്. സാധാരണ വീട്ടമ്മയുടെ കഥ പറഞ്ഞ ചിത്രത്തിൽ സുരഭിയാണ് പ്രധാന കഥപാത്രത്തെ അവതരിപ്പിച്ചത്.

സിനിമയുടെ കഥ പറഞ്ഞപ്പോൾ സംവിധായകൻ തന്നോട് പറഞ്ഞതാണ് ആ കഥാപാത്രം മഞ്ജു വാര്യരെകൊണ്ട് ചെയ്യിക്കാമെന്ന് അന്ന് താനാണ് അത് വേണ്ടെന്ന് പറഞ്ഞത്. ഫ്രീ ആയിട്ട് വന്ന് അവർ അഭിനയിച്ചാലോ എന്ന് തമാശ രൂപേണ സംവിധായകൻ പറഞ്ഞപ്പോഴും വേണ്ട എന്ന് താനാണ് പറഞ്ഞത്.

ഇനി വെറുതെ വന്നു അഭിനയിക്കാമെന്ന് പറഞ്ഞാലും മഞ്ജുവാര്യർ എൻറെ ചിത്രത്തിൽ വേണ്ട. ഒന്ന് അവരെ കൊണ്ടുവരാനുള്ള പണം ഇല്ല. വളരെ ചെറിയ ബജറ്റിൽ നിർമ്മിക്കുന്ന ചിത്രമായിരുന്നു മിന്നാമിനുങ്ങ്. രണ്ടാമതായി മഞ്ജു എന്ന കഥാപാത്രത്തെ എല്ലാവർക്കും അറിയുന്നയാളാണ് അവർ അഭിനയിക്കുന്ന രീതി ഭാവങ്ങൾ നമ്മൾ കണ്ടിട്ടുള്ളതുമാണ്. അത് വേണ്ട പകരം പുതിയൊരാൾ വരട്ടേ എന്ന തീരുമാനത്തിലാണ് ആ കഥാപാത്രം സുരഭിയെകൊണ്ട് ചെയ്യിപ്പിച്ചത്. അത് വിജയമായി മാറുകയും ചെയ്തു.

താൻ ആ കഥയെഴുതിയപ്പോൾ എന്ത് ഫീലാണോ അനുഭവിച്ചത് അത് സുരഭി അഭിനയിച്ചപ്പോഴും ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മിന്നാമിനുങ്ങ് റീലീസായി അധികം വെെകാതെ ഏകദ്ദേശം അതേ കഥയിലിറങ്ങിയ മ‍ഞ്ജു വാര്യർ ചിത്രമായിരുന്നു ഉദ്ദാഹരണം സുജാതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

producer manoj ramsingh words about manju warrier

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES