മിനി സ്ക്രീന്‍ രംഗത്തൂടെ ബിഗ് സ്ക്രീനില്‍ എത്തിയ നടി ആണ് പ്രിയങ്ക നായര്‍ ഇക്കഴിഞ്ഞ ദിവസമാണ് താരത്തിന്റെ സഹോദരി പ്രിയത നായര്‍ വിവാഹിതയായത്. തിരുവന്തപുരത്തു വെച്ച് നടന്ന ഈ വിവാഹ ചടങ്ങില്‍ സിനിമ മേഖലയില്‍ നിന്നും നിരവതി താരങ്ങള്‍ ആണ് പങ്കെടുത്തത്. സഹോദരിയുടെ വിവാഹത്തിന് മുമ്പന്തിയില്‍ എത്തിയത് നടി പ്രിയങ്ക തന്നെയാണ്.
തന്റെ പ്രിയ സഹോദരിയെ കതിര്‍മണ്ഡപത്തില്‍ എത്തിക്കുമ്പോള്‍ താരത്തിന്റെ കണ്ണ് നിറഞ്ഞതും കതിര്‍മണ്ഡപത്തില്‍ നിറകണ്ണുകളോടെ പ്രിയങ്ക തന്റെ സഹോദരിയെ എത്തിച്ചതുമൊക്കെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ വിവാഹ ശേഷം നടി പങ്ക് വച്ച വാക്കുകളാണ് വാര്‍ത്തകളില്‍ നിറയുന്നത്.
ബിപി കൂടി അച്ഛന് പെട്ടെന്ന് സര്‍ജറിയൊക്കെ ചെയ്യേണ്ടി വന്നു. അതുകൊണ്ട് അച്ഛന്റെ ഒരു അസാന്നിധ്യമുണ്ട് എല്ലായിടത്തും. അച്ഛന് ഒരുപാട് ആഗ്രഹിച്ച കാര്യമാണ്. എല്ലാ കാര്യങ്ങളും ചെയ്ത് വെച്ച സമയത്താണ് ആശുപത്രിയിലായത്. ആരോഗ്യപ്രശ്നം വന്നതില്‍ സങ്കടമുണ്ടെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.9 വര്‍ഷമായി അറിയുന്നവരാണ് ഇവര്‍. ഒന്നിച്ച് പഠിച്ചവരാണ്. അറിയുന്ന ആള്ക്കാരായതില് ഒരുപാട് സന്തോഷമുണ്ടെന്നും നടി പങ്ക് വച്ചു.
ഞങ്ങളുടെ ഒരുപാട് നാളത്തെ സ്വപ്നമാണ് സഫലമായത്. അച്ഛന്റെ അസാന്നിധ്യം എല്ലാവരേയും ബാധിച്ചിട്ടുണ്ട്. ബാക്കി എല്ലാത്തിലും ഹാപ്പിയാണെന്നായിരുന്നു അനിയത്തിയും ഭര്‍ത്താവും പ്രതികരിച്ചത്.
തിരുവനന്തപുരം വാമന സ്വദേശിയാണ് പ്രയങ്ക, തന്റെ ഏക സഹോദരിയാണ് പ്രിയദ. അച്ഛന് മുരളീധരന് നായര്‍, അമ്മ പൊന്നമ്മ മുരളീധരന്.
സീരിയലില്‍ കൂടി ആയിരുന്നു താരം സിനിമയില്‍ എത്തപ്പെട്ടത്, വെയില് എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു പ്രിയങ്ക സിനിമയില്‍ എത്തിയത്, പിന്നീട് കിച്ചാമണി എന്ന മലയാള സിനിമയില്‍ അഭിനയിക്കുകയും ചെയ്യ്തു,