മലയാളികളുടെ പ്രിയതാരമാണ് പ്രിയാമണി.എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രിയാമണി സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. സത്യം എന്ന മലയാള സിനിമയില്‍ പ്രിത്വിരാജിനന്റെ നായികയായി മലയാളത്തിലുമെത്തി. ഇപ്പോഴിതാ പ്രിയാമണിയും ഭര്‍ത്താവ് മുസ്തഫയും വേര്‍ പിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ കുറച്ച് നാളുകളായി മുസ്തഫയും പ്രിയാമണിയും വേര്പിരിഞ്ഞാണ് താമസമെന്നാണ് സൂചന.നേരത്തെ തന്നെ പ്രിയാമണിയും മുസ്തഫയും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗികമായി പ്രിയാമണിയോ മുസ്തഫയോ പ്രതികരിച്ചിട്ടില്ല. പിയാമണിയുമായി മുസ്തഫയുടെ രണ്ടാം വിവാഹമായിരുന്നു. തന്റെ ആദ്യ വിവാഹത്തില്‍ മുസ്തഫയ്ക്ക് മക്കള്‍ ഉണ്ട്. തെലുങ്ക് മാധ്യമങ്ങളാണ് പ്രിയാമണിയും മുസ്തഫയും തമ്മില്‍ അകല്‍ച്ചയിലാണെന്ന വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്
ഭര്‍ത്താവ് മുസ്തഫ രാജുമായി പ്രിയാമണി അകന്ന് കഴിയുകയാണെന്നും താരങ്ങള്‍ വിവാഹമോചനത്തിന്റെ വക്കിലാണെന്നുമൊക്കെയാണ് അഭ്യൂഹങ്ങള്‍. അന്യമതസ്ഥനുമായി 2017 ലായിരുന്നു പ്രിയാമണിയുടെ വിവാഹം. സ്വകാര്യമായ ചടങ്ങില്‍ വച്ച് നടത്തിയ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ വലിയ ചര്‍ച്ചയായി. പിന്നീട് പലപ്പോഴും ഭര്‍ത്താവ് മുസ്തഫയും താനും തമ്മിലുള്ള ഐക്യത്തെ കുറിച്ച് പ്രിയാമണി സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഭര്‍ത്താവുമായി വേര്‍പിരിയുന്ന തലത്തിലേക്ക് നടി എത്തിയെന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ തെലുങ്ക് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്.