ഡിസംബര്‍ 30 ന് ജനിച്ച എല്ലാവര്‍ക്കും അനുഗ്രഹളുണ്ടാകട്ടെ; ഹൃദയത്തോട് വളരെ അടുത്തു നില്‍ക്കുന്ന ഒരാള്‍ എനിക്കുമുണ്ട്; പ്രിയദര്‍ശന്‍ പങ്ക് വച്ച കുറിപ്പില്‍ ഒളിഞ്ഞിരിക്കുന്നത് ലിസിയോ? സംവിധായകന്റെ ആശംസ ചര്‍ച്ചയാകുമ്പോള്‍

Malayalilife
ഡിസംബര്‍ 30 ന് ജനിച്ച എല്ലാവര്‍ക്കും അനുഗ്രഹളുണ്ടാകട്ടെ; ഹൃദയത്തോട് വളരെ അടുത്തു നില്‍ക്കുന്ന ഒരാള്‍ എനിക്കുമുണ്ട്; പ്രിയദര്‍ശന്‍ പങ്ക് വച്ച കുറിപ്പില്‍ ഒളിഞ്ഞിരിക്കുന്നത് ലിസിയോ? സംവിധായകന്റെ ആശംസ ചര്‍ച്ചയാകുമ്പോള്‍

സംവിധായകന്‍ പ്രിയദര്‍ശന്റെ ഫെയ്സ്ബുക്കില്‍ പങ്ക് വച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴി തെളിച്ചിരിക്കുന്നത്. പോസ്റ്റിനുള്ളില്‍ ഒളിച്ചിരിക്കുന്നയാളാരെന്ന് കണ്ടെത്തുന്ന തിരക്കിലാണ് സോഷ്യല്‍മീഡിയ.ഏറ്റവും അടുപ്പമുള്ളയാള്‍ക്ക് ജന്മദിനാശംസ നേര്‍ന്നുകൊണ്ടാണ് പോസ്റ്റ്..

ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ആള്‍ക്ക് ജന്മദിനാശംസ നേര്‍ന്നാണ് പ്രിയദര്‍ശന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. എന്നാല്‍ അത് ആരാണെന്ന് മാത്രം പോസ്റ്റില്‍ വെളിപ്പെടുത്തിയിട്ടില്ല. ഇതോടെയാണ് അത് മുന്‍ ഭാര്യ ലിസിയെ ആണോ പ്രിയദര്‍ശന്‍ ഉദ്ദേശിച്ചതെന്ന് ആരാധകര്‍ ഒന്നടങ്കം സംശയം ഉയര്‍ത്തിയിരിക്കുന്നത്.

ഡിസംബര്‍ 30 ന് ജനിച്ച എല്ലാവര്‍ക്കും അനുഗ്രഹളുണ്ടാകട്ടെ, ഹൃദയത്തോട് വളരെ അടുത്തു നില്‍ക്കുന്ന ഒരാള്‍ എനിക്കുമുണ്ട്' എന്നായിരുന്നു പ്രിയദര്‍ശന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നമ്മള്‍ ഇഷ്ടപ്പെടുന്ന ഒന്ന് അകലെയാണെങ്കിലും നന്നായി കണ്ടാല്‍ മതിയെന്നും, ഒരു നോക്ക് ഈ മെസേജ് കണ്ടിരുന്നെങ്കില്‍.. കാണുംം.. എന്നും ഒരു ആരാധകന്‍ പോസ്റ്റിനു താഴെ കുറിച്ചു. ലിസി ആകും എന്ന് ഊഹം വെച്ചുകൊണ്ടാണ് നിരവധി കമന്റുകള്‍ ഉയരുന്നത്.

199ഢ ലാണ് പ്രിയദര്‍ശനും ലിസിയും തമ്മില്‍ വിവാഹിതരായത്. എന്നാല്‍ 2014 ല്‍ ഇരുവരും വിവാഹമോചിതരാകുകയും ചെയ്തു. കല്യാണി, സിദ്ധാര്‍ത്ഥ് എന്നിവരാണ് മക്കള്‍.

priyadarshan facebook post about the birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES