Latest News

ആ 'കണ്ണിറുക്കല്‍' തന്റെ ഐഡിയയെന്ന് പ്രിയ വാര്യര്‍; ഓര്‍മക്കുറവിന് വലിയ ചന്ദനാദി ബെസ്റ്റെന്ന് ഒമര്‍ ലുലു; സോഷ്യല്‍മീഡിയയില്‍ ചൂടുപിടിച്ച് സംവിധായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Malayalilife
 ആ 'കണ്ണിറുക്കല്‍' തന്റെ ഐഡിയയെന്ന് പ്രിയ വാര്യര്‍; ഓര്‍മക്കുറവിന് വലിയ ചന്ദനാദി ബെസ്റ്റെന്ന് ഒമര്‍ ലുലു; സോഷ്യല്‍മീഡിയയില്‍ ചൂടുപിടിച്ച് സംവിധായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഒമര്‍ ലുലുവിന്റെ അഡാര്‍ ലൗവ് ചിത്രത്തിലൂടെയാണ് നടി പ്രിയ വാര്യര്‍ മലയാള സിനിമയിലേക്ക് കടന്നുവന്നത്. സിനിമയിലെ സൈറ്റ് അടി രംഗത്തിലൂടെയാണ് പ്രിയ പ്രശസ്തിയായത്. തുടര്‍ന്ന് ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും വൈറലായി. അന്യഭാഷ ചിത്രങ്ങളില്‍ അടക്കം നായികയായി.

എന്നാല്‍ അടുത്തിടെ പേര്‍ളി മാണി ഷോ എന്ന ടോക്ക് ഷോയില്‍ തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പ്രിയ അഭിമുഖം നല്‍കിയിരുന്നു. നടി മംമ്ത മോഹന്‍ദാസും പ്രിയയ്‌ക്കൊപ്പം ഈ അഭിമുഖത്തില്‍ ഉണ്ടായിരുന്നു. ഒരു അഡാര്‍ ലൌവിലെ വൈറലായ രംഗത്തിന്റെ ഫോട്ടോ കാണിച്ച് ഇത് ഓര്‍മ്മയുണ്ടോ എന്ന് പേര്‍ളി ചോദിച്ചു.

അഞ്ച് വര്‍ഷമായി എന്ന് പറഞ്ഞ പ്രിയ. അന്ന് അത് താന്‍ ഇത് സ്വന്തമായി ചെയ്തതാണ് എന്നും. സംവിധായകന്റെ നിര്‍ദേശത്താല്‍ അല്ലെന്നും പറഞ്ഞു. വൈറലാകാന്‍ സ്വന്തം കൈയ്യില്‍ നിന്നും ഇത് ഇട്ടാല്‍ മതിയെന്ന് പേര്‍ളിയും പറയുന്നുണ്ട്.

എന്നാല്‍ ഈ വീഡിയോ വൈറലായതോ ഒമര്‍ ലുലു രംഗത്ത് എത്തിയിരിക്കുകയാണ്. പേര്‍ളിയുടെ അഭിമുഖത്തിലെ പ്രിയയുടെ സംഭാഷണമാണ് ഒമര്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആദ്യം. എന്നാല്‍ രണ്ടാം ക്ലിപ്പ് അഞ്ച് വര്‍ഷം മുന്‍പ് വൈറലായ രംഗം ഒമര്‍ലുലുവിന്റെ നിര്‍ദേശത്തില്‍ ചെയ്തതാണ് എന്ന് ഒരു ടിവി ഷോയില്‍ പ്രിയ പറയുന്നതാണ്. ആ ടിവി ഷോയില്‍ ഒമറും പ്രിയയ്‌ക്കൊപ്പം ഉണ്ട്.

''അഞ്ച് വര്‍ഷം ആയി പാവം കുട്ടി മറന്നതാവും വല്ല്യചന്ദനാദി ഓര്‍മ്മകുറവിന് ബെസ്റ്റാ'' എന്ന ക്യാപ്ഷനും ഒമര്‍ നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ വല്ല്യചന്ദനാദി എണ്ണയുടെ കുപ്പിയും ഒമര്‍ മറ്റൊരു പോസ്റ്റില്‍ ഇട്ടിട്ടുണ്ട്. ഒരു അഡാര്‍ ലൌവ് ചിത്രത്തിന്റെ സമയത്ത് തന്നെ പ്രശസ്തയായ പ്രിയയും ഒമറും ചില പ്രശ്‌നങ്ങള്‍ ഉള്ളതായി വാര്‍ത്ത വന്നിരുന്നു.

priya varrier and omar lulu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES