മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബന്‍. മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ ചാക്കോച്ചന് കഴിഞ്ഞിട്ടുണ്ട്. കുഞ്ചാക്കോയെ പോലെ തന്നെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ആളാണ് കുഞ്ചാക്കോുയടെ ഭാര്യ പ്രിയയും. ഇപ്പോളിതാ പ്രിയയുടെ ജന്മദിനം ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷമാക്കിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ചാക്കോച്ചന്‍.
ഇന്‍സ്റ്റാഗ്രാമില്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.'എന്റെ പെണ്ണുമൊത്ത് പിറന്നാളില്‍ വന്‍ ആഘോഷം നടത്തി. കൂടെ അതുപോലെ കിറുക്കന്മാരായ കൂട്ടുകാരും കൂടെ ചേര്‍ന്ന് പരിപാടി കളറായി. അവളുടെ ജീവിതത്തില്‍ സന്തോഷകരമായ ദിവസം സമ്മാനിച്ചതിന് നന്ദി. പ്രിയ... നീ എനിക്ക് എന്താണ് എന്ന് വര്‍ണിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല . നീയാണ് എനിയ്ക്ക് മറ്റാരേക്കാളും വലുത് എന്ന് മാത്രമേ എനിക്ക് പറയാനുള്ളു. ആശംസകള്‍ അറിയിച്ച അനുഗ്രഹിച്ച എല്ലാവരോടും ഒത്തിരി നന്ദി'. ഇതായിരുന്നു വാക്കുകള്‍.
രമേശ് പിഷാരടി, മഞ്ജു വാര്യര്‍, രാജേഷ് മാധവന്‍, സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തുടങ്ങിയവരാണ് ആഘോഷപരിപാടികള്‍ നടന്നത്.
2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരായത്.സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ ചാക്കോച്ചന്‍ ഭാര്യ പ്രിയയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവയ്ക്കാറുണ്ട്. ക്രിസ്മസ് ആശംസിച്ചു കൊണ്ട് പ്രിയയ്ക്കൊപ്പം പങ്കുവച്ച വീഡിയോയും ശ്രദ്ധ നേടിയിരുന്നു.