Latest News

ആടുജീവിതത്തിനായി മെലിഞ്ഞുണങ്ങി കോലുപോലെയായി പൃഥിയുടെ രൂപം; ബ്ലസി ചിത്രത്തിനായി നടന്‍ ഇതുവരെ കുറച്ചത് 30 കിലോയിലധികം; അര്‍ദ്ധരാത്രി ഉണന്ന് പോയെന്നും വിശപ്പ് മൂലം ഉറങ്ങാന്‍ പറ്റുന്നില്ലെന്നും ട്വീറ്റുമായി നടന്‍; അഭിനന്ദനവും ട്രോളുകളും കൊണ്ട് ഏറ്റെടുത്ത് ആരാധകരും

Malayalilife
ആടുജീവിതത്തിനായി മെലിഞ്ഞുണങ്ങി കോലുപോലെയായി പൃഥിയുടെ രൂപം; ബ്ലസി ചിത്രത്തിനായി നടന്‍ ഇതുവരെ കുറച്ചത് 30 കിലോയിലധികം; അര്‍ദ്ധരാത്രി ഉണന്ന് പോയെന്നും വിശപ്പ് മൂലം ഉറങ്ങാന്‍ പറ്റുന്നില്ലെന്നും ട്വീറ്റുമായി നടന്‍; അഭിനന്ദനവും ട്രോളുകളും കൊണ്ട് ഏറ്റെടുത്ത് ആരാധകരും

പൃഥ്വിരാജിന്റെ സ്വപ്ന പ്രൊജക്ടായ ആടുജീവിതത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോള്‍. ഇതിനായി സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് നടന്‍ വീട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നുണ്ടെങ്കിലും അതിനൊപ്പം തന്നെ പുതിയ സിനിമയ്ക്കായുള്ള ഒരുക്കത്തിലുമാണ്. താടിക്കാരന്‍ എന്ന് വിളിയോടെ പൃഥിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി സുപ്രിയ പങ്ക് വക്കാറുമുണ്ട്. ഇപ്പോളിതാ നടന്‍ മെലിഞ്ഞുണങ്ങിയ രൂപം വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്.

ബ്ലെസി ഒരുക്കുന്ന ചിത്രത്തിലെ നജീബ് എന്ന കഥാപാത്രത്തിനായി ഒരുങ്ങിയ പൃഥ്വിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. മെലിഞ്ഞ് കോലുപോലെ ആയി പൃഥ്വിയുടെ പോക്ക് ഇതെങ്ങോട്ടാണ് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.നജീബിനായി 30 കിലോയോളം ആണ് നടന്‍ കുറച്ചത്.

അതിനിടെ നടന്റെ ട്വീറ്റും വൈറലായി മാറിക്കഴിഞ്ഞു. അര്‍ദ്ധരാത്രി ഉണര്‍ന്നു പോയൊന്നും വിശപ്പുകാരണം ഉറങ്ങാന്‍ പറ്റില്ലെന്നുമാണ് താരത്തിന്റെ സങ്കടം. കഠിനമായ ഡയറ്റുകളും വ്യായാമങ്ങളും പിന്തുടര്‍ന്നാണ് പൃഥ്വി ശരീരഭാരം കുറച്ചുകൊണ്ടിരിക്കുന്നത്.പൃഥ്വിയുടെ ട്വീറ്റ് ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. താരത്തിന്റെ ആത്മാര്‍പ്പണത്തെ അഭിനന്ദിച്ചുകൊണ്ടാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഒപ്പം രസകരമായ ട്രോളുകളും ഏറ്റുവാങ്ങുകയാണ് താരത്തിന്റെ ട്വീറ്റ്.

വിശന്നാല്‍ നന്നായി ഉറങ്ങാന്‍ പറ്റുമെന്നാണ് ഒരു രസികന്റെ ട്വീറ്റ്. ചിത്രംസിനിമയില്‍ രഞ്ജിനിയും മോഹന്‍ലാലും ഒന്നിച്ചുള്ള ഒരു മെമും കമന്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ഓരോ നാരങ്ങാ വെള്ളം കാച്ചിയാലോ,എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.

അയ്യപ്പനും കോശിയിലെ കഥാപാത്രം കോശിയുടെ പകുതി വണ്ണം പോലുമില്ലല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്. മെലിഞ്ഞതിനൊപ്പം താരം താടിയും മുടിയും നീട്ടി വളര്‍ത്തുന്നുമുണ്ട്. തീരെ മെലിഞ്ഞ അവസ്ഥയിലാണ് താരം ഇപ്പോള്‍. സ്വന്തം ആരോഗ്യം കളഞ്ഞുള്ള ഇത്രയും ഡെഡിക്കേഷന്‍ വേണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 

അതേസമയം താന്‍ മെലിയുന്നത് കണ്ട് ആരും അനുകരിക്കരുതെന്നും ഇത് അപകടകരമാണെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. കൃത്യമായ വൈദ്യ നിരീക്ഷണം ഉള്ളതിനാലാണ് അപകടമൊന്നുമില്ലാതെ നിലനില്‍ക്കുന്നതെന്നാണ് പൃഥ്വി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ബെന്യാമിന്റെ പ്രശസ്തമായ നോവല്‍ ആടുജീവിതം ഒരുക്കുന്നത് ബ്ലസ്സിയാണ്. അമല പോളാണ് നായിക.

prithviraj makeover for aadujeevitham video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക