Latest News

വളരെ അത്യാവശ്യമായിരുന്ന ഇടവേളയ്ക്കും അല്ലിയുടെ എട്ടാം ജന്മദിനം അവിസ്മരണീയമാക്കിയതിനും മാലിദ്വീപിന് നന്ദി; മാലിദ്വീപില്‍ നിന്നുള്ള അല്ലിയുടെ ചിത്രവുമായി പൃഥ്വിയുടെ കുറിപ്പ്

Malayalilife
 വളരെ അത്യാവശ്യമായിരുന്ന ഇടവേളയ്ക്കും അല്ലിയുടെ എട്ടാം ജന്മദിനം അവിസ്മരണീയമാക്കിയതിനും മാലിദ്വീപിന് നന്ദി; മാലിദ്വീപില്‍ നിന്നുള്ള അല്ലിയുടെ ചിത്രവുമായി പൃഥ്വിയുടെ കുറിപ്പ്

തിരക്കേറിയ സിനിമാ ജിവീതത്തില്‍ നിന്നുള്ള ഇടവേളയ്ക്കും അലംകൃതയെന്ന മകളുടെ ജന്മദിനം ആഘോഷമാക്കാനും പൃഥിരാജും സുപ്രിയയും തെരഞ്ഞെടുത്തത് മാലിദ്വീപായിരുന്നു. സുപ്രിയയും പൃഥിയും ഇക്കാര്യം സോഷ്യല്‍മീഡിയ വഴി പങ്ക് വച്ചിരുന്നു. ഇത്തവണ തിരുവോണനാളിലായിരുന്നു അല്ലിയുടെ പിറന്നാള്‍ എന്ന പ്രത്യേകതയുമുണ്ടായിരുന്നു.

മാലിദ്വീപില്‍ നിന്നുള്ള അല്ലിയുടെ ഒരു ചിത്രം ഷെയര്‍ ചെയ്ത് പൃഥി ഇക്കാര്യം പങ്ക് വച്ചത് ഇങ്ങനെയാണ്.വളരെ അത്യാവശ്യമായിരുന്ന ഇടവേളയ്ക്കും അല്ലിയുടെ എട്ടാം ജന്മദിനം അവിസ്മരണീയമാക്കിയതിനും മാലിദ്വീപിന് നന്ദി. വീണ്ടുമവിടേയ്ക്ക് വരാനായി കാത്തിരിക്കുന്നു,പൃഥ്വി കുറിച്ചു. 

ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററിന് എട്ടാം വര്‍ഷം. നി നിന്റെ ലോകത്തില്‍ സാഹസികമായും സ്‌നേഹത്തോടെയും തുടരട്ടെയെന്ന് ഡാഡയും മമ്മയും പ്രാര്‍ത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. നിന്നില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു, എന്നും നീയായിരിക്കും ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. എട്ടാം പിറന്നാള്‍ ആശംസകള്‍ അറിയിച്ച്  പൃഥ്വിരാജ് കുറിച്ചതിങ്ങനെയാണ്.

നിനക്കിന്ന് എട്ട് വയസായിരിക്കുന്നു, എനിക്കറിയാവുന്നതില്‍ ഏറ്റവും മിടുക്കിയായ കുട്ടികളില്‍ ഒരാളാണ് നി. നിന്നെയോര്‍ത്ത് ഒരുപാട് അഭിമാനം, നിന്നെ ഒത്തിരി ഇഷ്ടമാണ് കുട്ടാ. നിനക്ക് ഏറ്റവും പ്രിയപ്പെട്ട് ഡാഡി ഇല്ലാത്ത ആദ്യ പിറന്നാളാണിന്ന്. അദ്ദേഹം സ്വര്‍ഗത്തിലിരുന്ന് നിന്നെ അനുഗ്രഹിക്കുന്നുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്,പിറന്നാള്‍ ആശംസകള്‍ അല്ലി, സുപ്രിയ കുറിച്ചതിങ്ങനെയാണ്.

ലോകമെമ്പാടുമുള്ള മികച്ച ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്നാല്‍ മുറിയുടെ വലുപ്പമോ റസ്റ്റോറന്റുകളുടെ എണ്ണമോ ഒന്നുമല്ല കാര്യം. മടങ്ങി പോകുമ്പോള്‍ വീണ്ടും ഇവിടേക്ക് തിരിച്ചു വരണമെന്നു തോന്നിപ്പിക്കുന്നതിലാണ് കാര്യംമെന്നും മാലിദ്വീപിലെ അവധിദിനങ്ങളെക്കുറിച്ച് പൃഥ്വിരാജ് പങ്ക് വച്ചിരുന്നു. മികച്ച രീതിയില്‍ തങ്ങളെ പരിപാലിച്ചതിനും മകള്‍ അല്ലിയെ ഏറെ സന്തോഷവതിയാക്കിയതിനും മാലദ്വീപിലെ ഡബ്ല്യൂ മാല്‍ദീപ്‌സ് ബീച്ച് റിസോര്‍ട്ടിനുള്ള നന്ദിയും പൃഥ്വി രേഖപ്പെടുത്തിയിട്ടുണ്ട്.

ഡബ്ല്യൂ മാല്‍ദീവ്‌സ് റിസോര്‍ട്ട് പരിസരത്ത് നിന്നുള്ള സുന്ദരമായ ഹെലികോപ്റ്റര്‍ ദൃശ്യവും പൃഥ്വി പോസ്റ്റ് ചെയ്തിട്ടുണ്ട്. തെളിഞ്ഞ നീല നിറമുള്ള കടലിനു മുകളില്‍ അടുക്കടുക്കായി മാല പോലെ ക്രമീകരിച്ചിരിക്കുന്ന ഓവര്‍വാട്ടര്‍ വില്ലകള്‍ ഈ വീഡിയോയില്‍ വ്യക്തമായി കാണാം. കടലിനടുത്തു നിന്നും എടുത്ത മറ്റൊരു ചിത്രവും പൃഥ്വി പോസ്റ്റ് ചെയ്തിട്ടുണ്ട്. 

 

 

prithviraj and family Maldives

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES