ബ്ലൂഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാം നിര്‍മ്മിച്ച് എസ് ജെ സിനു സംവിധാനം ചെയ്യുന്ന ആദ്യ തമിഴ്ചിത്രത്തിന്റെ പൂജ ചെന്നൈയില്‍ നടന്നു. 'പേട്ട റാപ്' എന്നാണ് ചിത്രത്തിന്റെ പേര്. പ്രഭുദേവ നായകനാകുന്ന സിനിമയില്‍ വേദികയാണ് നായിക. പ്രണയത്തിനും ആക്ഷനും സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നല്‍കുന്ന ഒരു കളര്‍ഫുള്‍ എന്റര്‍ടെയ്നറായിരിക്കും ഇത്.
''പാട്ട്, അടി, ആട്ടം - റിപ്പീറ്റ്'' എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. സിനിമയുടെ യഥാര്‍ത്ഥ സ്വഭാവവും ട്രീറ്റ്മെന്റും ഈ ടാഗ്ലൈനിലൂടെ വ്യക്തമാകുന്നു. പോണ്ടിച്ചേരിയും ചെന്നൈയും പ്രധാന ലൊക്കേഷനുകളാകുന്ന പേട്ട റാപ്പിന്റെ ചിത്രീകരണം ജൂണ്‍ പതിനഞ്ചിന് ആരംഭിക്കും. കേരളത്തിലും ഈ സിനിമ ചിത്രീകരിക്കുന്നുണ്ട്.
ജിബൂട്ടി, തേര് എന്നീ മലയാളചിത്രങ്ങള്‍ക്ക് ശേഷം തമിഴില്‍ എസ് ജെ സിനു ആദ്യചിത്രം ഒരുക്കുമ്പോള്‍ വിവേക് പ്രസന്ന, ഭഗവതി പെരുമാള്‍, രമേഷ് തിലക്, കലാഭവന്‍ ഷാജോണ്‍, രാജീവ് പിള്ള, അരുള്‍ദാസ്, മൈം ഗോപി, റിയാസ് ഖാന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഡിനില്‍ പി കെയാണ് പേട്ട റാപ്പിന്റെ തിരക്കഥ. ഛായാഗ്രഹണം ജിത്തു ദാമോദര്‍. ഡി ഇമാന്‍ സംഗീതം നല്‍കുന്ന അഞ്ചിലധികം പാട്ടുകള്‍ ഈ ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും. എ ആര്‍ മോഹനാണ് കലാസംവിധാനം. എഡിറ്റര്‍ സാന്‍ ലോകേഷ്.
ചീഫ് കോ ഡയറക്ടര്‍ - ചോഴന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - എം എസ് ആനന്ദ്, ശശികുമാര്‍ എന്‍, ഗാനരചന - വിവേക, മദന്‍ കാര്‍ക്കി, പ്രോജക്ട് ഡിസൈനര്‍ - തുഷാര്‍ എസ്, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ - സഞ്ജയ് ഗസല്‍, വസ്ത്രാലങ്കാരം - അരുണ്‍ മനോഹര്‍, മേക്കപ്പ് - അമല്‍ ചന്ദ്രന്‍, സ്റ്റില്‍സ് - സായ് സന്തോഷ്,വി എഫ് എക്സ് - വിപിന്‍ വിജയന്‍, ഡിസൈന്‍ - മനു ഡാവിഞ്ചി, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.